ഒരു പ്രക്രീയയിലെ ഭൗതിക - രാസ സവിഷേതകളെ അളക്കുവാനും നിയന്ത്രിക്കുവാനുമുപകരിക്കുന്ന പ്രായോഗിക ശാസ്ത്ര ശാഖയാണു് ഉപകരണശാസ്ത്രം(Instrumentation). ഇതിനെ ഉപകരണീയം എന്നും പറയാറുണ്ടു്. ഭൗതിക - രാസ സവിഷേതകളെ അളക്കുവാനുള്ള വിവിധ ഉപകരണങ്ങളുടെ പ്രവർത്തന തത്ത്വങ്ങൾ, ആന്തരിക, ഘടന, രൂപകൽപന എന്നിവയാണു് ഇതിൽ കൈകാര്യം ചെയ്യപ്പെടുന്നതു്.

ആവിചക്രത്തിന്റെ ഉപകരണത്തട്ട്.

instrumentation എൻജിനീയറിങ് എന്ന് പറയുന്നത് ആധുനികമായ ഒരു എൻജിനീയറിങ് ബ്രാഞ്ച് ആണ്. ഇതിന്റെ വേറൊരു പേരാണ് ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ എന്നത്. സ്ഥാപനം പൂർണ്ണമായി ഓട്ടോമാറ്റിക് ആകുന്നത് ലൂടെ വളരെയധികം പണവും സമയവും ഊർജ്ജവും ലാഭിക്കാൻ കഴിയും. വലിയ വ്യവസായശാലകൾ  സാധാരണയായി പൂർണ്ണമായും ഓട്ടോമാറ്റിക് ആയിരിക്കും. ഇക്കാലത്ത് മിക്കവാറും എല്ലാ യന്ത്രങ്ങളും കമ്പ്യൂട്ടറുമായി കണക്ട് ആയിരിക്കും.  വ്യവസായശാലകളിലും കെമിക്കൽ ഇൻഡസ്ട്രി കളിലും വളരെ സങ്കീർണമായ പ്രവർത്തനങ്ങളാണ്   നടക്കുന്നത്. ഉദാഹരണമായി തെർമൽ പവർ പ്ലാന്റ് കളിൽ വെള്ളത്തെ നിശ്ചിതമായ  ചൂടിലും മർദ്ദത്തിലും നില നിർത്തി   അതിൽ നിന്നും പുറന്തള്ളുന്ന നീരാവിയുടെ ശക്തി ഉപയോഗിച്ച് ഒരു ജനറേറ്റർ കറക്കിയാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഈ പ്രക്രിയയിൽ വെള്ളത്തിന്റെ അളവും  ചൂടും നീരാവിയുടെ മർദവും പ്രവാഹവും  നിയന്ത്രിക്കേണ്ടതുണ്ട് എന്നാൽ മാത്രമേ ശരിയായ അളവിലുള്ള വൈദ്യുതി നമുക്ക് ലഭിക്കുകയുള്ളൂ. ഇതിൽ വെള്ളത്തിന്റെ അളവും ചൂടും മർദ്ദവും ജനറേറ്റർ കറങ്ങുന്ന വേഗതയും എല്ലാം മനസ്സിലാക്കുന്നതിന് സെൻസറുകൾ  ഉപയോഗിക്കുന്നു.ഇവയെല്ലാം നിയന്ത്രിക്കുന്നതിന് ഫൈനൽ കണ്ട്രോൾ എലെമെന്റ്സ് എന്ന ഇൻസ്ട്രുമെൻസ്  ഉപയോഗിക്കുന്നു.ഈ സെൻസറുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഒരു ഒരു കേന്ദ്രീകൃത കമ്പ്യൂട്ടർ നെറ്റ്‌വർക്കിലേക്ക് ഇലേക്ക് അയക്കുന്നു.  ഈ സെൻസറുകൾ കണ്ടു പിടിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൺട്രോളുകൾ എന്നറിയപ്പെടുന്ന  കമ്പ്യൂട്ടറുകൾ വേണ്ട നിർദ്ദേശങ്ങൾ ഫൈനൽ കൺട്രോൾ എലമെൻസ് എന്നറിയപ്പെടുന്ന നിയന്ത്രണം സംവിധാനത്തിലേക്ക് വിവരങ്ങളെ കൈമാറി ഈ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. അതേസമയം ഈ സെൻസറുകൾ നിന്നും ലഭിച്ച വിവരങ്ങൾ ഡിസ്പ്ലേയിൽ കാണാൻ കഴിയുകയും ആവശ്യമെങ്കിൽ എന്തെങ്കിലും മാറ്റം വരുത്താൻ മനുഷ്യർക്ക് കഴിയുകയും ചെയ്യും. ഇത്തരത്തിലുള്ള വ്യവസായശാലകൾ പൂർണ്ണമായും സ്വയം നിയന്ത്രിതമായി 24 മണിക്കൂറും പ്രവർത്തിച്ചു കൊണ്ടിരിക്കും. ഇതിലൂടെ മനുഷ്യപ്രയത്നം വളരെയധികം കുറച്ച് വളരെ വേഗത്തിലും സുരക്ഷയിലും ഗുണത്തിലും ഉള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയും. അതിനാൽ തന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ ആണ് instrumentation എൻജിനീയറിങ് കൈകാര്യം ചെയ്യുന്നത്. ഫിസിക്സിലും ഇലക്ട്രിസിറ്റി യിലും താല്പര്യമുള്ളവർക്ക് ശോഭിക്കാൻ കഴിയുന്ന മേഖലയാണിത്.

നിയന്ത്രണ സംവിധാനങ്ങൾ

തിരുത്തുക
 
വായുമർദ്ദത്താൽ പ്രവർത്തിക്കുന്ന നിയന്ത്രണ സംവിധാനം
 
നിയന്ത്രണ അടപ്പുകൾ

സാങ്കേതിക വിദ്യകൾ

തിരുത്തുക

https://www.mathrubhumi.com/amp/print-edition/vijayapadham/vijayapadham-1.3623684 Archived 2019-05-06 at the Wayback Machine.


"https://ml.wikipedia.org/w/index.php?title=ഉപകരണശാസ്ത്രം&oldid=3801880" എന്ന താളിൽനിന്ന് ശേഖരിച്ചത്