ഉമ്പർനാട് ധർമ്മശാസ്താക്ഷേത്രം
ഉമ്പർനാട് ശ്രീധർമ്മ ശാസ്താക്ഷേത്രം മാവേലിക്കരയിലെ പ്രസിദ്ധ അയ്യപ്പക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ശബരിമലയിലെ പോലെ ഏകശിലാപ്രതിഷ്ഠ ആണ് ഇവിടുത്തെ പ്രത്യേകത. ചിൻമുന്ദ്രാ ഭാവത്തിൽ യോഗ ഭാവത്തിലാണ് പ്രതിഷ്ഠ. പ്രകൃതിമനോഹരമായ ക്ഷേത്ര മന്ദിരവും പ്രശാന്തമായ അന്തരീക്ഷവും ഭവ്യമായ ക്ഷേത്രാനുഭൂതി ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്നു. ഈ ക്ഷേത്രത്തോടുചേർന്നുള്ള കാവ് പ്രത്യേകം പ്രസ്താവ്യമാണ്.
ഉമ്പർനാട് ശ്രീധർമ്മ ശാസ്താക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | ഉമ്പർനാട്, തെക്കേക്കര പഞ്ചായത്ത് |
മതവിഭാഗം | ഹിന്ദുയിസം |
ജില്ല | ആലപ്പുഴ |
സംസ്ഥാനം | കേരളം |
രാജ്യം | ഇന്ത്യ |
വാസ്തുവിദ്യാ തരം | ദ്രാവിഡ ശില്പകല |
ഉത്സവം
തിരുത്തുകമകരമാസത്തിലാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന കൊടിയേറ്റുത്സവം.
എത്തിച്ചേരാൻ
തിരുത്തുകമാവേലിക്കരയിൽ നിന്നും കല്ലുമലവഴി കറ്റാനത്തേക്ക് പോകുമ്പോൾ കനാൽ കവലയിൽ നിന്നും 2 കിമി കിഴക്കോട്ട് യാത്രചെയ്താൽ ഇവിടെ എത്തിച്ചേരാം
ചിത്രശാല
തിരുത്തുകMavelikkara Ayyappan Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.