ഉസ്താദ് ഹസൻ ഭായ്
ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഷെഹനായി വാദകനുമാണ് ഉസ്താദ് ഹസൻ ഭായ് എന്ന എ.സി. ഹസൻ. കേരള സംഗീതനാടക അക്കാദമിയുടെ 2014-ലെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചട്ടുണ്ട്.[1] ഉസ്താദ് ബിസ്മില്ലാഖാന്റെ ശിഷ്യനാണ്.
ജീവിതരേഖ
തിരുത്തുകകണ്ണൂരിൽ ജനിച്ചു. പിന്നീട് കാസർകോട് സ്ഥിര താമസമാക്കി. പരവനടുക്കം സരസ്വതിവിദ്യാലയം എന്ന സംഗീത വിദ്യലയം നടത്തുന്നു. വയലിൻ, കീബോർഡ്, തബല, ഓടക്കുഴൽ, സരോദ്, സിത്താർ, ഗിത്താർ, ബസ്രാജ്, ദിൽറുബാ, വീണ, രുദ്രവീണ തുടങ്ങി നിരവധി സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യാറുണ്ട്. ഏതാനും ചലച്ചിത്രങ്ങൾക്കും നിരവധി ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുമുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സംഗീതനാടക അക്കാദമിയുടെ
ഗുരുപൂജ പുരസ്‌കാരം
- മഹാരാഷ്ട്ര സംഗീത് വിശാരദ്
പുരസ്കാരം
- മഹാരാഷ്ട്ര ഗുരുശ്രേഷഠ അവാർഡ്
- പഞ്ചിമ ബംഗാൾ സർക്കാർ കലാശ്രി
അവാർഡ്
- ബോംബെ മലയാളി സമാജം അവാർഡ്
- കൽക്കട്ട മലയാളി അസോസിയേഷൻ
കലാ പുരസ്കാർ
- റോട്ടറി ഓഫ് ബേക്കൽ ഫോർട്ട്
വെക്കേഷണൽ സർവീസ് എക്സലൻസ് അവാർഡ്
- ഗുരുവന്ദനം അവാർഡ്
- ഗുരുറാവു ദേശ് പാണ്ഡേ സംഗീതസഭ
ബംഗളൂരു ബഹുമതി
- സവാക്ക് ഓഫ് ഇന്ത്യ പ്രതിഭാ
പുരസ്കാരം
- ലോക്ക കലാശ്രീ പുരസ്കാരം കർണാടക
സാഹസ കലാ അക്കാദമി
- സ്വാന്തനം പുരസ്കാരം കാലിക്കറ്റ്
- ഹോണററി ഡോക്ടറേറ്റ്
ഇൻറർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി യുണൈറ്റഡ് സ്റ്റേറ്റ്സ്
- കർണാടക ജനപദ പരിഷത്ത് ബഹുമതി
ബംഗളൂരു കർണാടക
- പ്രഥമ വയോ സേവന അവാർഡ്
കേരള
അവലംബം
തിരുത്തുക- ↑ "സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്കാരങ്ങൾ". news.keralakaumudi.com. Retrieved 2 ഡിസംബർ 2014.
അധിക വായനയ്ക്ക്
തിരുത്തുക- കേരളത്തിലെ ബിസ്മില്ലാഖാൻ നീയാകണം - മധുരാജ്