ചെറിയ ശബ്ദത്തെ പല മടങ്ങ് ഉച്ചത്തിലാക്കുന്നതിനുള്ള ഉപാധിയാണ് ഉച്ചഭാഷിണി അഥവ ലൗഡ് സ്പീക്കർ. മനുഷ്യൻ അവൻ പുറപ്പെടുവിക്കുന്ന ശബ്ദത്തെ ഉച്ചത്തിൽ കൂടുതൽ ദൂരേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പണ്ടേ ആരംഭിച്ചിരുന്നു. കൂവലിന്റെ ശബ്ദം കൂട്ടാൻ രണ്ടു കയ്യും ചേർത്ത് കോളാമ്പിപോളെയാക്കി വായോടു ചെർത്തുവക്കുന്നതാണ് ഉച്ചഭാഷിണികളുടെ ആദ്യരൂപം. നീണ്ട കോളാമ്പിരൂപത്തിലുള്ള ലോഹക്കുഴലുകളിൽക്കൂടി ശബ്ദം കടത്തിവിട്ടും പിൽക്കാൽത്ത് ഇത് സാധിച്ചുപോന്നു. തൊള്ളായിരത്തി അൻപതുകൾവരെ നിലവിലുണ്ടായിരുന്ന ഗ്രാമഫോണുകളിൽ ഈ രീതി വളരെ കാര്യക്ഷമമായിത്തന്നെ ഉപയോഗപ്പെടുത്തിയിരുന്നു.

സാധാരണ റേഡിയോയിലും മറ്റും ഉപയോഗിക്കുന്ന ഒരു 3½-ഇഞ്ച് സ്പീക്കർ.

ശബ്ദതരംഗങ്ങളെ അവക്കനുരൂപങ്ങളായ വൈദ്യുത തരംഗങ്ങളാക്കിയും തിരിച്ചും മാറ്റാൻ കഴിയും എന്ന തത്ത്വം ഉപയോഗിച്ചാണ് ആധുനികങ്ങളായ ഉച്ചഭാഷിണികൾ പ്രവർത്തിക്കുന്നത്. വൈദ്യുത തരംഗങ്ങളാക്കിയ ശേഷം അവയുടേ ശക്തി പലമടങ്ങ് ആവശ്യാനുസരണം കൂട്ടി തിരികെ ശബ്ദതരംഗങ്ങളാകുമ്പോൾ അവയും വളരെ ഉച്ചത്തിലുള്ള ശബ്ദങ്ങളായി പുനസൃഷ്ടിക്കപ്പെടുന്നു. ഉച്ചഭാഷിണികൾ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ തെളിമയും ഗുണവും ഒരു വലിയ അളവു വരെ അവയുടെ നിർമ്മാണസവിശേഷതകളെ ആശ്രയിച്ചിരിക്കുന്നു.

സങ്കേതഭാഷ

തിരുത്തുക

മൈക്രോഫോൺ, ആംപ്ലിഫയർ, സ്പീക്കർ എന്നിവ ചേർന്നതാണ് ഇന്നത്തെ ഉച്ചഭാഷിണി സംവിധാനം. ഇവ ഒന്നോ ഒന്നിലധികമോ ചേർത്തുവച്ച് ചെറുതോ വലുതോ ആയി ഉപയോഗിക്കുമ്പോൾ അതിനെ ശബ്ദസംവിധാനം (sound system)എന്ന പദം ഉപയോഗിച്ച് വിവക്ഷിക്കാറുണ്ട്. സി ഡികളിൽ നിന്നും കമ്പ്യൂട്ടറുകളിലും മറ്റുമുള്ള ഡിജിറ്റൽ ശബ്ദരേഖകൾ ഈ ഉച്ചഭാഷിണികൾക്ക് പ്രാപ്യമായ രീതിയിലാക്കുന്നത് ഡ്രൈവർ എന്നു പരയുന്ന സൊഫ്റ്റ്വെയറുകൾ ഉപയോഗിച്ചാണ്.

 

കമ്പ്യൂട്ടറിൽ

തിരുത്തുക

കമ്പ്യൂട്ടറുകളിലും സ്പീക്കർ ഉപയോഗിക്കുന്നു. ആദ്യകാല കമ്പ്യൂട്ടറുകളിൽ ബീപ് ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ മാത്രമാണ് സ്പീക്കറുകൾ ഉപയോഗിച്ചിരുന്നത്. മൾട്ടിമീഡിയയുടെ വരവോടുകൂടി കമ്പ്യൂട്ടറുകളിൽ സ്പീക്കറിന്റെ പ്രാധാന്യം വർദ്ധിച്ചു. മുൻ നിരയിലുള്ള ശബ്ദ സംവിധാനങ്ങളോട് കിടപിടിക്കുന്ന സ്പീക്കർ സംവിധാനങ്ങളാണ് ഇപ്പോൾ പല കമ്പ്യൂട്ടറുകളിലും ഉള്ളത്.

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഉച്ചഭാഷിണി&oldid=4024421" എന്ന താളിൽനിന്ന് ശേഖരിച്ചത്