ത്യാഗരാജ സംഗീതോത്സവത്തിന് അനുബന്ധമായി നടക്കുന്ന ഒരു ചടങ്ങാണ് 'ഉഞ്ഛവൃത്തി'[1]. ത്യാഗരാജസ്വാമികൾ ഭിക്ഷാടനം നടത്തി ഉപജീവനംകഴിച്ച ഓർമപുതുക്കലാണ് ഇത് [2],[3]

ത്യാഗരാജ-പുരന്ദരദാസ സംഗീതോൽസവം കാഞ്ഞങ്ങാട് സദ്‌ഗുരു ത്യാഗബ്രഹ്മ സംഗീതസഭ നടത്തിയ ഉഞ്ഛവൃത്തി - 16 ഫെബ്രുവരി 2017

ചരിത്രം തിരുത്തുക

ഹൃദയം നിറയെ സംഗീതവും കൈയിലൊരു ഭിക്ഷാപാത്രവുമായി നടന്ന ത്യാഗരാജസ്വാമികളെ അനുസ്മരിച്ച്, ത്യാഗരാജസ്വാമികളുടെയും ശിഷ്യരുടെയും വേഷധാരികളായെത്തുന്ന ഉഞ്ഛവൃത്തിസംഘത്തെ നിലവിളക്കും നിറധാന്യങ്ങളുമായി വീട്ടുകാർ സ്വീകരിക്കുന്നു. ഓരോദിവസത്തെയും ഭിക്ഷാടനത്തിൽ അന്നന്ന് കഴിക്കേണ്ട ആഹാരസാധനങ്ങൾ മാത്രമേ ത്യാഗരാജസ്വാമികൾ ശേഖരിച്ചിരുന്നുള്ളൂ. ആവശ്യത്തിൽ കൂടുതൽ ലഭിച്ചാൽ അത് ദാനം ചെയ്യുമായിരുന്നുവത്രേ. അതുകൊണ്ടുതന്നെ ഉഞ്ഛവൃത്തിസംഘവും ഒരുദിവസം കഴിക്കേണ്ട അരിയും പലവ്യഞ്ജനങ്ങളും ശേഖരിച്ച് മടങ്ങുന്നു [4].

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. http://www.deshabhimani.com/news/kerala/news-palakkadkerala-12-11-2016/602550
  2. http://www.mathrubhumi.com/kasaragod/malayalam-news/kanjangaadu-1.1718474[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.janmabhumidaily.com/news257177[പ്രവർത്തിക്കാത്ത കണ്ണി]
  4. http://archives.mathrubhumi.com/kasargod/news/3415148-local_news-kasargod-%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B5%8D.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഉഞ്ഛവൃത്തി&oldid=3801859" എന്ന താളിൽനിന്ന് ശേഖരിച്ചത്