ഉത്തര കൊറിയയിലെ ഇന്റർനെറ്റ്

ഉത്തര കൊറിയയിൽ ഇന്റർനെറ്റ് ലഭ്യമാണെങ്കിലും കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്നു; പ്രത്യേക അനുമതിയോട് കൂടി മാത്രം ഉപയോഗിക്കാവുന്നതും പ്രാഥമികമായി ഗവൺമെന്റ് ആവശ്യങ്ങൾക്കും വിദേശികളും മാത്രം ഉപയോഗിക്കുന്നതുമാണ് ഇത്. പ്രധാന സ്ഥാപനങ്ങൾക്കിടയിലുള്ള ഫൈബർ ഓപ്റ്റിക് ബന്ധങ്ങൾ ഉൾപ്പെടെ രാജ്യത്ത് ചില ബ്രോഡ്ബാൻഡ് സൗകര്യങ്ങളുണ്ട്.[1] എന്നിരുന്നാലും, ഭൂരിഭാഗം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ഓൺലൈൻ സേവനങ്ങൾ ക്വാങ്മ്യോംഗ് എന്ന പേരിൽ അറിയപ്പെടുന്ന സൌജന്യ ഇന്റർനെറ്റ്-നെറ്റ്‍വർക്ക് വഴി നൽകുന്നുണ്ട്. ഇത് വഴിയുള്ള ആഗോള ഇന്റർനെറ്റ് ലഭ്യത ചുരുക്കം ചിലർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.[2]

സേവന ദാതാക്കളും ലഭ്യതയും

തിരുത്തുക

ഉത്തര കൊറിയൻ സർക്കാരിന്റെ പോസ്റ്റ് ആൻഡ് ടെലികമ്യൂണിക്കേഷൻ കോർപ്പറേഷനും തായ്ലാന്റ് അടിസ്ഥാനമായ ലോക്സ്ലി പസഫികും ചേർന്നുള്ള സംയുക്ത സംരംഭവും ഉത്തര കൊറിയയിൽ ഇൻറർനെറ്റ് സേവന ദാതാവും ആയ സ്റ്റാർ ജോയിന്റ് വെൻച്വർ കമ്പനിയിൽ നിന്നും ഉത്തര കൊറിയയിൽ ഇന്റർനെറ്റ് സേവനം ലഭ്യമാണ്. 2009 ഡിസംബർ 21ന് ഉത്തര കൊറിയയുടെ ഇന്റർനെറ്റ് വിലാസ വിന്യസ നിയന്ത്രണം സ്റ്റാർ ജെവി ഏറ്റെടുത്തു.[3] സ്റ്റാർ ജെവിസിനു മുൻപ് ജർമ്മനിയിലേക്കുള്ള സാറ്റലൈറ്റ് ലിങ്ക് വഴി മാത്രമേ ഇന്റർനെറ്റ് ലഭിച്ചിരുന്നുള്ളൂ, അതിനു പുറമേ ചൈന യൂണിക്കോമുമായി നേരിട്ട് ബന്ധപ്പെടുക വഴി ചില ഗവൺമെന്റ് ആവശ്യങ്ങൾക്കും ഇന്റ‍ർനെറ്റ് ഉപയോഗിച്ചിരുന്നു.[4] ഉത്തര കൊറിയയുടെ ഏതാണ്ട് എല്ലാ ഇന്റർനെറ്റ് ട്രാഫിക്കും ചൈന വഴിയാണ് പോകുന്നത്.[5]

2013 ഫെബ്രുവരി മുതൽ, കൊറ്യൊലിങ്ക് നൽകിയ 3ജി ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‍വർക്ക് ഉപയോഗിച്ച് വിദേശികൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്.[6][7][8]

