ഉഡുപ്പി റോമൻ കത്തോലിക്കാ രൂപത

(ഉഡുപ്പി രൂപത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോമൻ കത്തോലിക്കാ സഭയിലെ കർണ്ണാടകയിലെ ഒരു രൂപതയാണ് ഉഡുപ്പി രൂപത. ബാംഗ്ലൂർ അതിരൂപതയുടെ കീഴിലുള്ള മംഗലാപുരം രൂപത വിഭജിച്ചാണ് പുതിയ രൂപത 2012-ൽ നിലവിൽ വന്നത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പായാണ് രൂപത സ്ഥാപിച്ചത്. ഷിമോഗ രൂപതയുടെ മെത്രാനായ റവ. ഡോ.ജെറാൾഡ് ഐസക് ലോബോയാണു രൂപതയുടെ മെത്രാൻ[1]. ഉഡുപ്പിയ്ക്കു സമീപമുള്ള കാള്ളിയാൻപുർ ഔർ ലേഡി ഓഫ് മിറക്കിൾസ് ദേവാലയമാണു രൂപതയുടെ കത്തീഡ്രൽ. ഉഡുപ്പി, കാർക്കള, കുന്ദാപുരം എന്നീ ജില്ലകൾ പുതിയ രൂപതയുടെ കീഴിലാണ്. രൂപതയിൽ 1,06,149 അംഗങ്ങളും 46 ഇടവകകളും 58 വൈദികരും 28 സന്യാസ വൈദികരും 225 സന്യാസിനികളുമുണ്ട്.