ഉഡ്‌സുങ്വ മൌണ്ടൻസ് ദേശീയോദ്യാനം

ഉഡ്‍സുങ്വ മൌണ്ടൻസ് ദേശീയോദ്യാനം ടാൻസാനിയയിലെ 1,990 ചതുരശ്രകിലോമീറ്റർ (770 മൈൽ2) വിസ്തൃതിയുള്ള ഒരു ദേശീയോദ്യാനമാണ്.[2] 

ഉഡ്‍സുങ്വ മൌണ്ടൻസ് ദേശീയോദ്യാനം
Map showing the location of ഉഡ്‍സുങ്വ മൌണ്ടൻസ് ദേശീയോദ്യാനം
Map showing the location of ഉഡ്‍സുങ്വ മൌണ്ടൻസ് ദേശീയോദ്യാനം
LocationTanzania
Nearest cityMikumi
Coordinates7°48′S 36°41′E / 7.800°S 36.683°E / -7.800; 36.683
Area1,990 km2
Visitors7,749 (in 2012[1])
Governing bodyTanzania National Parks Authority

സ്വാഭാവിക ആവാസവ്യവസ്ഥ, ഉഷ്ണമേഖലാ മഴക്കാടുകൾ, മലനിരകളിലെ വനങ്ങൾ, മിയോമ്പോ വുഡ്‍ലാൻറ്, മരങ്ങളില്ലാത്ത വിശാലമായ പുൽമൈതാനങ്ങൾ എന്നിവയടങ്ങിയതാണ് ഈ ദേശീയോദ്യാനം. 250 മുതൽ 2,576 മീറ്റർവരെ ഉയരത്തിൽ കുത്തനെയുള്ള ലൊഹോമെറൊ കൊടുമുടി, കിഴക്കൻ ആർക്ക് പർവ്വതനിരകളുടെ ഭാഗമായ ഉഡ്‍സുങ്വ പർവ്വതനിരകളോടു കൂടിച്ചേർന്നു നിലനിൽക്കുന്നു.

ഏകദേശം 400-ലധികം പക്ഷി വർഗ്ഗങ്ങൾ, 2500 തരം സസ്യജനുസുകൾ (ഇതിൽ 25 ശതമാനം ഇവിടെമാത്രം കാണപ്പെടുന്നവയാണ്) കൂടാതെ ആറ് ഇനം സസ്തനികൾ പ്രൈമേറ്റ് വിഭാഗത്തിൽപ്പെടുന്നവയുമാണ്. ജൈവവൈവിദ്ധ്യത്തിൽ ആഫ്രിക്കയിലെ ദേശീയോദ്യാനങ്ങളിലെ രണ്ടാമത്തെ സ്ഥാനമാണ് ഉഡ്‍സുങ്വ മൌണ്ടൻസ് ദേശീയോദ്യാനത്തിനുള്ളത്.

ചിത്രശാല

തിരുത്തുക
  1. "Tanzania National parks Corporate Information". Tanzania Parks. TANAPA. Archived from the original on 2015-12-20. Retrieved 22 December 2015.
  2. "Udzungwa Mountains National Park". Tanzania National Parks official website. Archived from the original on 2012-09-15. Retrieved 21 September 2015.