ഈശാനശിവഗുരുദേവപദ്ധതി
ശൈവാഗമങ്ങളെ ആധാരമാക്കി രചിച്ചിട്ടുള്ള ഒരു ബൃഹത്തായ തന്ത്ര ഗ്രന്ഥമാണു് ഈശാനശിവഗുരു ദേവപദ്ധതി. ഇതിൽ സാമാന്യപാദമെന്നും മന്ത്രപാദമെന്നും ക്രിയാപാദമെന്നും യോഗപാദമെന്നും നാലു പാദങ്ങൾ അടങ്ങിയിരിക്കുന്നു. ആദ്യത്തെ രണ്ടു പാദങ്ങളും പൂർവ്വാർദ്ധത്തിലും ഒടുവിലത്തേവ രണ്ടും ഉത്തരാർദ്ധത്തിലും ഉൾപ്പെടുന്നു. ആകെ പതിനെണ്ണായിരത്തോളം ശ്ലോകങ്ങൾ ഉണ്ടു്. അദ്ദേഹം സ്മരിക്കുന്ന ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ പ്രപഞ്ചസാരം, മഞ്ജരി, (പ്രയോഗമഞ്ജരി), ഭോജരാജേന്ദ്രപദ്ധതി ഈ ഗ്രന്ഥങ്ങളും ഉൾപ്പെടുന്നു. [1]
കൃതിയിൽ നിന്ന്
തിരുത്തുക“ | അനന്യതന്ത്രസാപേക്ഷസ്വാർത്ഥസന്ദോഹസങ്ഗതിം ഋദ്ധൈർവിധാനമന്ത്രാർത്ഥൈവിദ്യാം ശ്രുതിമിവാപരാം |
” |
“ | വിവിധച്ഛന്ദസം നാനാവൃത്താലങ്കാരവർണ്ണകാം സേവ്യാം കാമിജനസ്യേഷ്ടാം ലളിതാം പ്രമാദാമിവ |
” |
അവലംബം
തിരുത്തുക- ↑ ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 2. കേരള സാഹിത്യ അക്കാദമി.