ഉമ്മത്തൂര്

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കോഴിക്കോട് ജില്ലയിലെ ചെക്യാട് ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഉമ്മത്തുര്. കോഴിക്കോട് കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിർത്തി ഗ്രാമം കൂടിയാണിത്. കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ സഖാഫത്തുൽ ഇസ്ലാം അറബിക് കോളേജും (എസ്.ഐ.എ.കോളജ്) അതിന്റെ കീഴിലുള്ള 7 പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവവർത്തിക്കുന്നത് ഈ ഗ്രാമത്തിലാണ്. മയ്യഴിപ്പുഴയുടെ തീരമാണ് ഈ ഗ്രാമത്തിന്റെ കിഴക്കെ അതിർത്തി.

ഉമ്മത്തൂർ എന്ന പേര് പ്രദേശത്തിന് വരാൻ കാരണമായി പ്രധാനമായും 3 അനുമാനങ്ങൾ ഉണ്ട്. 1) ഉമ്മം എന്ന പേരിൽ അറിയപ്പെടുന്ന ഔഷധസസ്യം മുൻ കാലത്ത് ഈ പ്രദേശത്ത് സുലഭമായത് കാരണം. 2) ഉമ്മളങ്ങൾ അഥവാ ഉപ്പ് കുറുക്കുന്ന സ്ഥലങ്ങൾ മുമ്പ് ഉണ്ടായിരിക്കാം, അങ്ങനെ ഉപ്പ് കുറുക്കുന്ന സ്ഥലമെന്ന നിലയിൽ ഉമ്മളത്തൂരായി. അത് പ്രായേണ ഉമ്മത്തൂരായി. 3. ഉമ്മയുടെ അല്ലെങ്കിൽ ഉമ്മത്തിൻ്റെ ഊര് എന്ന നിലയിൽ ആവാം. ഏതായാലും ഉമ്മത്തൂർ പ്രദേശത്തിൻ്റെ പ്രാദേശിക ചരിത്രം അനാവരണം ചെയ്യാനുള്ള പരിശ്രമങ്ങൾ ഉമ്മത്തൂർ എസ്.ഐ വനിതാ കോളേജിൻ്റെ ദശവാർഷികം പ്രമാണിച്ച് നടന്നു വരുന്നുണ്ട്. എസ്‌.ഐ വനിതാ കോളേജ് 2023-24 അക്കാദമിക വർഷം മുതൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം നൽകുന്ന വിധത്തിൽ Saqafath Institute of Advanced studies (SIAS) ആയി സർക്കാരും കലിക്കറ്റ് സർവകലാശാലയും ഉത്തരവ് ഇറക്കിയിട്ടുണ്ട്. ചരിത്ര ഗവേഷകനായ ഡോ: പുത്തൂർ മുസ്തഫയാണ് പ്രാദേശിക ഗവേഷണത്തിന്

നേതൃത്യം നൽകുന്നത്.
"https://ml.wikipedia.org/w/index.php?title=ഉമ്മത്തൂര്&oldid=4143029" എന്ന താളിൽനിന്ന് ശേഖരിച്ചത്