ആംഗലേയം തത്തുല്യ മലയാളം
(സംസ്കൃതപൈതൃകം)
തത്തുല്യ മലയാളം
(തമിഴ് തായ്‌വഴി)
തനിമലയാളം കുറിപ്പുകൾ
Attestation സാക്ഷ്യാങ്കനം
Bath സ്നാനം കുളി
Bird പക്ഷി പറവ
Butterfly ചിത്രശലഭം പൂമ്പാറ്റ
Certificate പ്രമാണപത്രം
Certification പ്രമാണീകരണം, പ്രമാണനം
Chairman (of a meeting, conference or assembly) സഭാപതി, അധ്യക്ഷൻ
Chairman (of an organisation or industry) അധ്യക്ഷൻ
Circular (Official correspondence) പരിപത്രം
Class വർഗം
Classification വർഗീകരണം
Committee സമിതി
Conference സമ്മേളനം
Coconut (fruit) നാളികേരം തേങ്ങ
Council പരിഷത്, പരിഷത്ത്
Criterion മാനദണ്ഡം അളവുകോൽ
Dance നർത്തനം, നൃത്തം ആട്ടം
Department വിഭാഗം വകുപ്പ്
East പൂർവം, പ്രാചി കിഴക്ക് ഉഞ്ഞാറ് തമിഴ്‌നാട്ടിൽ കിഴക്കെന്നും, മേക്കെന്നുമാണ് പൂർവപശ്ചിമദിക്കുകൾക്കു പറഞ്ഞു വരുന്നത്.
കിഴക്ക്, മേക്ക് ഈ വാക്കുകൾ തമിഴ് ഭാഷയിൽ പെട്ടതാണ്.
കിഴക്കെന്നുള്ളത്, കീഴ് എന്നുള്ളതിൽനിന്നും, മേക്ക് മേൽ എന്നുള്ളതിൽനിന്നും ഉണ്ടായവയാകുന്നു.
പർവ്വതത്തിന് പൂർവദിശയിൽ സ്ഥിതിചെയ്യുന്ന പാണ്ടിദേശത്ത്, സമുദ്രം കിടക്കുന്നതും സൂര്യൻ ഉദിക്കുന്നതുമായ താഴ്ന്നഭാഗം അഥവാ കീഴ്ഭാഗം കിഴക്കും
സൂര്യൻ അസ്തമിക്കുന്നതും പർവ്വതങ്ങളുള്ളതുമായ മേൽഭാഗം മേക്കുമാണ്.
ഈ മുറയ്ക്കു മലയാളദേശത്തു പർവ്വതങ്ങളുടെ ഭാഗം മേൽഭാഗവും (മേക്കും) സമുദ്രം കിടക്കുന്ന താഴ്ന്ന ഭാഗം കീഴ്ഭാഗവും (കിഴക്കും) ആണ്.
അതായത് നാം ഇപ്പോൾ പറഞ്ഞുവരുന്ന കിഴക്ക് എന്നുള്ള ഭാഗം നമുക്കു മേൽഭാഗവും (മേക്കും) പടിഞ്ഞാറ് എന്നുള്ള ഭാഗം നമുക്കു കീഴ്ഭാഗവും (കിഴക്കും) ആണ്.
എന്നാൽ നാം പറഞ്ഞും ധരിച്ചും വരുന്നതു മേൽഭാഗത്തെ കിഴക്കെന്നാണ്.
ഇതു തമിഴരോടു നമുക്കുള്ള അധിസംസർഗ്ഗം ഹേതുവായിട്ടു വന്നുപോയതായിരിക്കണം.
മലയാളദേശത്ത് പണ്ടുപണ്ടേ നടപ്പുള്ള പേരുകൾ ഉഞ്ഞാറ്, പടിഞ്ഞാറ് എന്നിങ്ങനെയാകുന്നു.
ഉഞ്ഞാറ് = ഉയർ + ഞായർ; ഉയർ = ഉയരുന്ന സ്ഥലം; ഞായർ = സൂര്യൻ. അതായതു സൂര്യൻ ഉദിച്ചുയരുന്ന ദിക്കെന്നും;
പടിഞ്ഞാറ് = ഞായർ പടിയുന്ന, സൂര്യൻ പടിയുന്ന, താഴുന്ന സ്ഥലം; അതായത് സൂര്യൻ അസ്തമിക്കുന്ന ഇടമെന്നും അർഥം.
