ഉപയോക്താവ്:Akhilan/വഴികാട്ടി
എന്തായാലും നമുക്ക് പുതിയൊരു ലേഖനം നിർമ്മിച്ച് കൊണ്ടു തന്നെ പര്യടനം ആരംഭിക്കാം. ഇതിനായി വിക്കിതാളുകളുടെ ഇടത് ഭാഗത്തായി കാണുന്ന പങ്കാളിത്തം എന്ന വിഭാഗത്തിൽ നിന്നും 'ലേഖനം തുടങ്ങുക' എന്ന കണ്ണി തിരഞ്ഞെടുക്കുക. ഇപ്പോൾ നിങ്ങൾ ' ലേഖന കളരി ' എന്ന താളിലാവും എത്തിച്ചേരുന്നത്. ഇവിടെയുള്ള പെട്ടിയിൽ തുടങ്ങാനുദ്ദേശിക്കുന്ന ലേഖനത്തിന്റെ തലക്കെട്ട് നല്കി 'ലേഖനം തുടങ്ങുക' എന്ന ഫലകത്തിൽ അമർത്തിയാലുടൻ നിങ്ങൾ ലേഖനമെഴുതാനുള്ള പണിശാലയിൽ എത്തിച്ചേരും.
ഇങ്ങനെയാണ് ലേഖനം തുടങ്ങുന്നതെങ്കിലും നമ്മളെഴുതിയ വിഷയത്തെക്കുറിച്ച് മുൻപ് മറ്റൊരാൾ ലേഖനമെഴുതിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് നോക്കുന്നത് നന്നായിരിക്കും. എന്തെന്നാൽ ഒരേ പ്രതിപാദ്യത്തെക്കുറിച്ച് രണ്ട് പേരിൽ ലേഖനം വരുന്നത് അത്ര സുഖമല്ലല്ലോ. തലക്കെട്ടിൽ ഒരു ചെറിയ വ്യത്യാസം വന്നാൽ പോലും അതിനെ രണ്ട് ലേഖനമായിട്ടായിരിക്കും സൃഷ്ടിക്കപ്പെടുക. ഉദാഹരണത്തിന് കേരളത്തെക്കുറിച്ച് 'കേരളം' എന്ന പേരിൽ ഒരു ലേഖനം നിലവിലുണ്ടായിരുന്നു എന്ന് വിചാരിക്കുക. നിങ്ങൾ ഇതറിയാതെ 'കേരള' എന്ന പേരിൽ മറ്റൊരു ലേഖനത്തിന് തുടക്കമിട്ടു. ഇവ ലയിപ്പിക്കുന്നത് ഇരട്ടിപ്പണിയല്ലേ?
വിക്കിയിൽ ഒരു ലേഖനം നിലവിലുണ്ടോ എന്നറിയുന്നതിനായി താളിന്റെ മുകളിൽ വലത് വശത്തായി കാണുന്ന തിരച്ചിൽപെട്ടിയിൽ അവശ്യമായ തലക്കെട്ട് നല്കിയ ശേഷം എന്റർ കീ അമർത്തുക. അപ്പോൾ നമ്മൽ കൊടുത്ത വാക്കും അതുമായി ബന്ധപ്പെട്ട തലക്കെട്ടും ഉള്ളടക്കത്തോടും കൂടിയ ഫലങ്ങൾ ദൃശ്യമാകും. ഇതിൽ നിന്നും നമുക്ക് അതേ പേരിൽ ലേഖനം നിലവിലുണ്ടോ എന്ന് മനസ്സിലാക്കാം. അഥവാ അങ്ങനെയൊരു ലേഖനം നിലവിലില്ലെന്കിൽ അതേ പേരിൽ ഒരു ലേഖനം നിർമ്മിക്കുക എന്ന ചുവന്ന കണ്ണി വഴി ലേഖന പണിയിടത്തിലെത്താം. തിരയാനായി 'ലേഖന കളരിയിൽ' താഴെയായി കാണുന്ന തിരച്ചിൽ പെട്ടിയും ഉപയോഗിക്കാം.
