ഉമാ ഭാരതി

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
(ഉമാഭാരതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉമ ശ്രീ ഭാരതി (ജനനം: 1959 മേയ് 3) ഒരു പൊതുപ്രവർത്തകയാണ്. മദ്ധ്യപ്രദേശിലെ ഠികംഗർ ജില്ലയിലാണ് ഇവർ ജനിച്ചത്. ഇതിഹാസങ്ങളെപ്പറ്റി ഇവർ കുട്ടിക്കാലത്തുതന്നെ പ്രസംഗിക്കാനാരംഭിച്ചു. ഉമാ ഭാരതിയുടെ അച്ഛൻ ഒരു യുക്തിവാദിയായിരുന്നു. ഗ്വാളിയറിലെ രാജമാത വിജയരാജി സിന്ധ്യയുടെ സംരക്ഷണയിലാണ് ഉമാഭാരതി വളർന്നത്. ഉമാ ഭാരതിയും റിതാംബരയും രാമജന്മഭൂമി പ്രസ്ഥാനത്തിൽ പ്രധാന പങ്കു വഹിക്കുകയുണ്ടായി.

ഉമാ ഭാരതി
വ്യക്തിഗത വിവരങ്ങൾ
ജനനം
3 മെയ്‌ 1959
മധ്യപ്രദേശ്, ഇന്ത്യ
രാഷ്ട്രീയ കക്ഷി
ഭാരതീയ ജനതാ പാർട്ടി
മറ്റ് രാഷ്ട്രീയ
അംഗത്വം
ഭാരതീയ ജനശക്തി പാർട്ടി

ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി 1984-ൽ ഉമാഭാരതി തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. 1989-ൽ ഖജുരാഹോയിൽ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 1991, 1996, 1998 എന്നീ വർഷങ്ങളിൽ ഈ സീറ്റ് ഉമാഭാരതി നിലനിർത്തി. 1999-ൽ ഭോപ്പാലിൽ നിന്ന് മത്സരിച്ചാണ് ഉമാഭാരതി ജയിച്ചത്. വാജ്പേയി മന്ത്രിസഭയിൽ മനുഷ്യവിഭവ വകുപ്പ്, ടൂറിസം, യുവജനകാര്യ വകുപ്പ്, കായികവകുപ്പ്, ഖനി വകുപ്പ് എന്നിവ ഉമാഭാരതി കൈകാര്യം ചെയ്തിട്ടുണ്ട്.

2003 അസംബ്ലി തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിൽ ബി.ജെ.പി.യെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ എത്തിക്കാൻ ഉമാഭാരതിക്ക് സാധിച്ചു. 2004 ഓഗസ്റ്റിൽ ഉമാഭാരതി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 1994-ലെ ഹുബ്ലി കലാപത്തിൽ ഉ‌ള്ള പങ്കു കാരണം ഉമാഭാരതിക്ക് എതിരേ അറസ്റ്റ് വാറണ്ടുണ്ടായതാണ് രാജിക്ക് കാരണം.[1][2]

അവലംബം തിരുത്തുക

  1. "BJP meet to decide Uma Bharati's fate". The Times of India. Archived from the original on 2004-08-23. Retrieved 2009-03-20.
  2. "Uma 'happily' goes to jail ensuring party goes to town". Indian Express. Retrieved 2009-03-20.
"https://ml.wikipedia.org/w/index.php?title=ഉമാ_ഭാരതി&oldid=3829593" എന്ന താളിൽനിന്ന് ശേഖരിച്ചത്