മദീനയിൽ നിന്നും ആദ്യകാലത്ത് ഇസ്ലാം മതം സ്വീകരിച്ച പ്രമുഖ വനിതയാണ് ഉമ്മു സുലൈം എന്നറിയപ്പെടുന്ന റുമൈ
.[Ar-Rumaysho'/ Ar-Rumaydho'] ബിൻത് മിൽഹാൻ. മാലിക് ഇബിനു നദറിനെയാണ് അവർ ആദ്യം വിവാഹം ചെയ്തത്. ഈ വിവാഹത്തിലുണ്ടായ മകനാണ് പ്രശസ്തനായ അനസ് ഇബിനു മാലിക്. പ്രവാചകൻ മുഹമ്മദിൻറെ അടുത്ത കൂട്ടുകാരിലൊരാളായിരുന്നു അനസ് ഇബിനു മാലിക്.[1]

ഭർത്താവായ മാലിക് മരണപ്പെട്ടപ്പോൾ വിവാഹാലോചനയുമായി സൈദ് ഇബിനു സഹൽ എന്നറിയപ്പെടുന്ന അബീ തൽഹ, ഉമ്മുസുലൈമയെ സമീപിച്ചു.വലിയ പണക്കാരനും കുതിരയോട്ടക്കാരനും അതിനുപരി ഉമ്മു സുലൈമയുടെ ഗോത്രമായ ബനു നജ്ജാർ ഗോത്രക്കാരനുമായിരുന്നു അബീ തൽഹ. പക്ഷെ ഈ വിവാഹലോചന അവർ നിരസിക്കുകയായിരുന്നു. നിന്നേക്കാൾ യോഗ്യത ആൾ വന്നാലും അവർ ബഹുദൈവാരാധന നടത്തുന്ന ആളാണെങ്കിൽ വിവാഹം ചെയ്യില്ലെന്നും മുസ്ലിമിനെ മാത്രം വിവാഹം ചെയ്യുകയുള്ളൂ എന്നും ഉമ്മുസുലൈം അറിയിച്ചു. പിന്നീട് അബീ തൽഹ മുസ്ലിമാവുകയും ഉമ്മു സുലൈമിനെ വിവാഹം കഴിക്കുകയും ചെയ്തു. ഭർത്താവായ അബീ തൽഹയെ ഇസ്ലാം മതത്തെ കുറിച്ച് പഠിപ്പിച്ചതെല്ലാം ഉമ്മുസുലൈം തന്നെയായിരുന്നു. പ്രവാകരൻ മുഹമ്മദിനോട് വളരെ അടുത്ത ബന്ധം പുലർത്തിയ തൽഹ, പ്രവാചകൻറെ സേവന സഹായ പ്രവർത്തനങ്ങളുടെ ഭാഗവാക്കാകുയും ചെയ്തു.മദീനയിലുണ്ടായിരുന്ന കായ്ക്കനിത്തോട്ടം അദ്ദേഹം ദാനധർമ്മമായി നൽകി.മറ്റുള്ള ഭാര്യമാർ ഇതിൽ ഏറെ നിരാശരായെങ്കിലും ഉമ്മു സുലൈം ഏറെ സന്തോഷവതിയായിരുന്നു.അവർ ഇരുപേരും മാതൃകാപരമായ ഇസ്ലാമിക ദാമ്പത്യ ജീവിതമാണ് നയിച്ചത്. വളരെ വിലകൂടിയ മഹർ ഒന്നും ഉമ്മു സുലൈം വിവാഹ സമയത്ത് വാങ്ങിയിരുന്നില്ല.ഖലീഫ ഉസ്മാൻറെ കാലത്ത് നാവിക പടയോട്ടത്തിനിടെയാണ് അദ്ദേഹം മരണപ്പെട്ടത്.അവസാനം മൃതദേഹം കടലിൽ തന്നെ സംസ്കരിക്കുകയായിരുന്നു. വളരെ ധൈര്യശാലിയും ധീരയുമായ വനിതയായിരുന്നു ഉമ്മു സുലൈം.ഉഹദ് യുദ്ധ സമയത്ത് വസ്ത്രത്തിനുള്ളിൽ കഠാരയുമൊളിപ്പിച്ച് നടന്നിരുന്നു അവർ.യുദ്ധത്തിൽ പരിക്കേറ്റവരെ അവർ ശുശ്രൂഷിച്ചു.[by whom?]

  1. Biography of Rumaysa bint Milhan - Mother of Anas bin Malik at MSA West Compendium of Muslim Texts