ലോകത്തെ ആദ്യ ഉറുമ്പുഭൂപടം ഹോങ്കോങ് സർവകലാശാല തയ്യാറാക്കിയത്.ഉറുമ്പ് വർഗത്തിന്റെ ജീവിതത്തിലേക്ക് ആഴത്തിൽ വെളിച്ചം വീശുന്ന ഒട്ടേറെ വിവരങ്ങൾ ഈ ഭൂപടത്തിലൂടെ വെളിവാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർണാഭമായ ഓൺലൈൻ മാപ്പാണ് ഗവേഷകർ നാലുവർഷംകൊണ്ട് തയ്യാറാക്കിയത്.ഉറുമ്പുകളുടെ പ്രധാന മേഖലകളും വ്യത്യസ്ത ഇനങ്ങളെയുമാണ് ഭൂപടത്തിൽ എടുത്തുകാട്ടുന്നത് 5,000 ൽപ്പരം ഉറുമ്പിനങ്ങളുടെ ഭൂമിശാസ്ത്രപരമായ കേന്ദ്രങ്ങൾ വെളിവാക്കുന്നതാണ് ഭൂപടം. ഗ്രീൻലൻഡിൽ ഒരു ഉറുമ്പിനം പോലുമില്ലെന്ന് ഭൂപടം വ്യക്തമാക്കുന്നു. ലോകത്ത് ഒരു പ്രദേശത്ത് ഏറ്റവുമധികം ഇനങ്ങൾ കാണപ്പെടുന്നത് 400 ഇനം ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലൻഡിലാണ്.1400 ഇനം ഉറുമ്പുകളാണ് അവിടെ കാണപ്പെടുന്നത്. എച്ച്. കെ. യു. സർവ്വകലാശാലയും ഒക്കിനാവ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് ഈ ഭൂപടം തയ്യാറാക്കുന്നതിനുള്ള ഗവേഷണം നടത്തിയത്.[1]

"https://ml.wikipedia.org/w/index.php?title=ഉറുമ്പ്_ഭൂപടം&oldid=2213233" എന്ന താളിൽനിന്ന് ശേഖരിച്ചത്