ഉപയോക്താവ്:Vssun/talk/ലൈസൻസ് വിശദീകരണം
< ഉപയോക്താവ്:Vssun | talk
- വെബിൽ നിന്നു കിട്ടുന്ന ബഹുഭൂരിപക്ഷം ചിത്രങ്ങളും ഉടമക്ക് പകർപ്പവകാശമുള്ളതായിരിക്കും മിക്ക സൈറ്റുകളുടെ കീഴെയും അത് പകർപ്പവകാശത്തിനു കീഴിലാണെന്ന് രേഖപ്പെടുത്തിയിരിക്കും. അത്തരത്തിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽക്കൂടി അവക്ക് പകർപ്പവകാശമുണ്ടെന്ന് മനസ്സിലാക്കുക. സ്വതന്ത്രമായ സൈറ്റുകളിൽ അവ പൊതുസഞ്ചയത്തിലാണെന്നോ (public domain), ക്രിയേറ്റീവ് കോമൺസ് (CC-BY-SA), ജി.എഫ്.ഡി.എൽ. തുടങ്ങിയ സ്വതന്ത്രാനുമതിയിലോ ആണെന്ന് രേഖപ്പെടുത്തിയിരിക്കും. ഉദാഹരണങ്ങൾ പറയാം:
- യു.എസ്. സർക്കാർ പ്രസിദ്ധീകരണങ്ങളെല്ലാം (ഉദാഹരണം നാസ വെബ്സൈറ്റ്) പൊതുസഞ്ചയത്തിലാണ്.
- കേരള സർക്കാർ പ്രസിദ്ധീകരിക്കുന്ന ഈ സൈറ്റ് ജി.എഫ്.ഡി.എൽ. അനുമതിയിലാണെന്ന് കാണാം.
- ഫ്ലിക്കറിലെ ഈ ചിത്രം സ്വതന്ത്രമാണ്. എന്നാൽ ഇത് പകർപ്പവകാശമുള്ളതാണ്. രണ്ടിന്റെയും ലൈസൻസിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. ക്രിയേറ്റീവ് കോമൺസിന്റെ എല്ലാ ലൈസൻസുകളും പൂർണ്ണമായും സ്വതന്ത്രമല്ല. ഉദാഹരണത്തിന് ഈ ചിത്രം ക്രിയേറ്റീവ് കോമൺസ് ലൈസൻസിലാണെങ്കിലും മാറ്റം വരുത്തി ഉപയോഗിക്കാൻ അനുവദിക്കുന്നില്ല (CC-BY-SA ND). അതുകൊണ്ട് ഈ ലൈസൻസിലുള്ളതും നമുക്ക് ഉപയോഗിക്കാനാവില്ല. CC-BY-SA NC ലൈസൻസും നമുക്ക് ഉപയോഗിക്കാനാവാത്തതാണ്.