ഉണ്ണിത്താൻ
കേരളത്തിലെ ഹിന്ദുക്കളിലെ ഒരു ഉയർന്ന നായർ ജാതിയാണ് ഉണ്ണിത്താൻ. നായർ സമുദായത്തിൽ പെടുന്ന ഇവർ ക്ഷത്രിയ പാരമ്പര്യം ഉള്ളവർ ആണ്. നായർ ജാതിയിലെ ഒരു ഉയർന്ന ഉപവിഭാഗം ആയും, നായർ സമുദായത്തിലെ ഒരു ഉയർന്ന സ്ഥാനപ്പേരായും കണക്കാക്കപ്പെടുന്നു. 'താങ്കൾ' എന്ന സ്ഥാനപേരിൽ അറിയപെടുന്നതും ഇവർ തന്നെ ആണ്. പണ്ട് മഹാരാജാവ് പോലും ഇവരെ പേരെടുത്ത് വിളിച്ചിരുന്നില്ല, പകരം 'താങ്കൾ' എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. മറ്റുള്ളവർ 'ഏമാൻ' എന്നും അഭിസംബോധന ചെയ്തിരുന്നു. ഈ ജാതിയിലെ സ്ത്രീകൾ 'കുഞ്ഞമ്മ' എന്ന സ്ഥാന പേരിൽ അറിയപെടുന്നു. കേരളത്തിലെ തെക്കൻ പ്രദേശങ്ങളിൽ ആയിരുന്നു പണ്ട് ഈ സമുദായക്കാർ ഉണ്ടായിരുന്നത്. തെക്കുള്ള പല ദേശങ്ങളിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ചില പ്രദേശങ്ങളിൽ ഇവർക്ക് നാടുവാഴിത്വം ഉണ്ടായിരുന്നു. ഇവരുടെ സ്ത്രീകളും ആയി പല രാജകുടുംബങ്ങൾക്കും വിവാഹബന്ധവും ഉണ്ടായിരുന്നു. തെക്കൻ ദേശങ്ങളിൽ പ്രധാനമായും പണ്ടത്തെ ഓണാട്ടുകര പ്രദേശങ്ങളിൽ കൂടുതൽ കുടുംബക്കാർ ഉണ്ടായിരുന്നു. ഇവർ കായംകുളം രാജാവിൻറെ പടതലവന്മാരും , മന്ത്രിമാരും ആയിരുന്നു. ആയോധന കലയിൽ അഗ്രഗണ്യർ ആയിരുന്ന ഇവർ ഭൂവുടമകളും രാജാവിൻറെ വിശ്വസ്തരും ആയിരുന്നു. കായംകുളം രാജ്യത്ത് ഉടനീളം ഇവർക്ക് കളരികൾ ഉണ്ടായിരുന്നു. ഇപ്പോൾ അവയെല്ലാം ഭദ്രകാളി കാവുകളോ, ക്ഷേത്രങ്ങളോ ആയിട്ടുണ്ട്. ഭദ്രകാളി, ഭുവനേശ്വരി, നാഗങ്ങൾ ഒക്കെ ആണ് ഇവരുടെ ആരാധന സമ്പ്രദായത്തിൽ ഉള്ളത്. കളരി മാതൃകയിൽ ഉള്ള ക്ഷേത്രങ്ങൾ ആണ് കൂടുതലും. ഓടനാട് പ്രദേശത്ത് പണ്ട് പ്രബലർ ആയ ധാരാളം കുടുംബക്കാർ ഉണ്ടായിരുന്നു എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. അതിൽ ചില കുടുംബക്കാർ കായംകുളം രാജാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഓടനാടിൻറെ തെക്കൻ അതിർത്തി പ്രദേശത്തേക്ക് മാറി താമസിക്കുകയും പിൽകാലത്ത് വേണാട്ട് അരചന്മാരുമായി സൗഹൃദത്തിൽ ആവുകയും ചെയ്തു. ആ കുടുംബക്കാർക്ക് വേണാട്ട് രാജാവ് 'വല്യത്താൻ' എന്ന സ്ഥാനം കല്പിച്ച് കൊടുക്കുകയും ചെയ്തു. സ്ത്രീകളെ 'വലിയമ്മ' എന്ന പേരിലും അറിയപെടാൻ തുടങ്ങി.