ഉള്ളാൾ സിറ്റി മുനിസിപ്പൽ
ഇന്ത്യയിലെ കർണാടകയിലെ മംഗലാപുരത്തുള്ള ഉള്ളാൾ നഗരത്തിന്റെ ഭരണനിർവഹണം നിർവ്വഹിക്കുന്ന മുനിസിപ്പൽ കോർപ്പറേഷനാണ് ഉള്ളാൾ സിറ്റി മുനിസിപ്പൽ.
മുൻഗാമി | Ullal Town Municipal Council |
---|---|
രൂപീകരണം | Nagara Panchayat (1996)
Town Municipal Council (2006) City Municipal (2014) |
തരം | City Municipal |
ലക്ഷ്യം | City Administration |
ആസ്ഥാനം | Ullal, Mangalore |
ഔദ്യോഗിക ഭാഷ | കന്നഡ, ഇംഗ്ലീഷ് |
പ്രധാന വ്യക്തികൾ | President: K.Hussain Vice President: Chitra |
വെബ്സൈറ്റ് | Official website |
മംഗലാപുരം നഗരത്തിന്റെ തെക്കു ഭാഗത്തുള്ള ഒരു പ്രദേശമാണ് ഉള്ളാൾ. 2011 ലെ കാനേഷുമാരി പ്രകാരം 53,000 ആണ് ഇവിടത്തെ ജനസംഖ്യ. 2014-ൽ ടൗൺ മുനിസിപ്പലിൽ നിന്ന് സിറ്റി മുനിസിപ്പലിലേക്ക് ഉളളാലിനെ ഉയർത്തി. [1] ഉള്ളാൽ സിറ്റി മുനിസിപ്പലും മംഗലാപുരം സിറ്റി കോർപ്പറേഷനും തുടർച്ചയായ നഗരപ്രദേശമായി മാറുകയും മംഗലാപുരം നഗര സമാഹരണത്തിന് കീഴിൽ വരികയും ചെയ്യുന്നു.
ഉള്ളാൾ സിറ്റി മുനിസിപ്പൽ മംഗലാപുരം നഗരത്തിലാണ് ( പഴയ ഉള്ളാൾ ). ഈ പ്രദേശം ദക്ഷിണ കന്നഡ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. കർണ്ണാടക നിയമസഭയിലെ മംഗലാപുരം നിയമസഭാമണ്ഡലത്തിലും ഈ പ്രദേശം ഉൾപ്പെടുന്നു.
ഇതും കാണുക
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "Mangalore: Ullal upgraded to city municipality - Minister Khadar". www.daijiworld.com. Archived from the original on 2019-11-06. Retrieved 2016-11-05.