ഉപ്പോട്ട് കണ്ണൻ വൈദ്യർ (1811-1876) കണ്ണൂർ നിന്ന് കേരളത്തിലെ രണ്ടാമത്തെ ഡെപ്യൂട്ടി കലറ്റർ ആയി സേവനം അനുഷടിച്ച പ്രമുഖനും, എഴുത്തുകാരനും ആയിരുന്നു.[1]ചൂരയി കണാരന് ശേഷം നിയമിക്കപ്പെട്ട ഡെപ്യൂട്ടി കലറ്റർ കൂടി ആയിരുന്നു.[2]

ജീവചരിത്രം തിരുത്തുക

വടക്കേ മലബാറിലെ കണ്ണൂരിൽ പ്രശസ്ത ഉപ്പൂറ്റ് തറവാട്ടിൽ ആണ് കണ്ണൻ വൈദ്യരുടെ ജനനം1811. ബാല്യത്തിൽ തന്നെ സംസ്കൃതം പടിച്ചതിൽ പിന്നെ ഇംഗ്ലീഷ് പട്ടാളത്തിൽ ഉള്ള ഗവർമെന്റ് റീജിമെന്റ് സ്‌കൂളിൽ ചേർന്നു ഇംഗ്ലീഷ് പഠിച്ചു, രണ്ടു ഭാഷകളിലും പ്രാവണ്യം നേടുവാൻ കുറഞ്ഞ കാലം കൊണ്ട് വ്യവസായ ശാലി ആയ വൈദ്യർക്ക് കഴിഞ്ഞു. വൈദ്യശാസ്ത്രത്തിൽ പ്രശംസനീയം ആയ പാണ്ഡിത്യം നേടുവാൻ സാധിച്ചു. 25 വയസ്സിൽ ഡെപ്യുട്ടി കലറ്റർ ഓഫീസിലെ ഗുമസ്ഥൻ ആയി നിയമിക്കപ്പെട്ടു. അന്ന് ചൂരയിൽ കണാരൻ രണ്ടാം സായിബ് തഹസിൽദാർ ആയിരുന്നു, കണാരൻ ഡെപ്പുട്ടി കലറ്റർ പദവിയിൽ നിന്ന് വിരമിച്ചതോടെ കണ്ണൻ വൈദ്യർ ഇന്ത്യൻ ഡെപ്പുട്ടി കലറ്റർ പദ്ധവിൽ സ്ഥാനകയറ്റം ലഭിച്ചു.[3] രാജഭരണകാലത്ത് രാജകുടുംബങ്ങളുടെ പ്രധാന വൈദ്യന്മാർ കൂടി ആയിരുന്നു ഉപ്പോട്ട് തറവാട്ടിലെ പ്രമുകർ. ഉപ്പൂറ്റ് കുഞ്ഞികണ്ണൻ, ഉണ്ണിരാമൻ, കുമാരൻ എന്നിവർ ആണ് സഹോദരങ്ങൾ. കണ്ണൻ വൈദ്യർ ബ്രിട്ടീഷ് പ്രസിഡൻസി ഭരണത്തിന് കീഴിൽ ഡെപ്യുട്ടി കലാറ്റർ പദവിയിൽ ഇരുന്നെങ്കിലും ഇദാഹം ഒരു കവി കൂടി ആയിരുന്നു. ചില കാവ്യങ്ങൾ രാജിച്ചിട്ടുമുണ്ട.[4]

അവലംബം തിരുത്തുക

  1. https://books.google.co.in/books?id=mj4wAQAAIAAJ&q=uppot+kannan&dq=uppot+kannan&hl=en&sa=X&ved=2ahUKEwie9qmQiO3xAhVEBt4KHRytAnQQ6AEwAnoECAgQAw
  2. https://books.google.co.in/books?id=iJvx0KWpf-UC&pg=PA86&dq=uppot+kannan&hl=en&sa=X&ved=2ahUKEwiJ14bAhO3xAhUGZt4KHbpvDLcQ6AEwAHoECAsQAw#v=onepage&q=uppot%20kannan&f=false
  3. Ulloor (1957). Kerala sahithya charithram.Vol.4. open source. {{cite book}}: |access-date= requires |url= (help); Unknown parameter |Page= ignored (|page= suggested) (help)
  4. https://books.google.co.in/books?id=iJvx0KWpf-UC&pg=PA86&dq=uppot+kannan&hl=en&sa=X&ved=2ahUKEwiJ14bAhO3xAhUGZt4KHbpvDLcQ6AEwAHoECAsQAw#v=onepage&q=uppot%20kannan&f=false
"https://ml.wikipedia.org/w/index.php?title=ഉപ്പൂറ്റ്_കണ്ണൻ_വൈദ്യർ&oldid=3972399" എന്ന താളിൽനിന്ന് ശേഖരിച്ചത്