പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് ജീവിച്ച വനിതാ സ്വഹാബികളിലൊരാളായിരുന്നു ഉമ്മു ഖുൽസൂം ബിൻത് ഉഖ്ബ(അറബി: أم كلثوم بنت عقبة) അവരുമായുള്ള ചില സാഹചര്യങ്ങളെ തുടർന്ന് ഖുർആനിൽ ആയത്ത് വരെ ഇറങ്ങിയിട്ടുണ്ട്. 60:10,ആയത്ത് ഉമ്മുഖുൽസൂമുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തിൽ ഇറങ്ങിയതാണ്.[1]

പാലായനം തിരുത്തുക

ഉഖ്ബ ഇബിനു അബു മുആയത്തിൻറെ മകളായി മക്കയിലാണ് ജനിച്ചത്. അർവത് ബിൻത് കുറൈസ് ആയിരുന്നു മാതാവ്; മൂന്നാമത്തെ ഖലീഫയായിരുന്ന ഉസ്മാൻ മാതൃസഹോദരനായിരുന്നു.മാതാവായ അർവ മുഹമ്മദ് നബിയുടെ കസിനായിരുന്നു.[2]:38

പിതാവായ ഉഖ്ബ ഒരു കാലത്ത് പ്രവാചകൻ മുഹമ്മദിൻറെ അറിയപ്പെട്ട ശത്രുവായിരുന്നു. പക്ഷെ ഉമ്മുഖുൽസും എഡി 622 ന് മുമ്പെ ഇസ്ലാം മതം സ്വീകരിച്ചു.ഹിജ്റക്ക് ശേഷവും മക്കയിൽ തന്നെയാണ് അവർ ജീവിച്ചത്.അതെസമയം പിതാവായ ഉഖ്ബ മതം സ്വീകരിച്ചിരുന്നില്ലെന്ന് മാത്രമല്ല പ്രവാചകനെതിരെയുള്ള യുദ്ധങ്ങളിൽ നിലകൊണ്ടു. അവസാനം ബദർ യുദ്ധത്തിലാണ് ഉഖ്ബ കൊല്ലപ്പെട്ടത്.എഡി 624ലായിരുന്നു അത്.[3]

628 ലെ ഹുദൈബിയ സന്ധിക്ക് ശേഷം ഉമ്മു ഖുൽസും മക്കവിട്ട് മദീനയിലേക്ക് പോയി.സഹോദരങ്ങളായ അമ്മാറയും വാലിദും അവിടേക്ക് വരാൻ അവരെ പ്രേരിപ്പിച്ചിരുന്നു. ഉമ്മുഖുൽസുമിനെ ഞങ്ങളുടെ അടുത്തേക്ക് അയക്കണമെന്ന് പ്രവാചകനോട് ഖുൽസൂമിൻറെ സഹോദരങ്ങൾ ആവശ്യപ്പെട്ടു.ഉടമ്പടി പ്രകാരം മക്കയിൽ നിന്നും മദീനയിലേക്ക് രക്ഷപ്പെട്ട മുസ്ലിങ്ങളെല്ലാം മക്കയിലേക്ക് മടങ്ങണമെന്ന് തീരുമാനിച്ചിരുന്നു.അതെസമയം ഉമ്മുഖുൽസും പറഞ്ഞു.സ്ത്രീകൾ വളരെ ക്ഷയിച്ചവരാണ്. ബഹുദൈവാരധകരോടൊപ്പം മക്കയിൽ ജീവിക്കാനുള്ള ശക്തി ഞങ്ങൾക്കില്ല " എന്നവർ പ്രവാചകനോട് പറഞ്ഞു.ഈ സമയത്താണ് അല്ലാഹു മുഹമ്മദ് നബിക്ക് മറ്റൊരു ആയത്തിറക്കിയത്.

(10-11) ഓ വിശ്വസിച്ചവരേ, വിശ്വാസിനികൾ ദേശത്യാഗം ചെയ്തു നിങ്ങളുടെ അടുക്കലെത്തിയാൽ (അവർ വിശ്വാസിനികൾതന്നെയോ) എന്ന് പരീക്ഷിച്ചുനോക്കേണ്ടതാകുന്നു. അവരുടെ വിശ്വാസത്തെക്കുറിച്ച് അല്ലാഹു നന്നായറിയുന്നുണ്ട്. വിശ്വാസിനികൾതന്നെയെന്ന് അറിഞ്ഞുകഴിഞ്ഞാൽ പിന്നെ നിങ്ങളവരെ സത്യനിഷേധികളിലേക്ക് തിരിച്ചയക്കരുത്.14 അവർ നിഷേധികൾക്ക് അനുവദിക്കപ്പെട്ടവരല്ല. നിഷേധികൾ അവർക്കും അനുവദനീയരല്ല. നിഷേധികളായ വരന്മാർ അവർക്ക് നൽകിയിരുന്ന വിവാഹമൂല്യം നിങ്ങൾ തിരിച്ചുകൊടുക്കേണ്ടതാകുന്നു. അവരെ നിങ്ങൾ വിവാഹം ചെയ്യുന്നതിൽ ഒരു വിരോധവുമില്ല--നിങ്ങളവർക്കു വിവാഹമൂല്യം നൽകിയാൽ.15 നിഷേധികളായ സ്ത്രീകളെ നിങ്ങളും വിവാഹബന്ധത്തിൽ വെച്ചുകൊണ്ടിരിക്കരുത്. അവിശ്വാസിനികൾക്ക് നൽകിയ വിവാഹമൂല്യം നിങ്ങൾ തിരിച്ചു ചോദിച്ചുകൊള്ളുക. വിശ്വാസിനികൾക്കു നൽകിയ വിവാഹമൂല്യം അവരും തിരിച്ചുചോദിച്ചുകൊള്ളട്ടെ.16 ഇത് അല്ലാഹുവിന്റെ വിധിയാകുന്നു. അവൻ നിങ്ങൾക്കിടയിൽ വിധി കൽപിക്കുന്നു. അവൻ സർവജ്ഞനും യുക്തിമാനുമല്ലോ. അവിശ്വാസിനികളായ ഭാര്യമാർക്ക് നൽകിയിരുന്ന വിവാഹമൂല്യത്തിൽ വല്ലതും നിങ്ങൾക്ക് തിരിച്ചുകിട്ടാതെ പോയാൽ പിന്നീട് നിങ്ങൾക്ക് അവസരം കിട്ടുമ്പോൾ, ഭാര്യമാരെ വിട്ടുപോയതിനാൽ നഷ്ടമുണ്ടായ പുരുഷന്മാർക്ക് ആ നഷ്ടത്തിനു തുല്യമായ തുക നൽകേണ്ടതാകുന്നു.17 നിങ്ങൾ വിശ്വസിച്ചിട്ടുള്ള ആ അല്ലാഹുവിനെ ഭയപ്പെട്ടിരിക്കുവിൻ

— Qur'an 60:10.

അവലംബം തിരുത്തുക

  1. Muhammad ibn Saad.
  2. Muhammad ibn Saad.
  3. Muhammad ibn Ishaq, Sirat Rasul Allah.