ഉണ്മ ലിറ്റിൽ മാഗസിൻ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കഴിഞ്ഞ 26 വർഷമായി ആലപ്പുഴ ജില്ലയിലെ നൂറനാട്ട് നിന്ന് പ്രസിദ്ധീകരിക്കുന്ന ലിറ്റിൽ മാഗസിനാണു ഉണ്മ.നൂറനാട് മോഹനാണു പത്രാധിപർ[1]. 1986 ജനുവരിയിൽ ഇൻലന്റ് മാസികയായി പ്രസിദ്ധീകരണം തുടങ്ങി.അഞ്ചു വർഷങ്ങൾക്ക് ശേഷം ലിറ്റിൽ മാഗസിനായി.ഇപ്പോൾ 321 ലക്കങ്ങൾ ഇറക്കി 27ആം വയസ്സിലേക്ക് കടക്കുന്ന ഉണ്മ,മലപ്പുറത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ന് മാസികയെപ്പോലെ ആയുസുറ്റ കുഞ്ഞുമാസികയാണ്.
കമല സുരയ്യയുടെ കഥകളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കവിതകളുമടക്കം 35-ഓളം രചനകൾ ഉണ്മ മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മാഗസിന്റെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ കമല സുരയ്യ നൂറനാടും വന്നിരുന്നു [2]. ലിറ്റിൽ മാഗസിനുകളുടെ പ്രചാരണാർത്ഥം പ്രദർശനങ്ങൾ പോലുള്ള പരിപാടികളും ഉണ്മ മാഗസിൻ നടത്തിയിട്ടുണ്ട് [3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-22. Retrieved 2012-09-20.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-20. Retrieved 2012-09-20.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-08. Retrieved 2012-09-20.