കാളിയാര് റോഡ് പള്ളി.jpg
കാളിയാർ റോഡ് പള്ളി ജാറം തിരുത്തുക

സൂഫിവര്യനായ ശൈഖ് അബ്ദുൽ റഹ്മാൻ (റ) എന്നവരുടെ അന്ത്യവിശ്രമ സ്ഥലമായ കാളിയാർ റോഡ് പള്ളി കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമാണ്. ത്രിശൂർ ജില്ലയിലെ ചേലക്കര പ‍‍ഞ്ചായത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ശൈഖ്അവർകൾ ഇറാഖിലെ ബാഗ്ദാദ് എന്ന സ്ഥലത്ത് നിന്ന് വന്നവരാണെന്ന് പറയപ്പെടുന്നു. ദീർഘമായ യാത്രക്കിടെ ഈ സ്ഥലത്ത് വന്നു ചേരുകയും പ്രാർത്ഥനാ കർമ്മങ്ങൾക്കായി സമീപത്തുള്ള മലയുടെ താഴ്വാരം തിര‍ഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹം ആരാധനാ കർമ്മങ്ങൾ ചെയ്തിരുന്ന പ്രദേശം തേൻവാതിൽ എന്നറിയപ്പെടുന്നു. പള്ളിയുടെ മുറ്റത്തു നിന്നു നോക്കിയാൽ പാറയിൽ കൊത്തിവച്ച പോലുള്ള ഒരു വാതിലിൻറെ രൂപം സമീപത്തുള്ള മലമുകളിൽ ഇപ്പോഴും കാണാം.

മുസ്ലിം സൂഫി ദർഗകളിൽ പ്രമുഖ സ്ഥാനമുണ്ട് കാളിയാ റോഡ് പള്ളിക്ക്. പള്ളിയുടെ ചരിത്രം തന്നെ മതസൗഹാർദ്ദത്തിൽ തിളങ്ങി നിൽക്കുന്നതാണ്. ജാതി-മത വ്യത്യാസമില്ലാതെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്ന കാളിയാറോഡ് മഹല്ലിന്റെ പ്രവർത്തനങ്ങളും ശ്ലാഘനീയമാണ്, പള്ളിയുടെ കീഴിൽ നിരവധി സാമൂഹ്യ ക്ഷേമ പരിപാടികൾ മതാതീതമായി നടത്തപ്പെടുന്നുണ്ട്.

കാളിയറോഡ് പള്ളി നിരവധി ആളുകൾക്ക് ആശ്രയ കേന്ദ്രമാണ്, ആത്മീയവും ഭൗതികമായ നിരവധി പ്രശ്നങ്ങൾക്ക് സർവ്വ മതസ്ഥരും ഒരു പോലെ സന്ദർശനം നടത്തുന്നു. ഭക്തരായ ആളുകൾ തങ്ങളുടെ കാർഷികവിളകളുടെ ഒരു പങ്ക് പള്ളിയിൽ സമർപ്പിക്കുന്നു, കൂടാതെ നിലവിളക്കും എണ്ണയും തേനും ജാറം മൂടാനുള്ള പട്ടും കാണിക്കയായി നൽകുന്നുണ്ട്. സന്താനലബ്ധിക്കായി കുഞ്ഞുങ്ങളില്ലാത്തവർ അന്നദാനം നടത്തുന്ന പതിവും ഉണ്ട്.

എണ്ണ, പച്ചരി, പൂമണ്ണ് തുടങ്ങിയവയാണ് പ്രസാദമായി നൽകുന്നത്. ആവിർഭാവ കാലം മുതൽക്ക് നിരവധി ആളുകൾ ശമനൗഷധമായി തേനും വാങ്ങുന്നുണ്ട് മഹാൻറെ ജീവിത കാലത്തും ശേഷവും നിരവധി അത്ഭുത പ്രവർത്തിയാൽ കാളിയാർ റോഡ് മഖാം പ്രസിദ്ധമാണ്.

പള്ളിയുടെ വരുമാനങ്ങളിൽ ഏറിയ പങ്കും മറ്റ് മതസ്ഥരിൽ നിന്നും കാണിക്കയായും സംഭാവനയായും ലഭിക്കുന്നതാണ്.

‍എല്ലാ മാസത്തിലേയും ആദ്യത്തെ ഞായറാഴ്ച പകൽ നടക്കുന്ന പ്രവാചക പ്രകീർത്തന സദസ്സിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് ദൂരദിക്കുകളിൽ നിന്നും പോലും എത്തുന്നത്.

ഫെബ്രുവരി മാസത്തിലാണ് പള്ളിയിലെ ചന്ദനക്കുടം നേർച്ച ആഘോഷിക്കുന്നത്. പാലക്കാട് തൃശൂർ ജില്ലകളുടെ അതിർത്തി പ്രദേശത്ത് നിന്ന് നിരവധി നേർച്ചകളാണ് ഗജവീരൻമാരുടേ അകമ്പടിയോടെ പള്ളി അങ്കണത്തിൽ എത്തിച്ചേരുന്നത്.