ഉപയോക്താവ്:Deepa Chandran2014/വാണിജ്യവൽക്കരണം
ഒരു പുതിയ ഉൽപ്പന്നത്തെയോ ഉൽപ്പാദന രീതിയെയോ വാണിജ്യപരമായി അവതരിപ്പിക്കുകയും വിപണിയിൽ ലഭ്യമാക്കുകയും ചെയ്യുന്നതാൺ¬ വാണിജ്യ വൽക്കരണം. തുറന്ന മാർക്കറ്റിലേക്കുള്ള അവതരണമാൺ¬ സാധാരണയായി വാണിജ്യവൽക്കരണമെന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്(മുൻപ് ഉൽപ്പന്നം വിറ്റഴിച്ചിരുന്ന niche markets ഇൽ നിന്ന് വ്യത്യസ്ഥമായി), പക്ഷെ പരീക്ഷണശാലയിൽ നിന്ന് നിയന്ത്രിതമായ അളവിലാണെങ്കിലും വിപണനത്തിലേക്ക് നീങ്ങുന്നതിനെയും വാണിജ്യവൽക്കരണമെന്ന് തന്നെയാൺ¬ പറയാറ്. ഗവേഷണ വികസന പരീക്ഷണശാലയിലോ ഉപജ്ഞാതാവിന്റെ പണിശാലയിലോ ആരംഭിക്കുന്ന പല സാങ്കേതികവിദ്യകളും ശൈശവദശയിലെ മൂലരൂപം വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിൻ¬ അനുയോജ്യമായിരിക്കില്ല. വാണിജ്യ സാദ്ധ്യതയുള്ള ഒരു ഉൽപ്പന്നം വികസിപ്പിക്കുന്നതിൻ¬ പണവും സമയവും ആവശ്യമാൺ¬. പുതിയ ഒരു ഉൽപ്പന്നം വികസിപ്പിക്കുന്നതിന്റെ അവസാന ഘട്ടമാൺ¬ പുതിയ ഉൽപ്പന്നത്തിന്റെ അവതരണം. ഈ ഘട്ടത്തിൽ പരസ്യം, വിൽപ്പന മെച്ചപ്പെടുത്തൽ, മറ്റു വിപണന തന്ത്രങ്ങൾ എന്നിവ ഈ ഘട്ടത്തിൽ ഉൽപ്പന്നത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. വാണിജ്യവൽക്കരണത്തിനപ്പുറമാൺ¬(ഉൽപ്പന്നം വിപണിയിൽ പ്രവേശിക്കുന്ന ഘട്ടം) ഉപഭോഗവസ്തുവൽക്കരണം(ഇവിടെ ഉൽപ്പന്നം ഒരു ഉപഭോഗവസ്തുവായി മാറുന്നു, ഉദാഹരണത്തിൻ¬ കമ്പ്യൂട്ടറുകൾ പരീക്ഷണശാലയിൽ നിന്ന് തൊഴിൽസ്ഥാപനങ്ങളിൽ എത്തുകയും പിന്നീട് വീടുകളിലും പോക്കറ്റുകളിലും ശരീരത്തിൽ തന്നെയും എത്തിയത്)
പ്രക്രിയ
തിരുത്തുകവില്പന, വിപണനം, വാണിജ്യ വികസനം(business development) എന്നിവയെ വാണിജ്യവൽക്കരണമായി തെറ്റിദ്ധരിക്കാറുണ്ട്. വാണിജ്യവൽക്കരണത്തിൻ¬ മൂന്ന് സവിശേഷ സ്വഭാവങ്ങളുണ്ട്.
- ചോർപ്പ്.[1] ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽക്കുന്ന ഒന്നോ രണ്ടോ ഉൽപ്പന്നങ്ങളോ കച്ചവട ആശയങ്ങളോ കിട്ടുന്നതിൻ¬ ഒട്ടനവധി ആശയങ്ങൾ പരിഗണിക്കേണ്ടിവരും.
- വാണിജ്യവൽക്കരണത്തിൻ¬ വിവിധ ഘട്ടങ്ങളുണ്ട്. ഈ ഘട്ടങ്ങൾക്കോരോന്നിനും തനതായ ലക്ഷ്യങ്ങളും നാഴികക്കല്ലുകളും ഉണ്ട്.
- ഉപഭോക്താക്കളുൾപ്പെടെയുള്ള പ്രധാന തൽപ്പരകക്ഷികളെ കഴിയുന്നത്ര നേരത്തെ പ്രക്രിയയുടെ ഭാഗമാക്കേണ്ടത് അത്യാവശ്യമാൺ¬.
പ്രശ്നങ്ങൾ
തിരുത്തുകഒരു ഉൽപ്പന്നത്തിന്റെ വാണിജ്യവൽക്കരണത്തിൻ¬ ശ്രമിക്കുമ്പോൾ താഴെപ്പറയുന്ന ചോദ്യങ്ങൾ ഉയരാം:
- എപ്പോഴാൺ¬ ഉൽപ്പന്നം വിപണിയിൽ അവതരിപ്പിക്കേണ്ടത്: ഒരു ഉൽപ്പന്നം അതേ കച്ചവടക്കാരന്റെ മറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയെ തകിടം മറിക്കുമോ, പുതിയ ഉൽപ്പന്നം കൂടുതൽ മെച്ചപ്പെടുത്തേണ്ടതായി വരുമോ, വിപണിയിലെ അനുകൂലമല്ലാത്ത സാഹചര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നത് നീട്ടിവെക്കാൻ കാരണമാകാം.
