ഈസ്റ്റേൺ ചെമ്മീൻ രാജ്യാന്തര ഹ്രസ്വചിത്ര അവാർഡ്

2016-ൽ ഹ്രസ്വചലച്ചിത്ര മേഖലയിൽ ഏർപ്പെടുത്തിയ ഒരു രാജ്യാന്തര പുരസ്കാരമാണ് ഈസ്റ്റേൺ ചെമ്മീൻ രാജ്യാന്തര ഹ്രസ്വചിത്ര അവാർഡ് (Eastern-Chemmeen International Short Films Awards).[1] ഗ്ലോബൽ കെ മാഗസിന്റെ പ്രസാധകരായ ഗ്ലോബൽ ഇനിഷ്യേറ്റീവ്‌ ഫോർ എക്‌സലൻസ്‌ ആണ്‌ ഇതിന്റെ സംഘാടകർ. ചെമ്മീൻ സിനിമയുടെ സുവർണജൂബിലി ആഘോഷവേളയിൽ അതിന്റെ സ്‌മരണാർഥംകൂടിയാണ്‌ പുരസ്‌കാരത്തിന്‌ ചെമ്മീൻ എന്നു പേര്‌ നൽകിയിരിക്കുന്നത്‌.[2] ഈ പുരസ്കാരത്തിനു ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.[3]

സമ്മാനത്തുക തിരുത്തുക

മികച്ച ഹ്രസ്വചലച്ചിത്രത്തിന്‌ ഒരു ലക്ഷം രൂപയാണ്‌ സമ്മാനം. സിനിമയുടെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച ഒരുസംഘം വിദഗ്‌ദ്ധരാണ്‌ പുരസ്‌കാരങ്ങൾ നിർണയിക്കുക. നടൻ/നടി, സംവിധായകൻ, ചിത്രസംയോജകൻ, തിരക്കഥ, ജനപ്രിയ ചിത്രം എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങളുണ്ട്‌.[3] സംവിധായകന് 15000 രൂപ, നല്ല നടൻ/നടി 10000രൂപ, നല്ല തിരക്കഥ 10000, ക്യാമറ 10000, എഡിറ്റർ: 10000, ജനകീയ സിനിമ: 15000 എന്നിങ്ങനെയാണ് അവാർഡ് തുക. സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുടെ വോട്ടെടുപ്പിലൂടെയാണ് ജനപ്രിയ ചിത്രം തെരഞ്ഞെടുക്കുക. വിജയിക്കുന്ന സംവിധായകന്‌ ജൂറി അംഗങ്ങളിലൊരാളുടെ അടുത്ത ചിത്രത്തിൽ സഹായി ആകാൻ അവസരവും ലഭിക്കും.[1]

ജേതാക്കൾ തിരുത്തുക

2016 തിരുത്തുക

  • മികച്ച ചിത്രം: ചൗകാത്ത് (മറാഠി ഭാഷ)
  • നടൻ: വിനയ് ഫോർട്ട്;
  • സംവിധായകൻ: മെർലിൻ ബാബു;
  • തിരക്കഥ: ഷംസുദ്ധീൻ കുട്ടോത്ത്;
  • ക്യാമറ: സന്ദീപ് ലങ്ക/ഊമയ്;
  • ചിത്രസംയോചകൻ: സ്വേത വെങ്കട് മാത്യു/താണ്ടവ്.
  • ജനകീയ സിനിമ:യക്ഷം.[4][5]

അവലംബം തിരുത്തുക

  1. 1.0 1.1 "ഈസ്‌റ്റേൺ ചെമ്മീൻ പ്രഥമ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരങ്ങൾ 2016 അപേക്ഷ ക്ഷണിച്ചു". എമർജിംഗ് കേരള. Archived from the original on 2016-05-06. Retrieved 11 August 2018.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-16. Retrieved 2016-06-29.
  3. 3.0 3.1 "ഈസ്റ്റേൺ ചെമ്മീൻ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരത്തിന് അംഗീകാരം". മാതൃഭൂമി ദിനപത്രം. 2016-08-21. Archived from the original on 2016-04-22. Retrieved 11 August 2018.
  4. https://shorts.reelmonk.com/[പ്രവർത്തിക്കാത്ത കണ്ണി]
  5. http://www.thehindubusinessline.com/news/national/easternchemmeen-film-awards/article8760645.ece
  • ദേശാഭിമാനി ജൂൺ 21 ചൊവ്വ.