കേരള സംസ്ഥാന സാമൂഹ്യക്ഷേക വകുപ്പ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ കലക്ടർ എന്നീ നിലകളിൽ അറിയപ്പെടുന്ന മലയാളിയായ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്‌ ഡോ. ഉഷ ടൈറ്റസ്‌ (Dr. Usha Titus). പാലക്കാട് [1] ജില്ലയിൽ കലക്ടറായി നിയമിക്കപ്പെട്ട ആദ്യ വനിതയാണ് ഉഷ ടൈറ്റസ്.

ഉഷ ടൈറ്റസ്
ജനനം (1961-01-30) ജനുവരി 30, 1961  (63 വയസ്സ്)
തൊഴിൽഡോക്ടർ,
ഐ.എ.എസ്. ഉദ്യോഗസ്ഥ

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ്സും, ജനറൽ മെഡിസിൻ എം.ഡി., ബിരുദാനന്തര ബിരുദവും എടുത്ത ശേഷം 1993 ലാണ് ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ ചേർന്നത്. കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ കലക്ടറായി സേവനമനുഷ്ഠിച്ചതിനു ശേഷം, ചെന്നൈ ഐ.ഐ.ടി.യിൽ രജിസ്ട്രാരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഉഷ_ടൈറ്റസ്&oldid=3625660" എന്ന താളിൽനിന്ന് ശേഖരിച്ചത്