രാജസ്ഥാനിലെ പ്രമുഖ ശില്പിയായിരുന്നു ഉഷാറാണി ഹൂജ(1923 - 22 മേയ് 2013). ഒട്ടേറെ ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഉഷാറാണിയുടെ ശില്പങ്ങൾ ജയ്പുർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഉഷാറാണി ഹൂജ
ഉഷാറാണി ഹൂജ
ജനനം18 മേയ് 1923
മരണം2013 മേയ് 22
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്ശില്പി

ജീവിതരേഖ

തിരുത്തുക

സെന്റ് സ്റ്റീഫൻസ് കോളേജിൽ ഫിലോസഫിയിലെ ബിരുദാനന്തര ബിരുദ പഠന സമയത്ത്, ഡൽഹിയിൽ നടന്ന ശില്പനിർമ്മാണ ക്ലാസിൽ പങ്കെടുത്തതാണ് വഴിതിരിവായത്. പിന്നീട് ലണ്ടനിലെ റീജെന്റ് സ്ട്രീറ്റ് പോളിടെക്‌നിക്കിൽ ചേർന്ന് ശില്പനിർമ്മാണം പഠിച്ചു. 1959 മുതൽ ജയ്പുരിൽ താമസിച്ച് വെങ്കലം, ഇരുമ്പ്, ഫൈബർ, ഗ്ലാസ് തുടങ്ങി ഒട്ടേറെ മാധ്യമങ്ങളിൽ ശില്പം തീർത്ത് ശ്രദ്ധ നേടി.[1]

പരേതനായ ഭൂപേന്ദ്ര ഹൂജയാണ് ഭർത്താവ്.

സൃഷ്ടികൾ

തിരുത്തുക
  • ജയ്പൂരിലെ പോലീസ് സ്മാരകം
  • ഗരുഡൻ, കോട്ട, രാജസ്ഥാൻ

പുരസ്കാരങ്ങൾ

തിരുത്തുക
  • രാജസ്ഥാൻ ലളിത കലാ അക്കാദമി ഫെല്ലോഷിപ്പ് 1990;
  • രാജസ്ഥാൻ ശ്രീ അവാർഡ് 1982;
  • മേവാർ ഫൗണ്ടൻ സജ്ജൻ ലിംഗ് അവാർഡ് 1985:
  1. "Sculptor Hooja passes away". The hindu. 23 May 2013. Retrieved 23 May 2013.
"https://ml.wikipedia.org/w/index.php?title=ഉഷാറാണി_ഹൂജ&oldid=4092605" എന്ന താളിൽനിന്ന് ശേഖരിച്ചത്