ഉപയോക്താവ്:അൻവർ ഷാ ഉമയനല്ലൂർ

(ഉപയോക്താവ്:Poet Umayanalloor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആധുനിക സാഹിത്യകാരനും കവിയും ചിത്രകാരനും. ഏകാംഗ ചിത്രപ്രദർശനങ്ങളിലൂടെ ശ്രദ്ധേയനാണ്‌ കവി അൻവർ ഷാ ഉമയനല്ലൂർ. കേരള സർക്കാർ കലണ്ടർ രൂപകല്പനചെയ്തതിനു സർക്കാരിൽനിന്നും വിശിഷ്ട സേവന പുരസ്കാരം ലഭിച്ചു.. സെക്രട്ടേറിയറ്റ് അസോസിയേഷന്റെ സുവർണ്ണജൂബിലി ഗാനമുൾപ്പെടെ നിരവധി ഗാനങ്ങളും രചിച്ചിട്ടുണ്ട്.

ജീവിത രേഖ തിരുത്തുക

       1973 ജൂലൈ 30-ന് കൊല്ലം ജില്ലയിലെ ഉമയനല്ലൂരിൽ ജനിച്ചു. മാവേലിക്കര രവിവർമ്മ ഫൈനാർട്സിൽ നിന്നും ചിത്രകലയിൽ ബിരുദം നേടി. പിതാവ്- എം. അബ്ദുൽ റഷീദ്.  മാതാവ്- കെ. ബുഷറാ ബീവി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും. ഭാര്യ- റസീന.  മക്കൾ- ഫാത്തിമ, ആയിഷാ സുൽത്താന. ചിത്രകലാദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇപ്പോൾ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥൻ.

കലാ ജീവിതം തിരുത്തുക

       1990 മുതൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതിവരുന്നു. 'ഇടത്താവളം' ആദ്യ കവിതാ സമാഹാരമാണ്.  ചിത്രകലാ രംഗത്ത് 'പെൻ & ഇങ്ക് വർക്ക്'  രചനകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. വൃത്ത നിബദ്ധമായ കവിതകളിലൂടെ സാഹിത്യരംഗത്ത് തുടരുന്നു. ശ്രീമതി. സുഗതകുമാരി ടീച്ചർ അവതാരികയെഴുതിയ ആദ്യ രചന മുതൽ  7 കവിതാ സമാഹാരങ്ങൾ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കൃതികൾ തിരുത്തുക

ഇടത്താവളം - 2006 ഇനിയെങ്കിലും - 2007 മറഞ്ഞുപോകുംമുൻപേ - 2008 സഹനം - 2010 ഈവിധം ജീവിതം - 2011 ഉദയമാവുക - 2014 ഒരു പുലരിപോലെ - 2015

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2002)
  • കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2005)
  • സർക്കാർ കലണ്ടർ രൂപകല്പന ചെയ്തതിനു കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2006)
  • കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2007)
  • കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2008)
  • കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2009)
  • കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2010)
  • കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2011)
  • റോട്ടറി ക്ലബ്ബ് വൊക്കേഷണൽ എക്സലൻസി അവാർഡ് (സാഹിത്യം)

പുറമേ നിന്നുളള കണ്ണികൾ തിരുത്തുക