അപ്പോൾ നമ്മൾ പണിയിടത്തിലെത്തി. ഇനി പണി തുടങ്ങാം. ലേഖനമെഴുതുന്നതിനായി മുകളിൽ കാണുന്ന 'എഴുത്തുപകരണം' എന്നതിലെ 'സജീവമാക്കുക' എന്ന പെട്ടിയിൽ ശരി ചിഹ്നം ഇട്ട ശേഷം മുമ്പ് പറഞ്ഞ പ്രകാരം ലിപ്യന്തരണമോ ഇൻസ്ക്രിപ്റ്റ് രീതിയോ അവലംബിച്ച് ലേഖനമെഴുതാം. വരമൊഴി, കീ മാജിക്, ഗൂഗിൾ ഇൻഡിക് ലിപ്യന്തരണം തുടങ്ങിയ ബാഹ്യ ലിപിമാറ്റ ഉപാധികൾ ഉപയോഗിച്ചെഴുതിയവ ഇവിടേക്ക് പകർത്താവുന്നതുമാണ്. ലേഖനത്തിനിടയിൽ എവിടെയെന്കിലും ഇംഗ്ളീഷ് വാക്കുകൾ ചേർക്കണമെന്കിൽ (ശാസ്ത്രീയ നാമം, ആഗലേയ നാമം മുതലായവ) സജീവമാക്കുക എന്നതിലെ ശരി ചിഹ്നം മാറ്റുകയോ, കൺട്രോൾ കീയും Mഉം (Ctrl + M) ഒരുമിച്ചമർത്തുകയോ ചെയ്താൽ മതിയാകും.
ഇനി ലേഖനത്തിന് ആവശ്യത്തിനുള്ള ഉള്ളടക്കം ചേർത്തതിനു ശേഷം 'സേവ് ചെയ്യുക' എന്ന പെട്ടിയിൽ അമർത്തുന്നതോടെ കാര്യം കഴിഞ്ഞു. (ആവശ്യമെന്കിൽ സേവ് ചെയ്യുന്നതിന് മുൻപായി ലേഖനം എങ്ങനെയാണ് ദൃശ്യമാകുക എന്നറിയാൻ പ്രിവ്യൂ കാണാം. ഇത് അശ്രദ്ധമൂലമോ മറ്റോ വരാവുന്ന ചെറിയ ചെറിയ തകരാറുകൾ ഒഴിവാക്കാൻ നമ്മെ സഹായിക്കും) ഇതോടെ നിങ്ങളുടെ ആദ്യ ലേഖനം പിറക്കുകയായി. അഭിമാനിക്കൂ... നിങ്ങളും ഈ വിജ്ഞാനകോശസംരഭത്തിൽ ചെറുതല്ലാത്ത ഒരു ഭാഗമായി മാറിയിരിക്കുകയാണ്.
ഇപ്പോൾ കാണുന്ന ജാലകത്തിൽ നിങ്ങൾ നിർമ്മിച്ച ലേഖനം ദൃശ്യമാകും. സാധാരണ കാണാറുള്ള വിക്കി ലേഖനങ്ങളിൽ നിന്ന് എന്തൊക്കെയോ കുറവുകൾ അനുഭവപ്പെടുന്നുണ്ട് അല്ലേ? ഇനി അവ ഒരോന്നായി പരിഹരിക്കാം. അതിനായി ഇനി ആദ്യം മുതലൊന്നും പണി തുടങ്ങുകയൊന്നും വേണ്ട ട്ടോ. ഇപ്പോൾ കാണുന്ന താളിന്റെ മുകൾ ഭാഗത്ത് വലതുവശത്തായി കാണുന്ന 'തിരുത്തുക' എന്ന കണ്ണിയിൽ അമർത്തുക. ഇപ്പോൾ നമ്മൾ നിർമ്മിച്ച ലേഖനത്തിന്റെ തിരുത്താനുള്ള പണിയിടം തുറന്നുവരും. ഇവിടെ പണിതുടരാം.
