ഒരു മുസ്ലിം ഫിലിം കമ്പനിയാണ് ഉമ്മാഹ് ഫിലിം. അമുസ്ലിങ്ങളും മുസ്ലിങ്ങളും ഒരു പോലെ ഇഷ്ടപെടുന്ന ഹലാലായിട്ടുള്ള വിനോദങ്ങൾ നൽകുന്ന ഒരു കമ്പനിയാണ്[അവലംബം ആവശ്യമാണ്]. ഒരു പ്രത്യേക കക്ഷികളോടോ, പ്രസ്ഥാനങ്ങളോടോ, ഗ്രൂപ്പുകളോടൊ ഇവർക്ക് പ്രത്യേക ബന്ധങ്ങളില്ലെന്ന് ഇവരുടെ വെബ്സൈറ്റിലൂടെ അവകാശപെടുന്നു. ഉമ്മാഹ് ഫിലിം എന്ന കമ്പനിയുടെ സൂത്രധാരൻ ബാബ അലി, മഹദി അഹമ്മെദ് എന്നീ രണ്ടാൾക്കാരാണ്. 9/11 ആക്രമണത്തിനു ശേഷം മുസ്ലിംങ്ങളും ഇസ്ലാം മതവും വളരെയധികം തെറ്റിദ്ധരിക്കപ്പെടുകയും ഇസ്ലാം മതം തീവ്രവാദ മതമാണ് എന്ന ഒരു തെറ്റിദ്ധാരണപരമായ കഴ്ച്ചപ്പാടിലേക്ക് മീഡിയയും മറ്റ് മാധ്യമങ്ങളും ജനങ്ങളെ നയിക്കുകയും ചെയ്തു.

ബാബ അലി പറയുന്നു. “ യുനൈറ്റഡ് സ്റ്റേറ്റിൽ ഏകദേശം എട്ട് ദശലക്ഷം മുസ്ലിംങ്ങൾ ജീവിക്കുന്നു. ഇസ്ലാം തീവ്രവാദം പഠിപ്പികുകയാണെങ്കിൽ എല്ലാ പ്രാദേശിക വാർത്തകളിലും അക്രമണങ്ങൾ സംഘടിപ്പിക്കുന്നവരായിട്ട് നിങ്ങൾ മുസ്ലിംങ്ങളെ കാണേണ്ടതായിരുന്നു. എന്നാൽ യാത്ഥാർത്തം ഇതിൻ എതിരായിട്ടാണ് കാരണം ഇസ്ലാം ഒരു സമാധാന മതമാകുന്നു“

മുസ്ലിങ്ങൾ ജീവിതത്തിൽ പകർത്തേണ്ടതും, മറന്ന് പോയതുമായ കാര്യങ്ങൾ വളരെ ഹാസ്യജനകമായ രീതിയിൽ വിവരിക്കുകയും മുസ്ലിങ്ങളുടെ ഇസ്ലാമിലില്ലാത്ത ജീവിത രീതിയേയും മറ്റും വിമർശിക്കുകയും ചെയ്യുന്ന വീഡിയോകളാണ് ഇവരുടെ വീഡിയോ ബ്ലോഗിലുള്ളത്. ഇവരുടേ ആദ്യത്തേ പ്രൊജക്റ്റ് The Reminder Series ആണ്‌. അതിനു ശേഷം Ask Baba Ali എട്ട് ആഴ്ച്ചയുള്ള ഒരു ചോദ്യോത്തര വേദിയായിരുന്നു. ഇതിന്റെ സ്ഥാപകനായ ബാബ അലി യാണ് ഈ രണ്ട് സീരീസിലും ക്യാമറക്ക് മുന്നിൽ നിന്നത്.

"https://ml.wikipedia.org/w/index.php?title=ഉമ്മാഹ്_ഫിലിം&oldid=4093511" എന്ന താളിൽനിന്ന് ശേഖരിച്ചത്