ഈഴറ
ഒരു കേരളീയ തുകൽ വാദ്യമാണ് ഈഴറ. ഈഴുപറ എന്നും ഇതിന് പേരുണ്ട്. കളമെഴുത്ത് എന്ന അനുഷ്ഠാന കർമത്തിന് ഉപയോഗിക്കുന്ന വാദ്യമാണിത്. മുഴങ്ങുന്ന ശബ്ദമാണിതിന്. വളഞ്ഞ കോലാണ് ഈഴറ കൊട്ടാൻ ഉപയോഗ്ക്കുന്നത്.
നിർമ്മാണം
തിരുത്തുകപ്ലാവിന്റെ തടികൊണ്ടാണ് ഈഴറയുടെ കുറ്റി നിർമ്മിക്കുന്നത്. കുറ്റിയുടെ രണ്ടറ്റങ്ങളെക്കാൾ കുഴിഞ്ഞായിരിക്കും നടുഭാഗം. രണ്ടറ്റങ്ങളിലും മുള കൊണ്ടുള്ള വളയങ്ങൾ ഘടിപ്പിക്കും. ഈ വളയങ്ങളിലാണ് തുകലുറപ്പിക്കുന്നത്. പശുവിന്റെ തുകലാണ് ഇതിനുപയോഗിക്കുന്നത്. വളയത്തിലുറപ്പിച്ച തുകൽ തുകൽവള്ളികൾ കൊണ്ട് കെട്ടിയുറപ്പിക്കും. മറ്റൊരു തുകൽവള്ളികൊണ്ട് ഈഴറയുടെ നടുഭാഗവും കെട്ടിവയ്ക്കും. മുഴങ്ങുന്ന ശബ്ദം ലഭിക്കുന്നതിനായി തുകലിൽ ഒരു പ്രത്യേകതരം പശ തേക്കാറുണ്ട്. ചിലയിടങ്ങളിൽ പശുവിന്റെ ചാണകവും ഇതിനുപയോഗിക്കുന്നു.