Elder brother ചേട്ടൻ; ജ്യേഷ്ഠൻ അണ്ണൻ
Fire അഗ്നി നെരുപ്പ് തീ നെരുപ്പോട് = നെരുപ്പ് + ഓട്; നെരുപ്പ് = തീ
Flower പുഷ്പം പൂവ്
Forest വനം കാട്
Friday ശുക്രവാസരം വെള്ളിയാഴ്ച 'വെൺ' എന്ന ദ്രാവിഡധാതു വെണ്മയെ അഥവാ വെളുപ്പിനെ സുചിപ്പിക്കുന്നു.
വെളുത്തുതിളങ്ങുന്ന ഗ്രഹമായതിനാൽ ശുക്രനെ (venus-നെ) ദ്രാവിഡഭാഷകളിൽ 'വെള്ളി' എന്ന് വിളിക്കുന്നു.
ശുക്രഗ്രഹത്തിന്റെ നാമത്തിലുള്ള ദിവസമായതിനാൽ വെള്ളിയാഴ്ച.
ശുക്ര- (ശുക്‌ല-, ശുക്ല-) എന്ന സംസ്കൃതധാതുവിനും 'വെളുത്ത-' എന്നുതന്നെ അർഥം.
ശുക്രനിറമുള്ള ഗ്രഹമായതിനാൽ ശുക്രൻ. ശുക്രന്റെ പേരിലുള്ള വാസരം ശുക്രവാസരം.
Fruit ഫലം പഴം
Gold സ്വർണം തങ്കം പൊന്ന്
Image/Picture ചിത്രം പടം
Light പ്രകാശം ഒളി വെളിച്ചം, വെട്ടം
Lamp ദീപം വിളക്ക്
Language ഭാഷ മൊഴി
Milk ദുഗ്ധം, ക്ഷീരം പാല്
Motherland മാതൃഭൂമി തായ്മണ്ണ് ഭാരതമാണെന്റെ മാതൃഭൂമി
Mothertongue മാതൃഭാഷ തായ്മൊഴി മലയാളമാണെന്റെ മാതൃഭാഷ
Motion ചലനം ഇളക്കം
Night രാത്രി, നിശ, നക്തം ഇരവ്, രാവ്
Office കാര്യാലയം
Page ദളം, താൾ ഏട് ദളം എന്ന സംസ്കൃതപദത്തിന് പിളർത്തിയത് എന്നർഥം.
Sky ആകാശം വാനം
Sleep നിദ്ര ഉറക്കം
Song ഗീതം, ഗാനം പാട്ട്
Swan രാജഹംസം അരയന്നം
Temple ദേവാലയം, ക്ഷേത്രം കോവിൽ അമ്പലം
Tongue ജിഹ്വ, രസന നാക്ക്, നാവ്
Tooth ദന്തം പല്ല്
Up ഉപരി മുകളിൽ
Upper ഉപരിതരം
Upper Primary School ഉപരിതര പ്രാഥമിക വിദ്യാലയം
Venus ശുക്രൻ വെള്ളി 'വെൺ' എന്ന ദ്രാവിഡധാതു വെണ്മയെ അഥവാ വെളുപ്പിനെ സുചിപ്പിക്കുന്നു.
വെളുത്തുതിളങ്ങുന്ന ഗ്രഹമായതിനാൽ ശുക്രനെ (venus-നെ) ദ്രാവിഡഭാഷകളിൽ 'വെള്ളി' എന്ന് വിളിക്കുന്നു.
ശുക്ര- (ശുക്‌ല-, ശുക്ല-) എന്ന സംസ്കൃതധാതുവിനും 'വെളുത്ത-' എന്നുതന്നെ അർഥം.
ശുക്രനിറമുള്ള ഗ്രഹമായതിനാൽ ശുക്രൻ.
Water ജലം തണ്ണി വെള്ളം 'വെള്ളം' എന്ന പദം 'വെൺ' എന്ന തമിഴ്ധാതുവിൽ നിന്ന് ഉദ്ഭവിച്ചു.
'വെൺ' എന്ന ദ്രാവിഡധാതു വെണ്മയെ അഥവാ വെളുപ്പിനെ സുചിപ്പിക്കുന്നു.
വെളുത്തു തിളങ്ങുന്ന ഗ്രഹമായതിനാൽ ശുക്രനെ (venus-നെ) 'വെള്ളി' എന്ന് വിളിക്കുന്നു.
വെളുത്ത ലോഹമായതിനാൽ silver 'വെള്ളി'യായി.
Window വാതായനം ജനൽ ജാലകം
Younger brother അനിയൻ; അനുജൻ തമ്പി
നാമാംഗം പേരെച്ചം
ക്രിയാംഗം വിനയെച്ചം
അഗ്നിശമനസേന തീകെടുത്തും പട
നാരായം എഴുത്താണി സംസ്കൃതത്തിൽ നാരാചഃ
ശലഭം പൂച്ചി
കരദീപം, കരദീപകം കൈവിളക്ക്