ഈമാൻ ബിൻത് അബ്ദുള്ള
ജോർദാൻ രാജകുടുംബാംഗവും ജോർദാനിലെ കിങ് അബ്ദുള്ള രണ്ടാമന്റെയും റാണിയ രാജ്ഞിയുടെയും രണ്ടാമത്തെ സന്തതിയും മൂത്ത മകളുമാണ് ഈമാൻ ബിൻത് അബ്ദുള്ള രാജകുമാരി - ( Princess Iman bint Abdullah (അറബി: إيمان بنت عبدالله; born 27 September 1996)
ഈമാൻ രാജകുമാരി | |
---|---|
രാജവംശം | Hashemite |
പിതാവ് | Abdullah II |
മാതാവ് | Rania Al-Yassin |
മതം | Islam |
ആദ്യകാല ജീവിതം
തിരുത്തുക1996 സെപ്തംബർ 27ന് ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവിന്റെയും റാണിയ രാജ്ഞിയുടെയും മകളായി ജനിച്ചു. ജോർദാനിലെ രാജകുടുംബമായ ഹാഷ്മി കുടുംബത്തിൽ അംഗം. പ്രവാചകൻ മുഹമ്മദിന്റെ കുടുംബ പരമ്പരയിലെ 42ആം തലമുറ. ജോർദാൻ രാജാവായിരുന്ന ഹുസൈൻ രാജാവിന്റെയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ മുന രാജ്ഞിയുടെ പേരമകൾ. യുവരാജാവ് (ക്രൗൺ പ്രിൻസ് ) ഹുസൈന്റെ സഹോദരിയായ ഈമാന്, മറ്റു രണ്ടു ഇളയ കൂടപിറപ്പുകൾ കൂടിയുണ്ട്. രാജകുമാരി സൽമയും രാജകുമാരൻ ഹാഷിമും. ഈമാന്റേയും സഹോദരി സൽമയുടെയും ജന്മദിം ഒരു ദിവസത്തെ വ്യത്യാസമാണ്.
വിദ്യാഭ്യാസം
തിരുത്തുകജോർദാനിലെ ഇന്റർനാഷണൽ അക്കാദമി അമ്മാനിൽ നിന്ന് ബിരുദം നേടി. അക്കാദമിയിലെ അവരുടെ ക്ലാസിലെ ഏറ്റവും ഉയർന്ന കായിക താരമെന്ന അവാർഡ് നേടി.[1]. അമേരിക്കയിലെ വാഷിങ്ടൺ ഡിസിയിലുള്ള ജോർജ്ജ് ടൗൺ സർവ്വകലാശാലയിൽ പഠനം നടത്തുന്നു. അവരുടെ സഹോദരൻ ഹുസൈൻ രാജകുമാരനും ഇതേ സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണ്.[2]
അവലംബം
തിരുത്തുക- ↑ "Queen Rania's moving speech for Iman on her graduation". Royalista. 11 June, 2014.
- ↑ "Princess Iman of Jordan turns 18 today". Royalista. 27 September, 2014.