സർക്കാരിന്റെ ഇന്റർനെറ്റ് ഉപയോഗം

തിരുത്തുക

ഉത്തര കൊറിയൻ വെബ്സൈറ്റുകൾ

തിരുത്തുക

ഡിപിആർകെ ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉറിമിൻസോക്കിരി പോലുള്ള മുപ്പതോളം വെബ്സൈറ്റുകളുണ്ട്.[9] 43 ഉത്തര കൊറിയൻ സൈറ്റുകൾ വിദേശ സെർവറുകൾ ഉപയോഗിക്കുന്നതായി ദക്ഷിണ കൊറിയൻ പോലീസുകാർ കണ്ടെത്തിയിട്ടുണ്ട്. ഈ വെബ്സൈറ്റുകൾ ദക്ഷിണ കൊറിയയോടും പാശ്ചാത്യരാജ്യങ്ങളോടും ശത്രുതാപരമായ മനോഭാവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി പോലീസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജോസൻ ടോംഗ്സിൻ (കൊറിയൻ ന്യൂസ് സർവീസ്), ജപ്പാനിലെ ഗുക് ജിയോൺസിയോൺ, ചൈനയിലെ യുണിഫിക്കേഷൻ അരിറങ്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ മിൻജോക് ടോംഗ്സിൻ, പന്ത്രണ്ട് പുതിയ ഉത്തര കൊറിയൻ വെബ്സൈറ്റുകൾ, "കൊറിയ നെറ്റ്‍വർക്ക്" ഉൾപ്പെടെയുള്ളവയാണ് വിദേശ സെർവറുകൾ ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ എന്നാണ് ദോംഗ്-എ ഇൽബൊ എന്ന പത്രം പറയുന്നത്.[10] ഉത്തര കൊറിയൻ സർക്കാർ കരാറിലേർപ്പെട്ട ഒരു ഏജൻസി ഉറിമിനൻസോക്കിരിക്ക് ഔദ്യോഗികമായ ഡിപിആർകെ യൂട്യൂബ് ചാനലും, ഫെയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളും നൽകിയെന്നും 2010 ഓഗസ്റ്റിൽ ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ട്വിറ്ററും യൂട്യൂബ് അക്കൗണ്ടുകളും കൊറിയൻ ഭാഷയിലാണ്. ഒരു പുതിയ ട്വിറ്റർ പോസ്റ്റിൽ ഉത്തര കൊറിയക്കാർ പറയുന്നത്, ദക്ഷിണ കൊറിയയിലെ ഇപ്പോഴത്തെ ഭരണകൂടം 'അമേരിക്കയുടെ ഒരു വേശ്യയാണ്' എന്നാണ്,[11] എന്നിരുന്നാലും ഈ പദങ്ങൾ ഒരു പക്ഷേ ഇംഗ്ലീഷിലേക്കുള്ള ഒരു മോശം വിവർത്തനമാകാം. യുഎസ് സൈനികനെ പിന്തുടരുന്ന രണ്ട് മിസൈലുകളുടെ ചിത്രം, മറ്റ് കാർട്ടൂണുകൾ, ചിത്രങ്ങൾ, ടെക്സ്റ്റ് എന്നിവയുൾപ്പടെ അമേരിക്കയോടും ദക്ഷിണ കൊറിയയോടും വിരുദ്ധത പ്രകടിപ്പിക്കുന്ന ചില ഉള്ളടക്കങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്നു.[12] 2007 സെപ്റ്റംബറിൽ .kp ടോപ്പ്-ലെവൽ ഡൊമെയിൻ സൃഷ്ടിച്ചു. ഉത്തര കൊറിയയുടെ ഗവൺമെന്റുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ അതിൽ അടങ്ങിയിരിക്കുന്നു.

ദക്ഷിണ കൊറിയൻ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ

തിരുത്തുക

ദക്ഷിണ കൊറിയൻ ഇന്റർനെറ്റ് ഉപയോക്താക്കൾ ഉത്തര കൊറിയയുമായുള്ള വ്യാപാര നിയമങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട് (ആർട്ടിക്കിൾ 9 വിഭാഗം 2). ഇതിൽ ഉത്തര കൊറിയക്കാരെ തങ്ങളുടെ വെബ്സൈറ്റുകൾ മുഖേന ബന്ധിപ്പിക്കുന്നതിന് യുണിഫിക്കേഷൻ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.[13]

  1. North Korea (Korea, Democratic People's Republic of) – Asia Internet History Projects. Sites.google.com (2012-09-26). Retrieved on 2013-03-20.
  2. North Korea moves quietly onto the Internet Archived 2014-02-26 at the Wayback Machine.. Computerworld (2010-06-10). Retrieved on 2013-03-20.
  3. Whois lookup for IP netblock 175.45.176.0/22
  4. He.net. "AS131279 Ryugyong-dong". he.net. Retrieved 2016-09-10.
  5. Pagliery, Jose (December 22, 2014). "A peek into North Korea's Internet". CNN. Retrieved December 23, 2014.
  6. "North Korea to offer mobile internet access". BBC. 22 February 2013. Retrieved 15 July 2014.
  7. Caitlin Dewey (26 February 2013). "Instagrams from within North Korea lift the veil, but only slightly". Washington Post. Retrieved 15 July 2014. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  8. "North Korea blocks access to Instagram". The Guardian. Associated Press. 23 June 2015. Retrieved 23 June 2015. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  9. "North Korea's baby steps for the Internet". PhysOrg.com. United Press International. 2005-08-30.
  10. Yoon, Jong-Koo (2004-09-08). "Police Announce 43 Active Pro-North Korean Websites". The Dong-a Ilbo.
  11. "North Korea creates Twitter and YouTube presence". BBC News. 2010-08-18.
  12. 《우리민족끼리》홈페지 Archived August 24, 2010, at the Wayback Machine.
  13. Choe, Cheol (2010-04-08). "北 인터넷사이트에 '댓글' 달면 어떻게 될까 (What Happens If You Post 'Reply' On North Korean Website)". No Cut News (in Korean). Archived from the original on 2020-01-23. Retrieved 2010-04-14.{{cite news}}: CS1 maint: unrecognized language (link)