ലേഖനത്തിലെ പ്രധാന വാക്കുകൾ ചിലപ്പോൾ കടുപ്പിച്ച് കൊടുക്കേണ്ടി വരും ഇതിനായി കടുപ്പിക്കാനുള്ള വാക്ക് തിരഞ്ഞെടുത്ത ശേഷം തൊട്ടു മുകളിലുള്ള പണിപ്പെട്ടിയിലെ 'B' എന്ന ചിഹ്നം അമർത്തിയാൽ മതിയാകും. അല്ലെന്കിൽ വാക്കിന് മുന്പിലും പിറകിലുമായി മൂന്ന് അപ്പോസ്ട്രഫി (അക്ഷരലോപചിഹ്നം - ''') ഇതേപോലെ ചരിച്ചെഴുതുവാൻ (ഉദാ: ശാസ്ത്രീയനാമം) 'I' എന്ന ചിഹ്നമോ രണ്ട് ലോപചിഹ്നമോ നല്കുകയോ ചെയ്യുക. രണ്ട് പ്രകൃയയും ഒരുമിച്ച് ചെയ്യണമെന്കിൽ ചിഹ്നത്തിന്റെ എണ്ണം അഞ്ചാക്കുക. ( വിക്കിപീഡീയയിൽ എച്ച്. ടി. എം. എൽ ഉപയോഗിക്കാവുന്നതാണ്. ഉദാ: കടുപ്പിച്ചെഴുതുവാൻ <b> </b>, ചരിച്ചെഴുതുവാൻ <i> </i>, അടിവരയിടാൻ <u> </u> എന്നും ഉപയോഗിച്ചാൽ മതിയാകും.)
കണ്ണിചേർക്കൽ
തിരുത്തുകഅടുത്ത പടിയാണ് കണ്ണിചേർക്കൽ. വിക്കിപീഡിയയെ പരമാവധി ഒരു സമ്പൂർണ്ണ വിജ്ഞകോശമാക്കി മാറ്റുക എന്നതാണ് കണ്ണി ചേർക്കലിന്റെ പ്രധാന ഉദ്ദേശ്യം. വിക്കിപീഡീയയിലെ ഒരു ലേഖനം വായിക്കുന്ന വ്യക്തിക്ക് അതിൽ പരാമർശിച്ചിരിക്കുന്ന എല്ലാറ്റിനേയും പറ്റി അറിയണമെന്നില്ല. ഇത്തരം കണ്ണികൾ അമർത്തുക വഴി അതേപറ്റിയുള്ള ലേഖനത്തിലെത്തിച്ചേരുന്നു. നീലനിറത്തിലാണ് കണ്ണികൾ കാണുന്നതെന്കിൽ അവ സജീവമായിരിക്കും എന്നാൽ ചുവന്ന നിറത്തിലാണെന്കിൽ അവ ശൂന്യമായിരിക്കും അതായത് അവയേപ്പറ്റിയുള്ള ലേഖനം നിലവിലില്ലായിരിക്കും. അവയിൽ അമർത്തിയാൽ ലേഖനം തുടങ്ങാനുള്ള പണിയിടത്തിലേക്കാവും നിങ്ങൾ എത്തിച്ചേരുക. ഒരു വാക്കിൽ കണ്ണി ചേർക്കാനായി വാക്കിന് മുമ്പും പിമ്പുമായി ഈരണ്ട് ചതുരവലയങ്ങൾ നല്കിയാൽ മതിയാകും . ഉദാഹരണത്തിന് 'ഇന്ത്യയുടെ ദേശീയ മൃഗമാണ് കടുവ' എന്ന വാചകത്തിൽ കടുവ എന്ന വാക്ക് അതേപേരിലുള്ള ലേഖനത്തിലേക്ക് കണ്ണി ചേർക്കപ്പെടുന്നത് [[കടുവ]] എന്ന് നൽകുന്നതോടെയാണ്. എന്നാൽ ഇന്ത്യയുടെ എന്ന വാക്കിന് കണ്ണിചേർക്കാനായി ഇപ്രകാരം ചെയ്താൽ മതിയാവില്ല. കാരണം 'ഇന്ത്യ' എന്ന പേരിലാവും ലേഖനം നിലവിലുള്ളത്. അതായത് 'ഇന്ത്യയുടെ' എന്ന വാക്ക് 'ഇന്ത്യ' എന്ന ലേഖനത്തിലേക്ക് കണ്ണിചേർക്കണം. ഇതിനായാണ് പൈപ്ഡ് കണ്ണികൾ ഉപയോഗിക്കുക. ഇതിന് നൽകേണ്ടത് [[ഇന്ത്യ|ഇന്ത്യയുടെ]] എന്ന വിധേനെയാണ്. ഇടയിലെ പൈപ്പ് ചിഹ്നം ശ്രദ്ധിക്കുക. പൊതുവായി പറഞ്ഞാൽ [[ലക്ഷ്യതാള്|പ്രദർശിപ്പിക്കേണ്ട