ഉപയോക്താവ്:Libinthathappilly/മെലിസ റോസെൻബെർഗ്
മെലിസ റോസെൻബെർഗ് | |
---|---|
ജനനം | മെലിസ ആൻ റോസെൻബെർഗ് മരിൻ കൗണ്ടി, കാലിഫോർണിയ, യു.എസ്.എ |
ദേശീയത | അമേരിക്കൻ |
പഠിച്ച വിദ്യാലയം | ബെന്നിംഗ്ടൺ കോളേജ് സതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റി |
Period | 1993-തുടരുന്നു |
പങ്കാളി | ലെവ് എൽ. സ്പിരോ |
മെലിസ ആൻ റോസെൻബെർഗ് ഒരു അമേരിക്കൻ ടെലിവിഷൻ എഴുത്തുകാരിയും ടെലിവിഷൻ നിർമ്മാതാവും തിരക്കഥാകൃത്തുമാണ്. സിനിമയിലും ടെലിവിഷനിലും ജോലി ചെയ്തിട്ടുള്ള അവർ ഒരു പീബോഡി അവാർഡും നേടിയിട്ടുണ്ട്. രണ്ട് എമ്മി അവാർഡുകൾക്കും രണ്ട് റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡുകൾക്കും അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്കയിൽ ചേർന്നതുമുതൽ, അവർ അതിൻ്റെ ഡയറക്ടർ ബോർഡിൽ ഉണ്ട്, കൂടാതെ 2007-2008 ലെ റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക സമരത്തിൽ സമര ക്യാപ്റ്റനുമായിരുന്നു. റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയുടെ ഡൈവേഴ്‌സിറ്റി കമ്മിറ്റിയിലൂടെ അവർ സ്ത്രീ തിരക്കഥാകൃത്തുക്കളെ പിന്തുണയ്ക്കുന്നുണ്ട്, ഒപ്പം, ലീഗ് ഓഫ് ഹോളിവുഡ് വുമൺ റൈറ്റേഴ്‌സ് (ഹോളിവുഡിലെ സ്ത്രീ എഴുത്തുകാരുടെ സംഘടന) സഹസ്ഥാപകയുമാണ്.
ദി ഒ.സി എന്ന ടിവി സീരീസിൻ്റെ എഴുത്തുകാരിൽ ഒരാളായി ചേരുന്നതിന് മുമ്പ് 1993 നും 2003 നും ഇടയിൽ നിരവധി ടെലിവിഷൻ പരമ്പരകളിൽ അവർ പ്രവർത്തിച്ചു. 2006 ലെ സ്റ്റെപ്പ് അപ്പ് എന്ന സിനിമ എഴുതാനായാണ് ഷോ ഉപേക്ഷിച്ചത്. 2006 മുതൽ 2009 വരെ, ഷോടൈം സീരീസായ ഡെക്‌സ്റ്ററിന്റെ മുഖ്യ എഴുത്തുകാരിയായി പ്രവർത്തിച്ച അവർ, നാലാം സീസണിൻ്റെ അവസാനം സീരീസിൽ നിന്ന് പുറത്തുപോകുമ്പൊഴേയ്ക്ക് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി ഉയർന്നിരുന്നു. സ്റ്റെഫനി മേയറുടെ ട്വൈലൈറ്റ് എന്ന നോവലിൻ്റെ 2008-ലെ ചലച്ചിത്രാവിഷ്‌കാരത്തിനും, അതിൻ്റെ മൂന്ന് സീക്വലുകൾക്കും തിരക്കഥ രചിച്ചു.
നെറ്റ്ഫ്ലിക്സ് പരമ്പരയായ ജെസിക്ക ജോൺസിന്റെക്രിയേറ്റർ എന്ന നിലയ്ക്കും മെലിസ റോസൻബെർഗ് പ്രശസ്തയാണ്.
