ഉദയ് ഭേംബ്രേ

ഇന്ത്യന്‍ രചയിതാവ്‌

ഒരു ഇന്ത്യൻ അഭിഭാഷകനും കൊങ്കണി എഴുത്തുകാരനും ഗോവ നിയമസഭയിലെ മുൻ അംഗവുമാണ് ഉദയ് ഭേംബ്രേ.[1] അദ്ദേഹത്തിൻ്റെ കർണ്ണ പർവ എന്ന നാടകത്തിനായിരുന്നു 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.[2] കൊങ്കണി ദിനപത്രമായ സുനപരന്ത് എഡിറ്റർ, കൊങ്കണി ഭാഷാ പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്.[3] പ്രശസ്ത ഗോവൻ കൊങ്കണി ഗാനം ചന്നീച്ചെ രതിയുടെ രചയിതാവ് എന്ന നിലയിലും ഭേംബ്രേ അറിയപ്പെടുന്നു.

ഉദയ് ഭേംബ്രേ
ഉദയ് ഭേംബ്രേ
ദേശീയതഇന്ത്യൻ
തൊഴിൽകൊങ്കണി സാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
കർണ്ണ പർവ(നാടകം)

ജീവിതരേഖ

തിരുത്തുക

ദക്ഷിണ ഗോവയിലെ സാംബൗലിം എന്ന ഗ്രാമത്തിലാണ് ഉദയ് ഭേംബ്രേ ജനിച്ചത്. പ്രശസ്ത സ്വാതന്ത്ര്യസമര സേനാനി ലക്ഷ്മികാന്ത് ഭേംബ്രേയുടെ മകനാണ് ഉദയ് ഭേംബ്രേ.[4]

വിദ്യാഭ്യാസം

തിരുത്തുക

ഗോവയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഭേംബ്രേ ഉന്നതവിദ്യാഭ്യാസത്തിനായി 1957 ൽ ബോംബെയിലേക്ക് (ഇപ്പോൾ മുംബൈ) പോയി. മുംബൈയിലെ സിദ്ധാർത്ഥ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ് ഭേംബ്രേ. പിന്നീട് അദ്ദേഹം മുംബൈ ആകാശവാണിയിൽ ഒരു ഗാനരചയിതാവായി ചേർന്നു. തൊഴിൽ പരമായി ഒരു അഭിഭാഷകനാണ് ഭേംബ്രേ.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
  1. "LS polls: Parties play the usual faith cards". Archived from the original on 2011-08-11. Retrieved 2021-01-04.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-21.
  3. "Panel suggests notifications, FIRs in Konkani". Archived from the original on 2011-08-11. Retrieved 2021-01-04.
  4. "The Brahmin double in Goan history". oHeraldo. Archived from the original on 2021-09-27. Retrieved 2021-01-04.
"https://ml.wikipedia.org/w/index.php?title=ഉദയ്_ഭേംബ്രേ&oldid=4112032" എന്ന താളിൽനിന്ന് ശേഖരിച്ചത്