ബംഗളൂരുവിലെ ഐ ഐ എസ്സി (Indian Institute of Science, Bengaluru) യിലെ അദ്ധ്യയന വിഭാഗത്തിൽ ജോലി ചെയ്യുന്ന പ്രശസ്തയായ അധ്യാപികയും ശാസ്ത്രജ്ഞയുമാണ് ഉഷ വിജയരാഘവൻ (ഇംഗ്ലീഷ്: Usha Vijayaragavan). 1961ലാണ് ഇവർ ജനിച്ചത്. മോളിക്കുലർ ജെനറ്റിക്സ്, വ്യവസായശാല വികസനം ആണ് അവർക്ക് ഇഷ്ടപ്പെട്ട ഗവേഷണ വിഷയം.[1][2]

ഉഷ വിജയരാഘവൻ
ജനനം1961
ദേശീയതഭാരതീയൻ
കലാലയംഡൽഹി സർവകലാശാല, പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡുക്കേഷൻ ആന്റ് റിസർച്ച്, ചാണ്ഡിഗഢ്
ജീവിതപങ്കാളി(കൾ)കെ. വിജയരാഘവൻ
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

വിദ്യാഭ്യാസം

തിരുത്തുക

അവർ B.Sc. (Hons) ഡൽഹി സർവകലാശാലയിൽ നിന്നും എം.എസ്സി, പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്ൽ നിന്നും നേടി [1]

ഔദ്യോഗികജീവിതം

തിരുത്തുക

അവർ 1990ൽ ബംഗളൂരുവിലെ ഐ ഐ എസ്സി(IISc) അദ്ധ്യപന വിഭാഗത്തിൽ ചേർന്നു. ഇപ്പോൾ മൈക്രൊ ബയോളജിയും സെൽ ബയോളജി വിഭാഗം മേധാവിയാണ്. അവരുടെ ഐ ഐ എസ്സിയിലെ ഗവേഷണ സംഘം യീസ്റ്റിലും ചെടികളിലും ജീനിന്റെ പ്രവർത്തനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നുവെന്നതിന്റെ വിവിധ വശങ്ങൾ മോളിക്യുലർ ജെനറ്റിക്സും ഫങ്ഷണൽ ജെനോമിക്സും കൊണ്ട് പഠിക്കുകയാണ്.[1][3]

പുരസ്കാരങ്ങളും ബഹുമതികളും

തിരുത്തുക
  • ഡിബിടി –ബയോസയൻസ് പുരസ്കാരം (DBT-Bioscience award)
  • യുകെയിലെ വെൽകം ട്രസ്റ്റിന്റെ അന്തർദേശീയ മുതിർന്ന ഗവേഷണ വിശിഷ്‌ടാംഗത്വം (International Senior Research Fellowship of The Wellcome Trust, UK)
  • ജെ.സി. ബോസ് വിശിഷ്‌ടാംഗത്വം ( J. C. Bose Fellowship)
  • ബംഗളൂരുവിലെ ഐ ഐ എസ്സിയിൽ വിശിഷ്‌ടാംഗത്വം (fellowship of Indian Academy of Sciences, Bangalore in 2007)
  • ന്യു ഡൽഹിയിലെ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയിൽ വിശിഷ്‌ടാംഗത്വം (Fellowship of Indian National Science Academy, New Delhi)
  • അലഹബാദിലെ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയിൽ വിശിഷ്‌ടാംഗത്വം (Fellowship of National Academy of Sciences, Allahabad)
  • തൊഴിൽ വികസനത്തിന് നാഷണൽ ബയോസയൻസ്പുരസ്കാരം ( National Bioscience Award for Career Development, Department of Biotechnology. Govt. of India)
  • സർ സി. വി രാമൻ പുരസ്കാരം (Sir C. V. Raman Award)
  • ബയോടെക്നോളജി കരിയർ വിശിഷ്‌ടാംഗത്വം (Rockefeller Foundation Biotechnology Career Fellowship)[4]

അവർ ബയോസയൻസസ് ജേർണലിന്റെ പത്രാധിപ സമിതിയിൽ അംഗമായിരുന്നു. ജെനറ്റിക്സ് ജേർണലിന്റെ സഹ പത്രാധിപരായിരുന്നു..[1]

  1. 1.0 1.1 1.2 1.3 "INSA Profile - Usha Vijayaraghavan". Archived from the original on 2016-03-23. Retrieved March 16, 2014.
  2. http://www.ias.ac.in/womeninscience/LD_essays/339-342.pdf
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-02. Retrieved 2017-03-05.
  4. "Awards - MCB". Retrieved March 16, 2014.
"https://ml.wikipedia.org/w/index.php?title=ഉഷ_വിജയരാഘവൻ&oldid=4098542" എന്ന താളിൽനിന്ന് ശേഖരിച്ചത്