ഫിലിമോഗ്രഫി
തിരുത്തുകചലച്ചിത്രങ്ങൾ (എഴുത്തുകാരി)
- സ്റ്റെപ്പ് അപ്പ് (2006)
- ട്വൈലൈറ്റ് (2008)
- ദി ട്വൈലൈറ്റ് സാഗ: ന്യൂ മൂൺ (2009)
- ദി <i id="mw8A"><a href="./ദി_ട്വിലൈറ്റ്_സാഗ:_ന്യൂ_മൂൺ" rel="mw:WikiLink" data-linkid="189" data-cx="{"adapted":false,"sourceTitle":{"title":"The Twilight Saga: New Moon","description":"2009 American romantic fantasy film","pageprops":{"wikibase_item":"Q116928"},"pagelanguage":"en"},"targetFrom":"mt"}" class="cx-link" id="mw8Q" title="ദി ട്വിലൈറ്റ് സാഗ: ന്യൂ മൂൺ">ദി ട്വൈലൈറ്റ് സാഗ: ന്യൂ മൂൺ</a></i> (2009)ട്വൈലൈറ്റ് സാഗ: എക്ലിപ്സ് (2010)
- ദി <i id="mw8A"><a href="./ദി_ട്വിലൈറ്റ്_സാഗ:_ന്യൂ_മൂൺ" rel="mw:WikiLink" data-linkid="189" data-cx="{"adapted":false,"sourceTitle":{"title":"The Twilight Saga: New Moon","description":"2009 American romantic fantasy film","pageprops":{"wikibase_item":"Q116928"},"pagelanguage":"en"},"targetFrom":"mt"}" class="cx-link" id="mw8Q" title="ദി ട്വിലൈറ്റ് സാഗ: ന്യൂ മൂൺ">ദി ട്വൈലൈറ്റ് സാഗ: ന്യൂ മൂൺ</a></i> (2009)ട്വൈലൈറ്റ് സാഗ: ബ്രേക്കിംഗ് ഡോൺ - ഭാഗം 1 (2011)
- ദി <i id="mw8A"><a href="./ദി_ട്വിലൈറ്റ്_സാഗ:_ന്യൂ_മൂൺ" rel="mw:WikiLink" data-linkid="189" data-cx="{"adapted":false,"sourceTitle":{"title":"The Twilight Saga: New Moon","description":"2009 American romantic fantasy film","pageprops":{"wikibase_item":"Q116928"},"pagelanguage":"en"},"targetFrom":"mt"}" class="cx-link" id="mw8Q" title="ദി ട്വിലൈറ്റ് സാഗ: ന്യൂ മൂൺ">ദി ട്വൈലൈറ്റ് സാഗ: ന്യൂ മൂൺ</a></i> (2009)ട്വൈലൈറ്റ് സാഗ: ബ്രേക്കിംഗ് ഡോൺ - ഭാഗം 2 (2012)
അവാർഡുകളും നാമനിർദ്ദേശങ്ങളും
തിരുത്തുകപ്രൈംടൈം എമ്മി അവാർഡുകൾ
വർഷം | നാമനിർദ്ദേശം/വിജയം | വിഭാഗം |
---|---|---|
2010 | നാമനിർദ്ദേശം | (മികച്ച പരമ്പര - ഡ്രാമ) ഡെക്സ്റ്റർ |
2009 | നാമനിർദ്ദേശം | (മികച്ച പരമ്പര - ഡ്രാമ) ഡെക്സ്റ്റർ |
2008 | നാമനിർദ്ദേശം | (മികച്ച പരമ്പര - ഡ്രാമ) ഡെക്സ്റ്റർ |
ഗോൾഡ് ഡെർബി / ഗോതം / ഹ്യൂഗോ അവാർഡുകൾ
വർഷം | നാമനിർദ്ദേശം/വിജയം | വിഭാഗം |
---|---|---|
2016 (ഹ്യൂഗോ) | വിജയിച്ചു | (മികച്ച നാടകീയ അവതരണം) ജെസിക്ക ജോൺസ് |
2016 (ഗോതം) | നാമനിർദ്ദേശം | (ബ്രേക്ക്ത്രൂ സീരീസ്) ജെസിക്ക ജോൺസ് |
2010 (ഗോൾഡ് ഡെർബി) | നാമനിർദ്ദേശം | (മികച്ച ഡ്രാമ) ഡെക്സ്റ്റർ |
റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക
വർഷം | നാമനിർദ്ദേശം/വിജയം | വിഭാഗം |
---|---|---|
2011 | നാമനിർദ്ദേശം | (ഡ്രാമ സീരീസ്) ഡെക്സ്റ്റർ |
2010 | നാമനിർദ്ദേശം | (ഡ്രാമ സീരീസ്) ഡെക്സ്റ്റർ |
2009 | നാമനിർദ്ദേശം | (ഡ്രാമ സീരീസ്) ഡെക്സ്റ്റർ |
2008 | നാമനിർദ്ദേശം | (ഡ്രാമ സീരീസ്) ഡെക്സ്റ്റർ |
PGA അവാർഡുകൾ
വർഷം | നാമനിർദ്ദേശം/വിജയം | വിഭാഗം |
---|---|---|
2010 | നാമനിർദ്ദേശം | (Outstanding Producer on Episodic Television, Drama) ഡെക്സ്റ്റർ [1] |
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]] [[വർഗ്ഗം:1962-ൽ ജനിച്ചവർ]]
- ↑ "Melissa Rosenberg". IMDb. Retrieved 2019-05-05.