വാക്ക്]] എന്ന് നല്കുക. സംഗതി കഴിഞ്ഞു. അവശ്യമെന്കിൽ ഇതിനു ശേഷം നടത്തിയ മാറ്റങ്ങൾ സേവ് ചെയ്യാം. സേവ് ചെയ്യുമ്പോൾ സേവ് ചെയ്യുക എന്ന ഫലകത്തിനു മുകളിൽ കാണുന്ന ചെറിയപെട്ടിയിൽ (പണിയിടത്തിനു താഴെയായി) നമ്മൾ നടത്തിയ മാറ്റങ്ങളെക്കുറിച്ച് ഒന്നോ രണ്ടോ വാക്കുകളിൽ ഒരു ചെറിയ വിവരണം (ഉദാ: ചിത്രം ചേർത്തു, അക്ഷരപ്പിശക് നീക്കി, ബാഹ്യകണ്ണി നല്കി) നല്കുന്നത് നന്നായിരിക്കും. ഇതു മറ്റുള്ളവർക്ക് നമ്മൾ വരുത്തിയ മാറ്റം പെട്ടെന്ന് പിടികിട്ടാൻ സഹായിക്കും. തിരുത്തുകൾ തുടരുന്നതിന് വീണ്ടൂം തിരുത്തുക എന്ന കണ്ണിയിൽ അമർത്തുക.
വിഭാഗങ്ങളാക്കൽ
തിരുത്തുകനമ്മൾ എഴുതിയ ലേഖനം ഒരല്പം വലിപ്പമുള്ളതാണെന്ന് കരുതുക ഇത് ഇടവിടാതെ നിരത്തിയെഴുതുന്നത് വായനയ്ക് അരോചകമാവും. ഇതൊഴിവാക്കാൻ ലേഖനം ഖണ്ഡിക തിരിച്ച് നൽകുന്നത് നന്നായിരിക്കും. ഇതിനായി ഖണ്ഡിക ചേർക്കാനുദ്ദേശിക്കുന്ന വാചകങ്ങൾക്കിടയിൽ ഒരു വരി വിട്ടാൽ മതിയാകും. എന്നാൽ ഖണ്ഡിക തിരിക്കാതെ തന്നെ വരി മുറിക്കുന്നതിനായി <br> എന്ന് നല്കിയാൽ മതി. എന്നാൽ ഈ ടാഗ് അധികമായി ഉപയോഗിക്കരുത്. വരികൾക്കിടയിൽ നെടുകേയുള്ള വരയാണ് ഉദ്ദേശിക്കുന്നതെന്കിൽ നാല് ന്യൂനചിഹ്നം (-----) നല്കുക. എന്നിരുന്നാലും ലേഖനങ്ങളെ അനുബന്ധ തലക്കെട്ടുകൾ നൽകി വിഭാഗങ്ങളാക്കുകയാണ് നല്ലത്.
ലേഖനത്തിനുള്ളിൽ രണ്ടാംഘട്ട തലക്കെട്ടുകൾ നൽകുന്നതിനായി തലക്കെട്ട് നൽകേണ്ട വാക്കിന് ഇരുവശത്തുമായി ഈരണ്ട് സമചിഹ്നങ്ങൾ നല്കുക. (ഉദാ: ==സംസ്ഥാനങ്ങൾ==) മൂന്നെണ്ണം നല്കിയാൽ ഇവയ്ക്ക് വീണ്ടും ഉപശീർഷകം ഉണ്ടാകും. നാലെണ്ണം വീതം നൽകിയാൽ വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും. ലേഖനങ്ങൾ ഇപ്രകാരം തലക്കെട്ടുകൾ തിരിച്ച് നല്കുന്നത് നന്നായിരിക്കും. ലേഖനങ്ങളിൽ ചിലപ്പോൾ വിവരങ്ങൾ അക്കമിട്ട് ചേർക്കേണ്ടി വരും . ഇതിനായി ഹാഷ്/ഷാർപ്പ് (#)ചിഹ്നം ഉപയോഗിക്കാം. ഒരു അക്കത്തിനു ശാഖയായി വീണ്ടൂം അക്കങ്ങൾ ചേർക്കുന്നതിനായി രണ്ട് ഹാഷ് ചിഹ്നം ഉപയോഗിക്കണം . നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി കൂടുതൽ ഉപഗണങ്ങൾ തിരിക്കാം. അക്കത്തിനു പകരമായി ബുള്ളറ്റുകളാണ് വേണ്ടതെന്കിൽ നക്ഷത്രചിഹ്നം (*) ചേർക്കുക. ഉപഗണത്തിന്റെ നിയമമെല്ലാം ഇതിനും ബാധകമാണ് (അതേപടി അനുവർത്തിക്കുക).
