ഉപയോക്താവ്:Akhilan/Padayani/പുലവൃത്തം
തികിത തത്തക തികിത തത്തക
തികിത തത്തക താരോ... ഒ... ഓ...
തികിത തക തക തികിത തക തക
തികിത തെയ്യം താരോ... ... തെയ്താര തെയ്താ
വെള്ളിമാമല കാത്തു വാണരുളും... വള്ളോൻറെ കയ്യിൽ
പുള്ളിമാന്മാഴു ശൂലവും തുടിയും...തെയ്താര തെയ്താ
വള്ളിപോലെ നിറച്ചു പാമ്പുകളും... ചാമ്പലും ചൂടി-
ട്ടെല്ലു കൊണ്ടു ചമച്ച മാലകളും ...തെയ്താര തെയ്താ
വെള്ളമൊരു ചുമടാക്കി വാണരുളും... ചോതിവല്ല്യമ്മ-
നുള്ള കരിമുഖനായബാലനുഞാൻ...തെയ്താര തെയ്താ
കള്ളുമടയവലപ്പമേൽപ്പൊരിയും... നാളീകേരംഗുണ-
മുള്ള മാങ്കനിയും പിലാച്ചുളയും ... തെയ്താര തെയ്താ
പള്ള നിറവതിനായ് കൊടുപ്പേനോ... പാരാതെ വന്നെ-
ന്നുള്ളിലുള്ളഴൽ തീർക്ക ഗജമുഖവ...തെയ്താര തെയ്താ
വെള്ളിപോലെ നിറമോത്ത പൂമകളേ... വേദപ്പുരാണമ..
തുള്ളതൊക്കെയറിഞ്ഞ പാൽമോഴിയേ...തെയ്താര തെയ്താ
തള്ളയായുലകം നിറഞ്ഞവളേ... സർവ്വസാരങ്ങൾ
ക്കുള്ള ഗുണമറിവുള്ള ഭാരതിയേ... തെയ്താര തെയ്താ
നാലുവേദവുമൊതുമമ്മനുടെ... പെണ്ണാളെനിക്കനു
കൂലമായ് വരുവാനിതാ തൊഴുതേ... തെയ്താര തെയ്താ
നൃത്ത ഗീത വിനോദകാരിണിയേ... നാവിൽ വന്നമ്പൊടു
നൃത്തമാടുക ലോകനായകിയേ... തെയ്താര തെയ്താ
ശൂരനാകിയ ദാരികാസുരാനേ... കൊന്നു ഞങ്ങൾക്കി
പ്പാരിടത്തിനു രക്ഷ ചെയ്തരുൾക ... തെയ്താര തെയ്താ
ദാരികാസുരനേ വധിപ്പതിനായ്... കാലന്തകൻറെ
ഫാലനെത്രമതിങ്കൽ നിന്നുളവായ് ... തെയ്താര തെയ്താ
വാളുമുണ്ടൊരു കയ്യിൽ വട്ടകയും... വെള്ളകീറും
തൃക്കാലിലിട്ട ചിലമ്പുമരമണിയും.... തെയ്താര തെയ്താ
ചന്ദനക്കുറിയിട്ടതിൻ നടുവേ... ചാന്തുമമ്മാറിൽ
കുന്നുപോലിളകുന്ന പോർമുലയും... തെയ്താര തെയ്താ
വട്ടമൊത്ത മുടിക്കുമീതണിയും ... നാഗങ്ങൾ നല്ല
പട്ടുടുത്തുടയാടഞാണു പാമ്പുകളും ... തെയ്താര തെയ്താ
കാതിലാനയുമുണ്ട് കേസരിയും...