- എവിടെയാൺ¬ അവതരിപ്പിക്കേണ്ടത്: ഒരിടത്ത് മാത്രം വിപണനം ചെയ്തുകൊണ്ട് തുടങ്ങുകയോ നിരവധി മേഖലകളിലോ, രാജ്യവ്യാപകമായോ, അന്താരാഷ്ട്രമാർക്കറ്റിലോ വിപണനം ആരംഭിക്കാം. നിലവിലുള്ള സാമ്പത്തികവും സംഘാടനപരവുമായ വിഭവലഭ്യതയും നേത്ർ^ത്വത്തിന്റെ ആത്മവിശ്വാസവും അവതരണരീതിയെ ശക്തമായി സ്വാധീനിക്കുന്നു. ചെറിയ കച്ചവടക്കാർ ആകർഷകമായ നഗരങ്ങളിൽ ഉൽപ്പന്നം അവതരിപ്പിക്കുമ്പോൾ വലിയ കമ്പനികൾ രാജ്യവ്യാപകമായി ഉൽപ്പന്നം വിപണിയിലിറക്കുന്നു. അന്താരാഷ്ട്ര അവതരണം പ്രധാനമായും രാജ്യാന്തരീയ കച്ചവട കൂട്ടായ്മകളുടെ കുത്തകയാൺ¬. അവയ്ക്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് ആവശ്യമായ സംഘടനാ വലിപ്പവും അന്താരാഷ്ട്ര വിപണന ശ്ർ^മ്ഖല ഉപയോഗിക്കാനുള്ള സാഹചര്യവുമുണ്ട്. മറ്റ് അന്താരാഷ്ട്ര കമ്പനികൾ ഒരു പുതിയ ഉൽപ്പന്നം ഒരു രാജ്യത്തോ മേഖലയിലോ അവതരിപ്പിക്കുന്ന രീതിയാൺ¬ അവലംബിക്കാറ്.
- ആരെയാൺ¬ ലക്ഷ്യം വെക്കേണ്ടത്: പരീക്ഷണ വിപണനം വഴി പ്രാഥമിക ഉപഭോക്താക്കളുടെ ഒരു കൂട്ടത്തെ കണ്ടെത്താം. മാത്ർ^കാപരമായി പ്രാഥമിക ഉപഭോക്താക്കളിൽ നവീകർത്താക്കൾ(innovators) ആദ്യ ഉപഭോക്താക്കൾ(early adopters), അഭിപ്രായങ്ങൾ പറയുന്നവർ(opinion leaders) എന്നിവർ ഉണ്ടായിരിക്കണം. ഇത് ഉൽപ്പന്നത്തിന്റെ വളർച്ചാ ഘട്ടത്തിൽ മറ്റു ഉപഭോക്താക്കൾ വാങ്ങുന്നതിനെയും പ്രോൽസാഹിപ്പിക്കും.
- എങ്ങനെ അവതരിപ്പിക്കും:ഉൽപ്പന്നം അവതരിപ്പിക്കുന്നതിന് ഒരു കർമപദ്ധതി ആവശ്യമാണ്. മേലെപ്പറഞ്ഞ ഘടകങ്ങളെ പരിഗണിച്ചുകൊണ്ട് വേണം ആ കർമപദ്ധതി രൂപീകരിക്കേണ്ടത്.
അവലംബം
തിരുത്തുക- Jolly, Vijay K.(1997): Commercializing New Technologies: Getting from Mind to Market; Harvard Business School Press. [Note: a new edition was due in early 2009.]
കുറിപ്പുകൾ
തിരുത്തുക- ↑ Compare: Rafinejad, Dariush (2007). "5: The Product Development Process". Innovation, Product Development and Commercialization: Case Studies and Key Practices for Market Leadership. J. Ross Publishing Innovation Series. Fort lauderdale, Florida: J. Ross Publishing. p. 160. ISBN 9781932159707. Retrieved 2016-11-24.
Wheelwright and Clark, Iansiti, and Christensen have discussed a 'funnel' framework for product development. In the funnel framework [...] the market/competitor analysis, target customer needs, and technology assessment establish the basis for concept development - the first phase of the process. The next phase is the product/process design, which leads to the product launch and commercialization phase.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Clemens, F. et al. (2003): Xelibri: A Siemens Mobile Adventure; case study of WHU School of Management, Vallendar, Germany; distributed by ECCH Collection, England and USA.
- Dibb, S. et al. (2001): Marketing – Concepts and Strategies; Fourth European Edition Houghton Mifflin; Boston.
- Jobber, D. (2001): Principles & Practice of Marketing; Third Edition McGraw-Hill; London.
- Kotler, P. et al. (1996): Principles of Marketing; Fourth European Edition Prentice Hall; Harlow (UK).
- Lancaster, G. and Massingham, L. (1999): Essentials of Marketing; Third Edition McGraw-Hill; London.
ഇതു കൂടി കാണുക
തിരുത്തുക- Commercialization Reactor
- Commodification
- New product development
- Technology Transfer
[[വർഗ്ഗം:രൂപകൽപന]] [[വർഗ്ഗം:ഉപജ്ഞാതാക്കൾ]]