ഉർവ്വശി ഭൂട്ടാലിയ

ഇന്ത്യയിലെ സ്ത്രീപക്ഷ സാമൂഹിക പ്രവർത്തകയും പ്രസാധക

 

ഉർവ്വശി ഭൂട്ടാലിയ
ഉർവ്വശി ഭൂട്ടാലിയ 2011 ൽ
ജനനം1952 (വയസ്സ് 71–72)
ഹരിയാനയിലെ അംബാല
തൊഴിൽചരിത്രകാരി, പ്രസാധക 
വെബ്സൈറ്റ്www.zubaanbooks.com

ഇന്ത്യയിലെ പ്രശസ്ത സ്ത്രീപക്ഷ സാമൂഹിക പ്രവർത്തകയും പ്രസാധകയുമാണ് ഉർവ്വശി ഭൂട്ടാലിയ. (ഇംഗ്ലീഷ്: Urvashi Butalia) (ജനനം:1952) റിതു മേനോനുമായി  ചേർന്ന്  കലി എന്ന പേരിൽ ഒരു പുസ്തക പ്രസാധനകേന്ദ്രം സ്ഥാപിച്ചു.  പിന്നീട് ഈ സ്ഥാപനം നിർത്തുകയും സ്വന്തമായി സുബാൻ ബുക്സ് എന്ന പേരിൽ മറ്റൊരു പ്രസാധനകേന്ദ്രംആരംഭിക്കുകയും ചെയ്തു.  [1]

ജീവിതരേഖ

തിരുത്തുക

ഹരിയാനയിലെ അംബാലയിൽ ഒരു സമ്പന്ന, മുന്നാക്ക, നിരീശ്വരവാദ നിലപാടുകളുള്ള പഞ്ചാബി കുടുംബത്തിലാണ് ഉർവ്വശി ഭൂട്ടാലിയ ജനിച്ചത്. അച്ഛൻ  ജോഗീന്ദർ  സിങ്ങ്  ഭൂട്ടാലിയയും  അമ്മ സുഭദ്ര ഭൂട്ടാലിയയും. അമ്മ സുഭദ്ര ഒരു സ്ത്രീപക്ഷവാദിയും  സ്വന്തമായി കൗൺസലിങ്ങ് കേന്ദ്രം നടത്തിയിരുന്നവരുമായിരിന്നു.  ഉർവ്വശിക്ക്  ബേല  എന്ന  മൂത്ത സഹോദരിയും പങ്കജ്,  രാഹുൽ എന്നിങ്ങനെ രണ്ട് ഇളയ സഹോദരന്മാരും ഉണ്ട്.  പങ്കജ് ഇടതുപക്ഷ ചിന്താഗതിക്കാരനായ ഒരു ഹ്രസ്വചിത്ര  സംവിധായകനാണ്.  1971 ൽ ഡൽഹി സർവകലാശലയുടെ കീഴിലുള്ള മിറാൻഡാ ഹൗസിൽ നിന്നും ബി.എ. ബിരുദം കരസ്ഥമാക്കിയ ശേഷം 1973 ൽ ഡൽഹി സർവകലാശാലൗയിൽ നിന്ന് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി; 1977 ൽ ലണ്ടൻ സർവകലാശാലയിൽ നിന്ന് ദക്ഷീണേഷ്യൻ പഠനങ്ങളിൽ മറ്റൊരു ബിരുദാനന്തബിരുദവും നേടി .[2]

പൊതു ജീവിതം

തിരുത്തുക

ബിരുദാനന്തര ബിരുദങ്ങൾക്ക് ശേഷം ഉർവ്വശി ഡൽഹിയിൽ ഓക്സ്ഫോർഡ് സർവകലാശാല പ്രസ്സിൽ ജോലിയിൽ പ്രവേശിച്ചു, പിന്നീട് ലണ്ടൻ കേന്ദ്രീകരിച്ചു നടന്നു വന്ന സെഡ് ബുക്സിൽ പത്രാധിപരായി ജോലി നോക്കി. അതിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തി റിതു മേനോനുമായി ചേർന്ന് 1984 ൽ കലി ഫോർ വുമൺ എന്ന പ്രസ്ഥാനം ആരംഭിച്ചു.

  • Urvashi Butalia; Ritu Menon; Kali for Women (1992). In Other Words: New Writing by Indian Women. Kali for Women. ISBN 978-81-85107-48-6.
  • Urvashi Butalia; Ritu Menon (1995). Making a Difference: Feminist Publishing in the South. Bellagio Pub. Network.
  • Tanika Sarkar; Urvashi Butalia (1995). Women and the Hindu Right: A Collection of Essays. Kali For Women. ISBN 978-81-85107-66-0.
  • Tanika Sarkar; Urvashi Butalia (1995). Women and Right Wing Movements: Indian Experiences. Zed Books, London. ISBN 978-1-85649-289-8.
  • Urvashi Butalia (1998). The Other Side of Silence: Voices from the Partition of India. Penguin Books India. ISBN 978-0-14-027171-3.
  • Urvashi Butalia (2002). Speaking Peace: Women's Voices from Kashmir. Kali for Women. ISBN 978-81-86706-43-5.
  • Urvashi Butalia (ed.) (2006). Inner Line: The Zubaan Book of Stories by Indian Women. Zubaan. ISBN 978-81-89013-77-6. {{cite book}}: |last= has generic name (help)

റഫറൻസുകൾ

തിരുത്തുക
  1. Daftuar, Swati (28 October 2010). "Identity matters". The Hindu. Retrieved 26 April 2013. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  2. "Bio – Butalia". Lettre Ulysses Award for the Art of Reportage. Retrieved 26 April 2013.

പുറമേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉർവ്വശി_ഭൂട്ടാലിയ&oldid=4098985" എന്ന താളിൽനിന്ന് ശേഖരിച്ചത്