അംജദ് അലി ഖാൻ
ഇന്ത്യയിലെ ഒരു സരോദ് വാദ്യോപകരണ വിദഗ്ദ്ധനാണ്
(ഉസ്താദ് അംജദ് അലിഖാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഒരു മികച്ച സരോദ് വാദ്യോപകരണ വിദഗ്ദ്ധനാണ് അംജദ് അലി ഖാൻ അഥവാ ഉസ്താദ് അംജദ് അലി ഖാൻ 1945 ഒക്ടോബർ 9 ന് മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ജനനം. ഗ്വാളിയോർ കൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്ന ഹാഫിസ് അലി ഖാൻ പിതാവും രഹത് ജഹാൻ മാതാവുമാണ്.
അംജദ് അലി ഖാൻ Amjad Ali Khan | |
---|---|
ഉത്ഭവം | ഇന്ത്യ |
ഉപകരണ(ങ്ങൾ) | സരോദ് |
ഔദ്യോഗിക ജീവിതം
തിരുത്തുകഅദ്ദേഹത്തിൻറെ കുടുംബമാണ് സരോദ് എന്ന വാദ്യോപകരണം രൂപകൽപ്പന ചെയ്തത്. അംജദ് അലി ഖാൻ തന്റേതായ ഒരു ശൈലി സരോദ് വായനയിൽ രൂപപ്പെടുത്തിയിട്ടുണ്ട്. തന്റെ വോക്കൽ സംഗീതം അടിസ്ഥാനമാക്കിയുള്ള രചകളും, സാങ്കേതിക മികവും അദ്ദേഹത്തെ സരോദ് വായനക്കാരിൽ മികച്ച ഒരാളാക്കി.
പുരസ്കാരങ്ങൾ
തിരുത്തുക1975 ൽ പത്മശ്രീ പുരസ്കാരവും,1991 ൽ പത്മഭൂഷൻ പുരസ്കാരവും , 2001 ൽ പത്മവിഭൂഷൻ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.[1] 1989 ൽ സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചു. .[2]
അവലംബം
തിരുത്തുക- ↑ "Padma Awards". Ministry of Communications and Information Technology (India). Retrieved 2009-03-08.
- ↑ "Sangeet Natak Akademi Awards - Hindustani Music - Instrumental". Sangeet Natak Akademi. Archived from the original on 2007-08-16. Retrieved 2009-05-16.
ചിത്രങ്ങൾ
തിരുത്തുക-
ഉസ്താദ് അംജദ് അലി ഖാൻ
-
2008-ലെ ചിത്രം
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Strumming sarod storm, The Hindu, Apr 28, 2006 Archived 2009-06-25 at the Wayback Machine.
- Interview: Commitment to tradition, The Hindu, Jan 08, 2006 Archived 2006-01-10 at the Wayback Machine.
- Amjad Ali Khan's homepage