ഉഭയദിശാ പ്രവർത്തനം
അഭികാരകങ്ങൾ കൂടിച്ചേർന്ന് ഉത്പന്നങ്ങളുണ്ടാവുകയും ഉത്പന്നങ്ങൾ കൂടിച്ചേർന്ന് അഭികാരകങ്ങളുണ്ടാവുകയും ചെയ്യുന്ന തരത്തിലുള്ള രാസപ്രവർത്തനങ്ങളെ ഉഭയദിശാപ്രവർത്തനങ്ങൾ എന്നു വിളിക്കുന്നു. ഉഭയദിശാപ്രവർത്തനങ്ങളിൽ അഭികാരകങ്ങളും ഉത്പന്നങ്ങളും തമ്മിൽ ഒരു രാസസംതുലനം രൂപപ്പെട്ടിരിക്കും.രണ്ട് അഭികാരകങ്ങളും രണ്ട് ഉത്പന്നങ്ങളും ഉൾപ്പെടുന്ന ഒരു ഉഭയദിശാപ്രവർത്തനം താഴെക്കാണും പ്രകാരം രേഖപ്പെടുത്താവുന്നതാണ്.
എയും ബിയും പ്രതിപ്രവർത്തിച്ച് സിയും ഡിയും ഉണ്ടാവുകയോ സിയും ഡിയും പ്രതിപ്രവർത്തച്ച് എയും ബിയും ഉണ്ടാവുകയും ചെയ്യാവുന്നതാണ്. ഇത് താപഗതികത്തിലെ ഒരു ഉഭയദിശാപ്രവർത്തനത്തിനുദാഹരണമാണ്. ദുർബ്ബല അമ്ലങ്ങളും ക്ഷാരങ്ങളും ഉഭയദിശാപ്രവർത്തനത്തിലേർപ്പെടാറുണ്ട്. കാർബോണിക് അമ്ലത്തിന്റെ രാസപ്രവർത്തനം ഇതിനൊരുദാഹരണമാണ്. H2CO3 (l) + H2O(l) ⇌ HCO−3 (aq) + H3O+(aq).
ഉഭയദിശാപ്രവർത്തനങ്ങളിലെ രാസസംതുലനം എന്നത് അഭികാരകങ്ങളുടെ ഗാഢതയെയും സംതുലനസ്ഥിരാങ്കം Kയെയും ആശ്രയിച്ചിരിക്കും.Kയുടെ വില എന്നത് രാസപ്രവർത്തനത്തിന്റെ ഗിബ്സ് സ്വതന്ത്രഊർജ്ജത്തിന്റെ മാറ്റത്തിനെ ആശ്രയിച്ചിരിക്കും. സ്വതന്ത്ര ഊർജ്ജത്തിന്റെ മാറ്റം വലുതാണെങ്കിൽ (ഏതാണ്ട് 30കിലോജൂൾ പ്രതി മോൾ ആണെങ്കിൽ) സംതുലനസ്ഥിരാങ്കം വലുതായിരിക്കും (log K > 3). കൂടാതെ സംതുലനത്തിലെ അഭികാരകങ്ങളുടെ ഗാഢത വളരെ കുറഞ്ഞുമിരിക്കും. അങ്ങനെയുള്ള രാസപ്രവർത്തനങ്ങളെ ചിലപ്പോൾ ഏകദിശാപ്രവർത്തനം എന്ന് പറയാം. ഇവയിൽ വളരെ കുറഞ്ഞ അളവിൽ അഭികാരകങ്ങൾ ഉണ്ടായെന്നും വരാം. ഒരു ശരിയായ ഏകദിശാപ്രവർത്തനം എന്നത് സാധാരണയായി രാസപ്രവർത്തനത്തിനുശേഷം ഒരു ഉത്പന്നം രാസപ്രവർത്തനസംവിധാനത്തിൽനിന്നും സ്വയം പുറത്തേക്ക് പോകുന്നവയെയാണ്.ഉദാഹരണത്തിന് താഴെക്കാണുന്ന രാസപ്രവർത്തനത്തിൽ കാർബൺ ഡയോക്സൈഡ് പുറത്തുപോകുന്നു.
- Ca CO3 + 2HCl → CaCl2 + H2O + CO2↑