കുറേപേർ ഒന്നിച്ചു നിന്നിട്ട് ഒരാളുടെ കൈവെള്ളയിൽ അടിച്ചുകൊണ്ട് താഴെപ്പറയുന്ന പാട്ട് പാടുക. പാട്ട് തീരുമ്പോൾ ഓടുക. ആരുടെ കയ്യിലാണോ അടിച്ചിട്ട് ഓടിയത് അയാൾ മറ്റുള്ള ആരെയെങ്കിലും തൊടണം. പിന്നീട് അയാളുടെ കയ്യിൽ അടിച്ചിട്ട് ഓടുക. ഇങ്ങനെയായിരുന്നു ഈ കളി. തൊടാൻ വരുന്ന ആളിനെ അതിനു സമ്മതിക്കാതെ മറിയും മറിഞ്ഞും വെട്ടിച്ചും മാറുകയാണ് ഈ കളിയുടെ പ്രത്യേകത.[അവലംബം ആവശ്യമാണ്] ഈ കളിയെ ഉണ്ടച്ചെണ്ട, അണ്ട ഉണ്ട, അടിച്ചിട്ട് ഓട്ടം എന്നീ വിവിധ പേരുകളിൽ അറിയപ്പെടുന്നു

പാടേണ്ട പാട്ട്

അണ്ട ഉണ്ട വട്ടുണ്ട
കണിയാന്റെ പടിക്കൽ ചെല്ലുമ്പോൾ
എന്നെ തൊടാൻ പാടില്ല.

അണ്ട ഉണ്ട പടിക്കലെ ചെണ്ട കണിയാന്റെ പടിക്കൽ ചെല്ലുമ്പോൾ എന്നെ തൊടാൻ പാടില്ല

ഉണ്ടച്ചെണ്ട എന്ന് തുടങ്ങുന്ന പാട്ടും ഉണ്ട്.

"https://ml.wikipedia.org/w/index.php?title=ഉണ്ടച്ചെണ്ട&oldid=2904866" എന്ന താളിൽനിന്ന് ശേഖരിച്ചത്