ഈവ് മില്ലർ

അമേരിക്കന്‍ ചലചിത്ര നടി

ഈവ് മില്ലർ (ജനനം, മെർലിൻ മില്ലർ;[1] ഓഗസ്റ്റ് 8, 1923 - ഓഗസ്റ്റ് 17, 1973). 1945 നും 1961 നും ഇടയിലുള്ള കാലഘട്ടത്തിൽ 41 സിനിമകളിൽ അഭിനയിച്ച ഒരു അമേരിക്കൻ നടിയാണ്. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ജനിച്ച അവർ കാലിഫോർണിയയിലെ വാൻ ന്യൂസിൽവച്ച് തന്റെ 50 ആം വയസ്സിൽ ആത്മഹത്യ ചെയ്തു.

ഈവ് മില്ലർ
Eve Miller with Kirk Douglas in
The Big Trees (1952)
ജനനം
Marilyn Miller

(1923-08-08)ഓഗസ്റ്റ് 8, 1923
മരണംഓഗസ്റ്റ് 17, 1973(1973-08-17) (പ്രായം 50)
മരണ കാരണംSuicide
തൊഴിൽActress
സജീവ കാലം1945–1961
മാതാപിതാക്ക(ൾ)Mr. and Mrs. Robert Stanley Miller

ആദ്യകാലം തിരുത്തുക

കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ജനിച്ച ഈവ് മില്ലർ റോബർട്ട് സ്റ്റാൻലി മില്ലറുടെ[2] മകളായിരുന്നു. പിയാനോ സെയിൽസ്മാനായിരുന്ന പിതാവിനോടൊപ്പം സാൻ ഫ്രാൻസിസ്കോയിലാണ് മില്ലർ വളർന്നത്.[3]

രണ്ടാം ലോക മഹായുദ്ധത്തിന്റെ ആദ്യ വർഷങ്ങളിൽ ഈവ് മില്ലർ ഒരു കപ്പൽശാലയിൽ വെൽഡറായി ജോലി ചെയ്തിരുന്നു. എന്നിരുന്നാലും, യുദ്ധം അവസാനിക്കുന്നതിനുമുമ്പായിത്തന്നെ അവൾ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ഗുമസ്തയായും പിന്നീട് ഒരു ഷോഗേളായും ജോലിയിൽ പ്രവേശിച്ചിരുന്നു.

അവലംബം തിരുത്തുക

  1. "Kirk Douglas Star of 'Big Trees'". Rocky Mount Telegram. North Carolina, Rocky Mount. April 27, 1952. p. 23. Retrieved 27 January 2019 – via Newspapers.com.
  2. Morton, Hortense (February 24, 1952). "Eve Miller: New Version Of Local Beauty Success". The San Francisco Examiner. California, San Francisco. p. Pictorial Review, p 14. Retrieved 27 January 2019 – via Newspapers.com.
  3. Profile, GlamourGirlsoftheSilverScreen.com; accessed January 27, 2018.
"https://ml.wikipedia.org/w/index.php?title=ഈവ്_മില്ലർ&oldid=3488901" എന്ന താളിൽനിന്ന് ശേഖരിച്ചത്