കൈകളിൽ ച്ചേരുന്നായുധം തിരുമാറിലാഭരണം... തെയ്താര തെയ്താ
വന്നു വന്നു നിറഞ്ഞു കൂളികളും... കൂട്ടമിട്ടാർത്തവർ
നിറഞ്ഞു ഭൂതഗണങ്ങളും കടൽപോൽ... തെയ്താര തെയ്താ
നീലപർവ്വതമിളകി വരിണതുപോൽ... വേതാളമേറി
കാളി ദാരികനോടു പോരിടുവാൻ ... തെയ്താര തെയ്താ
മുട്ടുകുത്തി നടന്നു മേതാളീ... മേഘജാലേ തല
മുട്ടുമെന്നു നിനച്ചവൾ പോണ്ണീ ... തെയ്താര തെയ്താ
അട്ടഹാസവുമിട്ടു കൂളിഗണം... കൂട്ടമിട്ടാർത്തവർ
കൊട്ടപുക്കു വിളിച്ചു ദാരികനേ ... തെയ്താര തെയ്താ
കേട്ടു ദാരികനും പെരുമ്പടയും... കൂടിവന്നങ്ങെതി-
രിട്ടു തമ്മിലടുത്തു പൊരുതളവിൽ... തെയ്താര തെയ്താ
തട്ടുകൊണ്ടു നിലത്തു വീണവനേ... പാദങ്ങൾ
കൊണ്ടുടൽ പോട്ടുമാറു ചവിട്ടി ശങ്കരിയും ... തെയ്താര തെയ്താ
ഒട്ടുമേ മടിയാതെ കണ്ടവളോ... പള്ളിവാളാൽ തല
വെട്ടി വീണതുരുട്ടിമേദിനിയിൽ ... തെയ്താര തെയ്താ
കണ്ടു നിന്നു തെളിഞ്ഞു ദേവകളും... ഭൂതേശനും
വൈകുണ്ഡനാഥനുമിണ്ടൽ തീർന്നതിനാൽ ... തെയ്താര തെയ്താ
പാട്ടുപടയണി തൂക്കമമ്പൊലിയും... കൊഴിവെട്ടും പുന
രൊട്ടുവേലയുമാണ്ടിലൈങ്കലവും ... തെയ്താര തെയ്താ
അടിയനൊരുപൊടിപോലതിന്നിടയിൽ... വന്നിടകൂടി
പടുതയില്ല പറഞ്ഞു കേൾപ്പിപ്പാൻ... തെയ്താര തെയ്താ
കാഴ്ചയുണ്ടിതു മേടമാസത്തിൽ... എട്ടാംദിവസി
ഈശ്വരിക്കു പ്രധാനമാം ദിവസി... തെയ്താര തെയ്താ
ലോകരക്ഷകൾ ചെയ്തുവാണരുളും... തമ്പുരാട്ടീ നിൻ
പാദപത്മമിതാതോഴുന്നേനോ... തെയ്താര തെയ്താ
കാളുന്തീയെരിന്ത കണ്ണിൽ
കാലകാലൻ പെറ്റെടുത്ത
കാളിയെന്നു പേരമർന്ന
കാമാക്ഷിയമ്മോ-ത- തികിതെയ്
മേലന്തങ്കും വേതാളത്തിൻ
ചുമലേറിയാർത്തു കൊണ്ടേ
ഈശാനാണെ ദാരികനേ
കൊന്നറുപ്പോളെ ത--തികി--തെയ്
വാളും വമ്പുമിളങ്ങാളല്ലൂർ
വാഴും മന്നവർക്കു ബന്ധു
വന്നടയ്ക്കും മുന്നടയ്ക്കും
ഭയങ്കരിയേ-ത-തികി--തെയ്
ബലിക്കിളിക്കുലം പേശും
ചന്തമൊത്തൊരിക്കാവതിൽ
വാഴുന്ന ഭഗവതിയേ
കാത്തുകൊള്ളമ്മോ-ത തികി -തെയ്
വേദമൊരുമൊട്ടയാ-
യുരുണ്ടുവന്ന കാലത്തിങ്കൽ
വിണ്ടു പിളർന്നന്നുഭൂമി
ആകാശം തോന്നി ത തികി തെയ്
ഇരുളും വെളിവതില്ലാ
ഈശനത്തിൽ മൂവരില്ല-
തിരുന്ന നാളുളവായ
ഗണനാഥനേ- ത തികി തെയ്
വിരുതും ചിന്നവും ചിന്ന
കുഴലും വേടിയും വേല
തരമൊത്തിട്ടിരുന്നിടും
ഇക്കാവതിലമർന്നിടും
ശ്രീകുറുമ്പൻക്കണ്ടൻ കാളി
കാത്തുകൊള്ളമോ ത തികി തെയ്
തിത്തക തക തക തികിതക താ കാർതുകു
തിക്ക തക്ക തിത്താരക തികിതക തെയ്.