ഉപയോക്താവ്:Viswaprabha/എന്റെ സ്വപ്നത്തിലെ വിക്കിപീഡിയ

ഇംഗ്ലീഷ് അറിയാത്ത,

എന്റെ ഗ്രാമത്തിലെ / അല്ലെങ്കിൽ ([ഖങ്കൂയ്] ,/ | യെത്തെബോൺ]

ഏറ്റവും പാവപ്പെട്ട,

(അവളുടെ/അവന്റെ ജാതിയോ മതമോ രാ‌ഷ്‌ട്രീയ(കക്ഷി)നിസ്സഹായതയോ എനിക്കറിയില്ല)

ഒരുത്തിക്കു് /ഒരുവനു്

തൊട്ടടുത്ത വായനശാലയിൽ ബിയർ / സംഭാരം പോലെ സൌജന്യമായി കിട്ടുന്ന ഒരു കമ്പ്യൂട്ടറിൽ ചെന്നു്

സ്വതന്ത്രമായി,

അവൾക്കു്/അവനു് അറിയാവുന്ന ഒരിത്തിരി മലയാളത്തിൽ ( മണിപുരി യിൽ / അംഹാറിക്കിൽ )

അവളുടെ/ അവന്റെ സ്വന്തം റേഷൻ കാർഡിനുവേണ്ടി അപേക്ഷ പൂരിപ്പിക്കാൻ/

ഭരണഘടന നൽകുന്ന അവളുടെ / അവന്റെ ആത്യന്തികമായ അധികാരങ്ങൾ എന്തൊക്കെയെന്നറിയാൻ

വെറും ക്ലിക്കുകളിലൂടെ

അവളെ/അവനെ സഹായിക്കുന്ന,

അതിനുമുപരി ഈ ലോകത്തിലും അതിനു പുറമേയും എന്തൊക്കെയുണ്ടെന്നു് അവൾക്കാവശ്യമുണ്ടെങ്കിലറിയാനുതകുന്ന,

ഒരു സൈറ്റ്!

അതാവണം എന്റെ വിക്കിപീഡിയ!