ഗ്യാലെറി വാക്

തിരുത്തുക

ഗ്യാലെറി വാക് English: Gallery Walk എന്നാൽ ആക്റ്റീവ് ലർണിങ്ങിനുള്ള English: Active Learning ഒരു മാർഗ്ഗമാണ്. ഇതിനായി വിദ്യാർത്ഥികളെ ചെറു കൂട്ടമായി തിരിച്ച് ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് തങ്ങളുടെ വിജ്ഞാനം വർധിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഇതു ഒരു സഹകരണപരമായ മാർഗ്ഗത്താൽ ആ കൂട്ടായ്മയിലുള്ള വിദ്യാർത്തികൾ തമ്മിലുള്ള ആശയവിനിമയത്തിനും വിജ്ഞാനം പങ്കുവയ്ക്കലിനും സഹായിക്കുന്നു.[1]

  • വിദ്യാർത്ഥികളെ അധ്യാപകൻ 4-5 പേരുള്ള ചെറു കൂട്ടമായി തിരിക്കുന്നു.
  • അധ്യാപകൻ ഒരു ആശയവുമായി ബന്ധപ്പെട്ട ചില അപൂർണമായ ചോദ്യങ്ങൾ, എഴുത്തു രൂപത്തിലോ ചിത്രരൂപത്തിലോ ക്ലാസുമുറിക്കുളളിലെ ചുമരുകളിൽ പതിക്കുന്നു.[2] ഇത് ഒരു ചിത്ര പ്രദർശനശാലയിലേതു പോലെ ഒരു നിശ്ചിത ദൂരത്തിൽ ഓരോ ചോദ്യവും ഓരോ താവളങ്ങളിൽ പതിക്കുന്നു. ഓരോ ചോദ്യവും വിദ്യാർത്ഥികളുടെ സൂക്ഷ്മ ചിന്തയെ വെല്ലുവിളിക്കുകയും അവയുടെ സ്ഥാനങ്ങൾ തമ്മിൽ ഒരു നിശ്ചിത ദൂരം പാലിക്കപ്പെടുകയും ചെയ്യുന്നു.[3]
  • പ്രവൃത്തിയുടെ ആദ്യ ഘട്ടത്തിൽ ഓരോ വിദ്യാർത്ഥി കൂട്ടത്തിനും ഓരോ ചോദ്യം ഏൽപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആശയങ്ങളും ചിന്തകളും പരസ്പരം കൂട്ടത്തിനുള്ളിൽ പങ്കു വയ്ക്കുകയും ആ ചോദ്യത്തിനു ചുവട്ടിലായി എഴുതുകയും ചെയ്യാം.
  • ഒരു നിശ്ചിത സമയത്തിനു ശേഷം അവർ അടുത്ത താവളത്തിലെ ചോദ്യത്തിനടുത്തേക്ക് നടക്കുന്നു. അവർക്ക് അതിനു മുൻപേ ഉത്തരം നൽകിയ വിദ്യാർത്ഥികളുടെ ആശയങ്ങളെ വിമർശിക്കുകയോ തങ്ങളുടേതായ ആശയങ്ങൾ കൂട്ടിച്ചേർക്കുകയോ ആകാം. ഇതു ആവർത്തിക്കപ്പെടുന്നു.
  • അധ്യാപകന് ഇതേ സമയം വിദ്യാർത്ഥികളുടെ പങ്കാളിത്തം നിരീക്ഷിക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. അധ്യാപകന് പല വിദ്യാർത്ഥീകൂട്ടവുമായി ആശയവിനിമയം നടത്തുകയും ചെയ്യാം. ഈ അവസരം അവരെ വിലയിരുത്താനായി വിനിയോഗിക്കാം.
  • തങ്ങളുടെ ആശയങ്ങൾ ചോദ്യങ്ങളുടെ പരിഹാരത്തിലേക്ക് നിർദ്ദേശിച്ചതിനുശേഷം വിദ്യാർത്ഥികൾ ആദ്യ ചോദ്യത്തിലേക്ക് തിരിച്ചെത്തുന്നു. മറ്റു വിദ്യാർത്ഥികൾ നൽകിയ ആശയങ്ങൾ കാണുകയും അവയെ ഉത്ഗ്രഥിക്കുകയും ചെയ്യുന്നു. അവ എല്ലാം ഉൾപ്പെടുത്തി ഒരു വാഗ് രൂപത്തിലുള്ള അവതരണത്തോടു കൂടി ഈ പ്രവൃത്തി അവസാനിക്കുന്നു. ക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്ക്ക്കും ഈ അവസരത്തിൽ ആശയവിനിമയത്തിൽ പങ്കെടുക്കുകയും തെറ്റായ ആശയങ്ങൾ തിരുത്തുകയും ആകാം.[4]


