ഉപയോക്താവ്:Amal Wilson/ഡാറ്റാബേസ് നോർമലൈസേഷൻ

രേഖപ്പെടുത്തിയ വിവരങ്ങളും അത്തരം വിവരങ്ങളെ സംബന്ധിച്ച മറ്റു വിവരങ്ങളും ഉൾക്കൊള്ളുന്നതാണല്ലോ ഒരു ഡാറ്റാബേസ്. ഡാറ്റാബേസിൽ രേഖപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്ന ഡാറ്റയുടെ ആവർത്തനം കുറയ്ക്കുന്നതിനും, കൃത്യത മെച്ചപ്പെടുത്തുന്നതിനുമായി ഡാറ്റാബേസിന്റെ ഘടന ചിട്ടപ്പെടുത്തുന്ന പ്രക്രിയയാണ് ഡാറ്റാബേസ് നോർമലൈസേഷൻ. ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ എഡ്ഗാർ എഫ്. കോഡ് ആണ് തന്റെ റിലേഷണൽ മോഡലിന്റെ ഭാഗമായി ഇത് ആദ്യമായി നിർദ്ദേശിച്ചത്.

ലക്ഷ്യങ്ങൾ

തിരുത്തുക
 
ഒരു insertion അപാകത. പുതിയ ഫാക്കൽറ്റി അംഗമായ Dr. Newsome ഒരു കോഴ്സ് എങ്കിലും പഠിപ്പിക്കുന്നതു വരെ അദ്ദേഹത്തിന്റെ മറ്റ് വിവരങ്ങൾ രേഖപ്പെടുത്താനാവില്ല.
 
ഒരു update അപാകത. ജീവനക്കാരൻ 519 ന് വിലാസം മാറിയത് അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ റിക്കോർഡുകളിലും മാറ്റപ്പെടാത്തതു മൂലം അദ്ദേഹത്തിന് വ്യത്യസ്ത വിലാസങ്ങളുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു.
 
ഒരു deletion അപാകത. Dr. Giddens അദ്ദേഹം പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ENG-206 എന്ന കോഴ്സ് പഠിപ്പിക്കുന്നത് അവസാനിപ്പിക്കുകയാണെങ്കിൽ ആ വിവരം നീക്കം ചെയ്യുന്നതിലൂടെ അദ്ദേഹത്തിന്റെ മറ്റു വിവരങ്ങൾ കൂടി നഷ്ടപ്പെടുന്നു.

മതിയായ വിധം നോർമലൈസ് ചെയ്തിട്ടില്ലാത്ത ഒരു റിലേഷനിൽ മാറ്റം വരുത്തുന്നതിന് ശ്രമിക്കുമ്പോൾ (റിക്കാർഡ് അപ്ഡേറ്റ് ചെയ്യുക, ഉൾപ്പെടുത്തുക, അല്ലെങ്കിൽ നീക്കം ചെയ്യുക) ചുവടെ ചേർത്തിട്ടുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാം:

