ഈറ്റ് പ്രേ ലവ്

എലിസബത്ത് ഗിൽബെർട്ട് 2006 ൽ എഴുതിയ ഓർമ്മക്കുറിപ്പ്

അമേരിക്കൻ എഴുത്തുകാരി എലിസബത്ത് ഗിൽബെർട്ട് 2006 ൽ എഴുതിയ ഓർമ്മക്കുറിപ്പാണ് ഈറ്റ് പ്രേ ലവ്: വൺ വുമൺസ് സേർച്ച് ഫോർ എവേരിതിങ് എക്രോസ് ഇറ്റലി, ഇന്ത്യ ആൻഡ് ഇന്തോനേഷ്യ . വിവാഹമോചനത്തിനുശേഷം രചയിതാവിന്റെ ലോകമെമ്പാടുമുള്ള യാത്രയും അവരുടെ യാത്രകളിൽ അവർ കണ്ടെത്തിയ കാര്യങ്ങളും ഓർമ്മക്കുറിപ്പിൽ രേഖപ്പെടുത്തുന്നു. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഈ പുസ്തകം 187 ആഴ്ചകൾ തുടർന്നു.[1] ജൂലിയ റോബർട്ട്‌സും ഹാവിയർ ബാർഡെമും അഭിനയിച്ച ചലച്ചിത്ര പതിപ്പ് 2010 ഓഗസ്റ്റ് 13-ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.[2]

Eat Pray Love: One Woman's Search for Everything Across Italy, India, and Indonesia
കർത്താവ്Elizabeth Gilbert
ഭാഷEnglish
വിഷയം
സാഹിത്യവിഭാഗംMemoir
പ്രസാധകർPenguin
പ്രസിദ്ധീകരിച്ച തിയതി
February 16, 2006
മാധ്യമംPrint (hardcover · paperback)
ഏടുകൾ352 (hardcover)
ISBN978-0-670-03471-0
910.4 B 22
LC ClassG154.5.G55 A3 2006

2010 ജനുവരിയിൽ വൈക്കിംഗിലൂടെ പുറത്തിറങ്ങിയ കമ്മിറ്റഡ്: എ സ്കെപ്റ്റിക് മേക്ക്സ് പീസ് വിത്ത് മാരിയേജ് എന്ന പുസ്തകത്തിലൂടെ ഗിൽബെർട്ട് ഈ പുസ്തകത്തിന്റെ ബാക്കി തുടർന്നു. ഈറ്റ്, പ്രേ, ലവ് എന്നിവയ്ക്ക് ശേഷമുള്ള അവരുടെ ജീവിതവും വിവാഹത്തെക്കുറിച്ചുള്ള ഒരു സൂക്ഷ്‌മപരിശോധനയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[3]

  1. "Paperback Nonfiction". The New York Times. August 28, 2010. Retrieved May 1, 2010.
  2. "Overview – Eat, Pray, Love (2008)". The New York Times. Retrieved March 19, 2011.
  3. Callahan, Maureen (January 3, 2010). "Committed: A skeptic makes peace with marriage". New York Post.

പുറംകണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ Eat Pray Love എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഈറ്റ്_പ്രേ_ലവ്&oldid=3702594" എന്ന താളിൽനിന്ന് ശേഖരിച്ചത്