അന്തർവിക്കി കണ്ണികൾ നല്കുന്നതിനെക്കുറിച്ച് നാം സംസാരിച്ചു. എന്നാൽ ഒരു വിക്കിക്ക് പുറത്തേക്കുള്ള ഒരു കണ്ണി നല്കുന്നതിനോ. വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകൾ നൽകുവാൻ യൂ ആർ എൽ റ്റൈപ് ചെയ്താൽ മതി. (ഉദാ: http://www.example.com) ഈ കണ്ണിക്ക് ഒരു ചെറു വിവരണം നൽകുന്നതിനായി [യൂ.ആർ.എൽ-വിലാസം<സ്പെയിസ്>വിവരണം] (ഉദാ: [ http://www.example.com ഉദാഹരണകണ്ണി]) വെറുതേ ചതുരവലയത്തിനുള്ളിൽ വിലാസം നല്കുകയാണെന്കിൽ [1] - ഇപ്രകാരം ദൃശ്യമാകും.
ചിത്രങ്ങൾ ചേർക്കുന്ന വിധം
തിരുത്തുകഏതൊരു ലേഖനവും കൂടുതൽ ആസ്വാദ്യവും അറിവുപകരുന്നതുമാകുവാൻ ചിത്രങ്ങൾ സഹായിക്കുന്നു. വിക്കിപീഡിയയും ചിത്രങ്ങളെ ലേഖനങ്ങളിൽ ചേർക്കാൻ അനുവദിക്കുന്നു. മലയാളം വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളോ, മലയാളം വിക്കിപീഡിയയിലല്ലാതെ എല്ലാ വിക്കിപീഡിയകളിലേയ്ക്കുമായി വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങളോ ലേഖനങ്ങളിൽ ചേർക്കുവാൻ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ നൽകുക: [[പ്രമാണം:ഫയലിന്റെ_പേര്.jpg]] അല്ലെങ്കിൽ [[പ്രമാണം:ഫയലിന്റെ_പേര്.png|ചിത്രത്തിനുപകരമുള്ള എഴുത്ത്]] എന്നാൽ ഇപ്രകാരം നല്കുമ്പോൾ ചിത്രത്തിന്റെ പൂർണ്ണവലിപ്പത്തിലാകും ദൃശ്യമാകുക. ഇത് കാഴ്ച്ചയ്ക് അരോചകമാവും. [[പ്രമാണം:ഫയലിന്റെ_പേര്.png|വീതിpx|ചിത്രത്തിനുപകരമുള്ള എഴുത്ത്]] ചിത്രത്തിന്റെ സ്ഥാനവും ഇപ്രകാരം ചേർക്കാം. ചിത്രത്തിന് അടിക്കുറിപ്പ് നല്കണമെന്കിൽ 'thumb|അടിക്കുറിപ്' കൂടി ഇതിൽ ഉൾപ്പെടുത്തുക. അടിക്കുറിപ്പിൽ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോർമാറ്റിംഗ് സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right, center എന്നിങ്ങനെയും, വീതി പിക്സലിലും ആണ് കൊടുക്കേണ്ടത്. ഉദാ: [[പ്രമാണം:Ravi_Varma-Shakuntala_stops_to_look_back.jpg|thumb|150px|center|''ശകുന്തള'',<br>ഒരു [[രാജാ രവിവർമ്മ|രവിവർമ്മ]] ചിത്രം.]]