പ്രയോജനങ്ങൾ

തിരുത്തുക

  • ഒരു വിദ്യാർത്ഥികസാധാരണ പഠനരീതിയെ അപേക്ഷിച്ച് വിദ്യാർത്ഥികൾ തമ്മിൽ കൂടുതൽ ആശയവിനിമയം നടത്തുകയും അവയെ ഉത്ഗ്രഥിക്കുകയും ചെയ്യുന്നതിനാൽ പഠനം കാര്യക്ഷമമാകുന്നു. ഉന്നതതലത്തിലുള്ള ചിന്താരീതികൾ ഇതിൽ ഉൾപ്പെടുന്നു.
  • വിദ്യാർത്ഥികളെ ഒരേ ഇരിപ്പിടത്തിൽ ഇരുത്താതെ ക്ലാസ്സ്മുറിയിൽ നീങ്ങുവാൻ പ്രോത്സാഹിപ്പിക്കുന്നു. ഇതു പഠനം രസകരം ആക്കാൻ സഹായിക്കുന്നു.
  • ഒരേ ആശയത്തിന്റ്റെ പല പല വീക്ഷണങ്ങൾ മനസ്സിലാക്കുവാനും അങ്ങിനെ പഠനത്തിനുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു.[5]
  • ആശയത്തിനനുസരിച്ചുള്ള വാക്കുകളും ടർമിനോളജികളും ഉപയോഗിക്കുവാനും സഹായിക്കുന്നു.
  • പബ്ലിക് സ്പീക്കിങ് കഴിവുകൾ വികസിപ്പിക്കുവാനും അതുവഴി അന്തർമുഖരായ വിദ്യാർത്ഥികളെ സദസ്സിനു മുന്നിൽ എത്തിക്കുവാനും സഹായിക്കുന്നു.
  • ടീം ബിൾഡിങ്, ലിസണിങ് സ്കിൽസ് എന്നിവ വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു.
  • ഒടുവിൽ ആശയം വാഗ് രൂപത്തിൽ അവതരിപ്പിക്കുന്നതിനു പകരം ളോട് ഒരു അസൈമന്റ് സബ്മിറ്റ് ചെയ്യുവാൻ ആവശ്യപ്പെടാം.
  • വിദ്യാർത്ഥികളുടെ പ്രീവിയസ് നോളജ് മനസ്സിലാക്കുവാൻ ഉപകരിക്കുന്നു.[5]

അസൗകര്യങ്ങൾ

തിരുത്തുക

  • ഒരേ ഗ്ഗ്രൂപ്പിലുള്ള എല്ലാ വിദ്യാർത്ഥികളും ഒരേ പോലെ ഈ അക്റ്റിവിറ്റിയിൽ പങ്കെടുക്കണം എന്നില്ല. ഒരോ വിദ്യാർത്ഥിക്കും ഒരു റോൾ കൊടുക്കുകയും പിന്നീട് അടുത്ത ചോദ്യത്തിലേക്ക് നീങ്ങുമ്പോൾ മറ്റൊരു റോൾ കൊടുക്കുകയും അതു വഴി ഇതു ഒരു പരിധി വരെ ഒഴിവാക്കാനും സാധിക്കും. അധ്യാപകൻ ഇടയ്ക്ക് ചില ചോദ്യങ്ങൾ ചോദിക്കുകയും ആകാം.
  • ചിലർക്ക് ഒറ്റയ്ക്ക് പ്രവർത്തിക്കുവാനാകും താത്പര്യം. ഇത്തരക്കാരോട് ടീമിൽ പ്രവർത്തിക്കുന്നതിന്റെ പ്രയോജനങ്ങൾ മനസ്സിലാക്കി കൊടുക്കുകയും ചെയ്യാം.[4]
  • ചിലപ്പോൾ വിലയിരുത്തൾ നീതിയുക്തമാകണമെന്നില്ല. ഇതിനായി അധ്യാപകൻ മുൻ കൂട്ടി റൂബ്രിക്സ് ഉണ്ടാക്കുകയും അത് വിദ്യാർത്ഥികളുമായി തുടക്കത്തിൽ തന്നെ പങ്കു വയ്ക്കുകയും ആകാം.[4]
  1. Fracek, Mark. "What is Gallery Walk?". Starting Point-Teaching Entry Level Geoscience. Retrieved 13 സെപ്റ്റംബർ 2015.
  2. "Gallery Walk". Facing History and Ourselves. Retrieved 13 സെപ്റ്റംബർ 2015.
  3. Daniels, Harvey. Texts and Lessons for Content-Area Reading (PDF) (2011 ed.). Portsmouth, NH: Heinemann. pp. 115–120. Retrieved 13 സെപ്റ്റംബർ 2015.
  4. 4.0 4.1 4.2 Francek, Mark (14 August 2006). "Promoting Discussion in the Science Classroom Using Gallery Walks". NSTA WebNews Digest. Retrieved 13 സെപ്റ്റംബർ 2015.
  5. 5.0 5.1 Francek, Mark. "Why Use Gallery Walk?". Retrieved 13 സെപ്റ്റംബർ 2015.