Insertion അപാകത
ചില വിവരങ്ങൾ ലഭ്യമാകുന്നതു വരെ ലഭ്യമായ മറ്റ് വിവരങ്ങൾ പോലും ചേർക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണിത്. ഉദാഹരണത്തിന് അദ്ധ്യാപകരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഒരു റിലേഷൻ തയ്യാറാക്കി എന്നിരിക്കട്ടെ (ഫാക്കൽറ്റിയും അവരുടെ കോഴ്സുകളും). ഇതേ റിലേഷനിൽ തന്നെ അദ്ദേഹം പഠിപ്പിക്കുന്ന കോഴ്സുകൾ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്താൻ ഉദ്ദേശിക്കുന്നു എന്ന് കരുതുക. അങ്ങനെയെങ്കിൽ കോഴ്സ് പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ വിവരങ്ങൾ മാത്രമേ ഈ റിലേഷനിൽ രേഖപ്പെടുത്താൻ സാധിക്കൂ. നിലവിൽ കോഴ്സുകൾ ഒന്നും അനുവദിച്ചിട്ടില്ലാത്ത ഒരു അദ്ധ്യാപകന്റെ വിവരങ്ങൾ ഈ റിലേഷനിൽ ചേർക്കാൻ സാധിക്കില്ല. കോഴ്സ് സംബന്ധിച്ച വിവരങ്ങൾ നിർബന്ധമല്ലാതാക്കുകയോ, കോഴ്സ് സംബന്ധിച്ച വിവരങ്ങൾ മറ്റൊരു റിലേഷനായി മാറ്റുകയോ ചെയ്യുകയാണെങ്കിൽ ഈ പ്രശ്നം ഒഴിവാക്കാവുന്നതാണ്.
Updation അപാകത
ഒരേ കാര്യവുമായി ബന്ധപ്പെട്ട ഒന്നിൽകൂടുതൽ വിവരങ്ങൾ വ്യത്യസ്ത റിക്കോർഡുകളായി രേഖപ്പെടുത്തുമ്പോൾ വരാവുന്ന അപാകതയാണ് ഇത്. ഉദാഹരണത്തിന് ഉദ്യാഗസ്ഥരുടെ സ്കിൽ എന്തെല്ലാമാണെന്നു രേഖപ്പെടുത്തുന്നതിന് ഒരു റിലേഷൻ ഉണ്ടെന്നു കരുതുക. ഒരേ ഉദ്യോഗസ്ഥന് ഒന്നിൽ കൂടുതൽ സ്കിൽ ഉണ്ടെങ്കിൽ അദ്ദേഹവുമായി ബന്ധപ്പെട്ട് ഒന്നിൽ കൂടുതൽ റിക്കോർഡുകൾ ഉൾക്കൊള്ളിക്കേണ്ടി വരും. ഇങ്ങനെ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ സ്കിൽ ഒഴികെയുള്ള മറ്റ് വിവരങ്ങൾ ആവർത്തിച്ച് രേഖപ്പെടുത്തേണ്ടി വരുന്നതായി കാണാം. ഇങ്ങനെ ആവർത്തിച്ചിട്ടുള്ള വിവരങ്ങളിൽ ഏതിലെങ്കിലും മാറ്റം വരുത്തുന്നു എന്ന് കരുതുക. ഈ മാറ്റം അദ്ദേഹത്തിന്റെ എല്ലാ റിക്കാർഡുകളിലും ഒരു പോലെ മാറുന്നില്ല എങ്കിൽ ഡാറ്റാബേസിൽ തെറ്റായ വിവരം രേഖപ്പെടുത്തുന്നതിനു കാരണമാകും.
Deletion അപാകത
ഇനി മറ്റു ചില സാഹചര്യങ്ങളിൽ, ചില വസ്തുതകളെ പ്രതിനിധീകരിക്കുന്ന ഏതെങ്കിലും ഒരു വിവരം നീക്കം ചെയ്യുന്നത് അതിനോടു ബന്ധപ്പെട്ടിട്ടുള്ളതും നീക്കം ചെയ്യേണ്ടതില്ലാത്തതുമായ മറ്റ് വിവരങ്ങൾ കൂടി നഷ്ടപ്പെടുന്നതിനു കാരണമാകാം. തികച്ചും വ്യത്യസ്തമായ വസ്തുതകളെ പ്രതിനിധീകരിച്ച് ഡാറ്റ ഇല്ലാതാക്കുന്നത് ആവശ്യമാണ്. ഉദാഹരണത്തിന് insertion അപാകതയിൽ വിവരിച്ച "ഫാക്കൽറ്റിയും അവരുടെ കോഴ്സുകളും" എന്ന റിലേഷനിൽ നിന്നും ഒരു അദ്ധ്യാപകൻ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന കോഴ്സ് മാത്രമായി നീക്കം ചെയ്യുന്നതിനു സാധിക്കുകയില്ല. ഒരു അദ്ധ്യാപകൻ ആകെ ഒരു കോഴ്സ് മാത്രമേ പഠിപ്പിക്കുന്നുള്ളൂ എങ്കിൽ ആ കോഴ്സ് നീക്കം ചെയ്യുമ്പോൾ അദ്ധ്യാപകന്റെ മറ്റു വിവരങ്ങൾ കൂടി നീക്കം ചെയ്യേണ്ടതായി വരും.
കോഴ്സ് സംബന്ധിച്ച വിവരങ്ങൾ നിർബന്ധമല്ലാതാക്കുകയോ, കോഴ്സ് സംബന്ധിച്ച വിവരങ്ങൾ മറ്റൊരു റിലേഷനായി മാറ്റുകയോ ചെയ്യുകയാണെങ്കിൽ ഈ പ്രശ്നം ഒഴിവാക്കാവുന്നതാണ്.

[[വർഗ്ഗം:കമ്പ്യൂട്ടർ സയൻസ്]] [[വർഗ്ഗം:ഡാറ്റാബേസ്]]