കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ ഒരു ഉൾനാടൻ ഗ്രാമമാണ് ഉമ്മന്നൂർ. മൂന്നു മുനിമാർ തപസ് ചെയ്തയിടം 'മുൻമുനിയൂർ'.[1] എന്ന് അറിയപ്പെട്ടിരുന്നു. ഇത് ലോപിച്ച് ഉമ്മന്നൂർ എന്നായി. ഉമ്മന്നൂർ ശ്രീ അഞ്ചുമൂർത്തി ക്ഷേത്രമാണ് പ്രധാന ക്ഷേത്രം. ഇവിടത്തെ പ്രധാന വിദ്യാലയം സെന്റ്ജോൺസ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ്. ഗവ:എൽ.പി സ്കൂളിനോട് ചേർന്ന് വായനശാല സ്ഥിതി ചെയ്യുന്നു. പാറങ്കോട്, അണ്ടൂർ, തേവന്നൂർ,പഴിഞ്ഞം,പനയറ,വിലങ്ങറ എന്നിവ അയൽ ഗ്രാമങ്ങളാണ്. പ്രാഥമിക ആരോഗ്യകേന്ദ്രം സ്ഥിതി ചെയ്യുന്നത് ജംഗ്ഷനിൽ നിന്നും പഴിഞ്ഞത്തേക്കുള്ള റോഡിലാണ്.

കൊട്ടാരക്കര നിന്ന് 12 കിലോമീറ്റർ അകലെയാണ് ഉമ്മന്നൂർ സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങൾ

തിരുത്തുക

പള്ളികൾ

തിരുത്തുക
  • സെന്റ്.മേരീസ് മലങ്കര കാത്തലിക് ചർച്ച്
  • ഇമ്മാനുവേൽ മാർത്തോമ്മ ചർച്ച്

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
  • സെന്റ്.ജോൺസ് വൊക്കഷണൽ ഹയർ സെക്കന്ററി സ്കൂൾ
  • ഗവ.എൽ .പി.എസ്
  • വയക്കൽ-ഉമ്മന്നൂർ റോഡ്
  • വാളകം-ഉമ്മന്നൂർ റോഡ്

അവലംബങ്ങൾ

തിരുത്തുക
  1. [ttps://www.icbse.com/schools/st-john-s-vhss-ummannoor-k2g2yp "St. John'S Vhss Ummannoor High School Kollam"].
"https://ml.wikipedia.org/w/index.php?title=ഉമ്മന്നൂർ&oldid=3484710" എന്ന താളിൽനിന്ന് ശേഖരിച്ചത്