ഉപർകോട്ട് കോട്ട
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ജുനാഗഡിലെ ഗിർനാർ മലനിരകളിലാണ് ഉപർകോട്ട് കോട്ട. കോട്ടയുടെ ആദ്യകാല ചരിത്രം തുടങ്ങുന്നത് BC 319-ൽ ചന്ദ്ര ഗുപ്ത മൗര്യൻ ഇത് സ്ഥാപിച്ചതോടെയാണു. കുറെ കാലം നാശോന്മുഖമായ ഇവിടെ പല പിൽക്കാല രാജാക്കന്മാരും കോട്ട പുനർമിക്കുകയുണ്ടായി..പിന്നീട് കോട്ടക്കകത്ത് മഹ്മൂദ് ബെഗഡ (1445-1511) ജുമാമസ്ജിദ് നിർമിച്ചു. ജുമാമസ്ജിന് 140 തൂണുകളുണ്ട്. കൂടാതെ ചുറ്റുമുള്ള നാല് ടൗണുകളിലേക്ക് രക്ഷപ്പെടാനുള്ള രഹസ്യ വഴിയും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. തൊട്ടടുത്ത് ഒരു സൂഫി ദർഗയും ജുമാമസ്ജിദ് ചുറ്റിലും കുറെ ഖബരുകളും ഉണ്ട്.
കൊട്ടക്കകത്ത് പ്രവേശിച്ചാൽ വലിയ 2 പീരങ്കികൾ കാണാം. ഇതിൽ വലുത് 1531ൽ ഈജിപ്തിൽ നിര്മിച്ചതും 1538 ൽ ദക്ഷിണ ഗുജറാത്തിലെ ദിയു തീരത്ത് നടന്ന പോർചുഗീസുകാരുമായുള്ള യുദ്ധത്തിൽ തുർക്കി നാവികപ്പടയ്ക്ക് വേണ്ടി അഡ്മിറൽ സുലൈമാൻ പാഷ ഇന്ത്യയിലേക്ക് കൊണ്ടുവന്നതുമാണ്. ഇതിൽ അറബി വാചകങ്ങളുടെ മുദ്രണം കാണാം. പിന്നീട് ഇത് ജുനാഗഡ് ഫൗജ്ദാർ കോട്ടയിലേക്ക് മാറ്റി.
ആദികടി വാവ്
തിരുത്തുകകുറച്ച് കൂടി മുന്നോട്ട് പോയാൽ 81 മീറ്റർ നീളവും നാലര മീറ്റർ വീതിയും 41 മീറ്റർ ആഴവും 162 ചവിട്ടുപടികളുമുള്ള ഒരു പ്രാചീന പടിക്കിണർ (step well). സാധാരണ പടിക്കിണറുകളിൽ കാണാറുള്ള കൂടാരസദൃശ്യമായ മേൽവിതാനവും ഭിത്തിമാടവും ഇവിടെയില്ല. സങ്കീർണമായ ഭൂപ്രകൃതിയിലെ ഈ വേറിട്ട പടിക്കിണറിന്റെ നിർമ്മാണ വൈഭവം ആശ്ചര്യകരമാണ്..താഴെ നിന്ന് മുകളിലോട്ട് നോക്കിയാൽ ത്രികോണാകൃതിയിലാണ് ഇത് കാണപ്പെടുന്നത്. പ്രാദേശിക രീതിയിലുള്ള കൊത്തുപണികളോ വാസ്തുവിദ്യയോ ശിലാലിഖിതമോ ഇല്ലാത്തതിനാൽ കൃത്യമായ കാലഘണന നിർണയിക്കാൻ പ്രയാസമാണ്. എങ്കിലും ഇത് ആദ്യകാല പടിക്കിണറുകളിൽ എണ്ണപ്പെടുന്നു.