രണ്ടു സംഖ്യകളുടെ പൊതുഘടകങ്ങളിൽ ഏറ്റവും വലിയതിനെ അവയുടെ ഉത്തമ സാമാന്യ ഘടകം അഥവാ ഉ.സാ.ഘ. (ഉസാഘ) എന്നു വിളിക്കുന്നു. അതായത് രണ്ടു സംഖ്യകളേയും ശിഷ്ടമില്ലാതെ ഹരിക്കുവാൻ സാധിക്കുന്ന, പൂജ്യത്തിനു മുകളിലുള്ള ഏറ്റവും ഉയർന്ന പൊതുവായ സംഖ്യയാണ്‌ ഉ.സാ.ഘ. എന്നു വിളിക്കുന്നു. ഇംഗ്ലീഷ്:greatest common divisor (gcd), greatest common factor (gcf) അഥവാ highest common factor (hcf)

a, b എന്നിവ പൂജ്യമല്ലെങ്കിൽ, a ,b എന്നിവയുടെ ഉത്തമ സാമാന്യ ഘടകം, അവയുടെ ലഘുതമ സാധാരണ ഗുണിതം(lcm) ഉപയോഗിച്ച് കണക്കാക്കാം

രണ്ട് സംഖ്യകളുടെ ഉസാഘ കാണാനുപയോഗിക്കുന്ന ഒരു അൽഗൊരിതമാണ് യൂക്ലിഡിന്റെ അൽഗൊരിതം.

ഉദാഹരണം തിരുത്തുക

12 - ന്റെ ഘടകങ്ങൾ = 1, 2, 3, 4, 6, 12
18 - ന്റെ ഘടകങ്ങൾ - 1, 2, 3, 6, 9, 18
പൊതു ഘടകങ്ങൾ = 1, 2, 3, 6

ഏറ്റവും വലിയ പൊതുഘടകമായ 6 ആണ്‌ 12, 18 എന്നീ സംഖ്യകളുടെ ഉ.സാ.ഘ.

ഇതും കാണുക തിരുത്തുക

ലഘുതമ സാധാരണ ഗുണിതം.

"https://ml.wikipedia.org/w/index.php?title=ഉത്തമ_സാധാരണ_ഘടകം&oldid=2927365" എന്ന താളിൽനിന്ന് ശേഖരിച്ചത്