ജനനം 1955-ൽ. കേരളത്തിൽ, കോട്ടയം ജില്ലയിലെ വൈക്കം ആണ് നാട്. 1979 മുതൽ കേരളത്തിനു വെളിയിൽ ജീവിക്കുന്നു. ‍ഇൻഡ്യൻ വിദേശകാര്യ വകുപ്പിൽ ജോലിചെയ്തിരുന്നു. കാട്മണ്ഡു, ബഹറൈൻ, കൊളൊംബോ, വാഷിങ്ങ്ടൺ ഡി.സി., മനിലാ എന്നിവിടങ്ങളിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ പെൻഷൻ പറ്റി ഡെൽഹിയിൽ ജീവിക്കുന്നു.

വായനയിൽ തല്പരനാണ്‌. സാഹിത്യത്തിലും, ചരിത്രത്തിലും പ്രത്യേകം താല്പര്യമുണ്ട്. ബൈബിളിനെ അതിന്റെ ഇന്നത്തെ രൂപത്തിലേക്കു നയിച്ച വികാസപരിണാമങ്ങളുടെ ചരിത്രത്തിലൂന്നി പഠിക്കാൻ ഇഷ്ടപ്പെടുന്നു. വായനയിലെ ഒരു പ്രത്യേക താല്പര്യം, ക്രിസ്തുമതത്തിന്റെ ചരിത്രമാണ്.


2007 നവംബർ 26-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തു.