1963 നവംബർ 21: ആദ്യമായി ഒരു പരീക്ഷണ റോക്കറ്റ് തുമ്പയിൽനിന്ന് വിക്ഷേപിച്ചു.
1975: സാറ്റലൈറ്റ് ഇൻസ്ട്രക്ഷനൽ ടെലിവിഷൻ എക്സ്പെരിമെൻറ് (എസ്.ഐ.ടി.ഇ).
1975: ആദ്യ കൃത്രിമോപഗ്രഹം ആര്യഭട്ട സോവിയറ്റ് റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു.
1977: ജർമൻ-ഫ്രഞ്ച് സഹായത്തോടെ സാറ്റലൈറ്റ് ടെലികമ്യൂണിക്കേഷൻ എക്സ്പെരിമെൻറ് പദ്ധതി (1977-79). 1979: ഭാസ്കര-1 വിക്ഷേപിച്ചു. 1979: റോഹിണി കൃത്രിമോപഗ്രഹത്തെയും വഹിച്ച് ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്.എൽ.വി-3) റോക്കറ്റിൻെറ പരീക്ഷണം (പദ്ധതി പരാജയപ്പെട്ടു).
1980: എസ്.എൽ.വി-3 രണ്ടാം പരീക്ഷണം വിജയം. രോഹിണി ഭ്രമണപഥത്തിൽ.
1981: ഭൂകേന്ദ്ര സംവേദന ഉപഗ്രഹമായ ആപ്പിൾ വിക്ഷേപണം.
1982: ഇൻസാറ്റ് ഉപഗ്രഹശ്രേണികളുടെ വിക്ഷേപണത്തിന് തുടക്കം. അമേരിക്കൻ റോക്കറ്റ് ഉപയോഗിച്ച് ഇൻസാറ്റ്-1എ വിക്ഷേപണം.
1983: എസ്.എൽ.വി-3 പരീക്ഷണം വീണ്ടും വിജയം. ഇൻസാറ്റ്-1ബി ഭ്രമണപഥത്തിൽ.
1987: സ്ട്രെച്ച്ഡ് രോഹിണി ഉപഗ്രഹങ്ങളുടെ (സ്രോസ്)വിക്ഷേപണത്തിന് തുടക്കം. എ.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ചുള്ള സ്രോസ് -1ൻെറ വിക്ഷേപണം പരാജയപ്പെട്ടു.
1988: റഷ്യൻ റോക്കറ്റ് ഉപയോഗിച്ച് പ്രഥമ റിമോട്ട് സെൻസിങ് ഉപഗ്രഹമായ ഐ.ആർ.എസ്-1എ വിക്ഷേപിച്ചു.
1991: ഐ.ആർ.എസ്-1ബി വിക്ഷേപണം വിജയം. 1992: എ.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ച് സ്രോസ്-സിയെ ഭ്രമണപഥത്തിലെത്തിച്ചു. 1993: ആദ്യമായി പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി.എസ്.എൽ.വി) ഉപയോഗിച്ച് വിക്ഷേപണം. ഐ.ആർ.എസ്-1ഇയെയും വഹിച്ചുള്ള ആദ്യശ്രമം പരാജയം. 1994: സ്രോസ്-സി 2 വിക്ഷേപണം വിജയം.
1994: ഐ.ആർ.എസ്-പി 2 ഭ്രമണപഥത്തിൽ
1996: ഐ.ആർ.എസ്-പി 3 വിക്ഷേപണം വിജയം. 1997: പി.എസ്.എൽ.വിയുടെ ആദ്യ പ്രവർത്തന ദൗത്യം, ഐ.ആർ.എസ്-1ഡി വിക്ഷേപണം വിജയം. 1999: വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുള്ള പി.എസ്.എൽ.വി ദൗത്യങ്ങൾക്ക് തുടക്കം, കൊറിയയുടെയും ജർമനിയുടെയും ഉപഗ്രഹങ്ങളെയും വഹിച്ച് ആദ്യയാത്ര.
1999: ഇന്ത്യയുടെ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് വിക്ഷേപിച്ചു.
2001: ജി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ച് ജിസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു, ദൗത്യം വിജയം. 2001: ജർമനിയുടെയും ബെൽജിയത്തിൻെറയും ഉപഗ്രഹങ്ങൾ പി.എസ്.എൽ.വി ഭ്രമണപഥത്തിലെത്തിച്ചു.
2001: ഇന്ത്യയുടെ ടെക്നോളജി എക്സ്പെരിമെൻറ് സാറ്റലൈറ്റ് വിക്ഷേപിച്ചു.
2002: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ കൽപന-1നെ പി.എസ്.എൽ.വി ഭ്രമണപഥത്തിലെത്തിച്ചു.
2003: ഇന്ത്യയുടെ വിദൂരസംവേദന ഉപഗ്രഹമായ റിസോഴ്സ് സാറ്റ്-1 വിക്ഷേപിച്ചു.
2003: ജിസാറ്റ്-2വിക്ഷേപണം വിജയം.
2004: എജുസാറ്റ് ഭ്രമണപഥത്തിൽ.
2005: ഇന്ത്യയുടെ ഭൂനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റിനെയും റേഡിയോ പ്രക്ഷേപണ ഉപഗ്രഹമായ ഹംസാറ്റിനെയും പി.എസ്.എൽ.വി ഭ്രമണപഥത്തിലെത്തിച്ചു. 2006: ഇൻസാറ്റ്-4സി വിക്ഷേപണം പരാജയപ്പെട്ടു. ആദ്യ കമ്യൂണിക്കേഷൻ സാറ്റലൈറ്റായിരുന്നു ഇത്.
2007: കാർട്ടോസാറ്റ്-2 വിക്ഷേപിച്ചു. 2007: ഇറ്റലിയുടെ രണ്ട് ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി കുതിച്ചു. 2008: പ്രഥമ ചാന്ദ്രപര്യവേക്ഷണ വാഹനമായ ചാന്ദ്രയാൻ-1 വിക്ഷേപണം വിജയം. 2009: റിസാറ്റ് വിക്ഷേപിച്ചു. 2010: ഇന്ത്യൻ വിദ്യാർഥികളുടെ സംഭാവനയായ സ്റ്റുഡ്സാറ്റ് വിക്ഷേപിച്ചു. 2011: റിസോഴ്സ്സാറ്റ്-2 വിക്ഷേപിച്ചു. 2012: സ്പോട്ട്-6നെയും പ്രോയിട്ടേഴ്സിനെയും പി.എസ്.എൽ.വി ഭ്രമണപഥത്തിലെത്തിച്ചു.
|