ഉരുശി-ഇ (漆 絵 "ലാക്വർ ചിത്രങ്ങൾ") മൂന്നു വ്യത്യസ്ത തരത്തിലുള്ള ജാപ്പനീസ് ചിത്രകലകളെ സൂചിപ്പിക്കുന്നു: [2][3]

  • വുഡ്ബ്ലോക്ക് പ്രിന്റുകളുടെ ഉപരിതലം മഷിയുടെയും ജീവികളിൽ നിന്നെടുക്കുന്ന പശയുടെയും മിശ്രിതമുപയോഗിച്ച് പെയിന്റുചെയ്ത് ലാക്വർ പോലെയുള്ള തിളങ്ങുന്ന ഉപരിതലം നിർമ്മിക്കുന്നു.
  • ത്രിമാനമായ ലാക്വർ വസ്തുക്കളുടെ മേൽ ലാക്വർ പെയിൻറിംഗ് നടത്തുന്നു.
  • കടലാസിന്റെയോ പട്ടിന്റെയോ മുകളിൽ യഥാർത്ഥ ലാക്വർ കൊണ്ട് പെയിന്റ് ചെയ്യുന്നു
Nishimura Shigenobu, Shōki and Girl, c. 1720s. Woodblock print with hand-coloring and lacquer (urushi). Hosoban. 13 in. x 5 5/8 in.
Okumura Toshinobu (active 1717–50), 'Young Lovers by Mount Fuji', About 1720, urushi-e (lacquer print) V&A Museum no. E.1419-1898[1]

പ്രിന്റുകൾ

തിരുത്തുക

തടികൊണ്ടുള്ള ഉറുഷി-ഇ പ്രിന്റുകൾ കട്ടിയുള്ളതും ഇരുണ്ടതുമായ കറുത്ത വരകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്, ചിലപ്പോൾ കൈ കൊണ്ട് നിറം കൊടുത്തിരുന്നു. ജീവികളിൽ നിന്നെടുക്കുന്ന നിഖാവ എന്ന പശ മിശ്രണം ചെയ്യുന്നതോടെ മഷി കട്ടിയാവുകയും ലാക്വറിന്നെപ്പോലെ മിനുസമാവുകയും ചെയ്യും. മിക്കപ്പോഴും മുഴുവൻ പ്രിന്റ് സൃഷ്ടിക്കുന്നതിനു പകരം ഒരു ഒബി അല്ലെങ്കിൽ ഒരു വ്യക്തിയുടെ മുടി പോലെയുള്ള ചില ഭാഗങ്ങൾക്കു തിളക്കം കൂട്ടാൻ മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നത്. ഇങ്ങനെ ചെയ്യുന്നത് ചിത്രത്തിന് മൊത്തത്തിൽ ആഡംബരത്വം വരുത്തുവാൻ സഹായിച്ചു.

ചിത്രങ്ങൾ

തിരുത്തുക

വർണ്ണങ്ങളിൽ തെളിഞ്ഞ ലാക്വർ മിശ്രണം ചെയ്ത് നിറമുള്ള ലാക്വർ നിർമ്മിക്കുന്നതിനെയാണ് ചിത്രകലയിൽ ഉറുഷി-ഇ എന്ന് വിളിക്കുന്നത്. ചിത്രരചനക്കുവേണ്ടി ചരിത്രാതീത കാലത്തെ ജോമോൻ കാലഘട്ടം മുതലേ നിറമുള്ള ലാക്വർ ഉപയോഗിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിൽ നാരാ കാലഘട്ടത്തിൽ ഇത് വളരെ പ്രസിദ്ധിയാർജ്ജിക്കുകയും കറുത്ത പശ്ചാത്തലത്തിൽ ചുവന്ന ലാക്വർ ഉപയോഗിച്ച് ധാരാളം സൃഷ്ടികൾ നിർമ്മിക്കപ്പെടുകയും ചെയ്തു. എന്നാൽ പത്തൊൻപതാം നൂറ്റാണ്ട് വരെ നൈസർഗ്ഗിക വർണ്ണങ്ങളുപയോഗിച്ചിരുന്നതിനാൽ കലാകാരന്മാർക്ക് ചുവപ്പ്, കറുപ്പ്, മഞ്ഞ, പച്ച, ഇളം തവിട്ട് എന്ന നിറങ്ങളേ ഇങ്ങനെ സൃഷ്ടിക്കാനാകുമായിരുന്നുള്ളൂ.

  1. "Young Lovers by Mount Fuji". Asia. Victoria and Albert Museum. Retrieved 2007-12-12.
  2. Doshin, Sato, Shibata Zeshin: From Lacquer Arts to Painting, Nezu Museum, Tokyo, 2012, p. IX
  3. Lane, Richard, Images from the Floating World, the Japanese Print, Dorset Press, New York, p. 341

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉരുശി-ഇ&oldid=2931234" എന്ന താളിൽനിന്ന് ശേഖരിച്ചത്