ഈജിയൻ കടലിൽ കിടക്കുന്ന ദ്വീപുസമൂഹമാണ് ഈജിയൻ ദ്വീപുകൾ. (Greek: Νησιά Αιγαίου, transliterated: Nisiá Aigaíou; Turkish: Ege Adaları). ഈ ദ്വീപുകളുടെ വടക്കും പടിഞ്ഞാറും ഗ്രീസും കിഴക്ക് ടർക്കിയും സ്ഥിതിചെയ്യുന്നു; തെക്ക് ക്രീറ്റ് ദ്വീപ് ഈ ദ്വീപിന്റെ തെക്കുള്ള കടലിന്റെ അതിർത്തി നിർണ്ണയിക്കുന്നു. തെക്കു-കിഴക്കു ഭാഗത്ത് റോഡ്സ്,കാർപ്പാത്തോസ്,കാസോസ് എന്നീ ദ്വീപുകളും സ്ഥിതിചെയ്യുന്നു. ഈജിയൻ കടലിന്റെ പ്രാചീനനാമമായ ആർക്കിപ്പെലാഗോ (ἀρχιπέλαγος, archipelagos) എന്ന പേര‌് പിന്നീട് ഈജിയൻ കടലിലെ ദ്വീപുകൾക്കു പ്രത്യേകിച്ചും മറ്റേതുതരം ദ്വീപുസമൂഹങ്ങൾക്കു പൊതുവേയും ഉപയോഗിച്ചുവരുന്നു.

Aegean Islands (Greece)

Νήσοι Αιγαίου
Aegean Islands (blue) within Greece
Aegean Islands (blue) within Greece
Country Greece
Aegean Islands (Turkey)

Ege Adaları
Aegean Islands (blue) within Turkey
Aegean Islands (blue) within Turkey
Country Turkey
Aegean Sea Islands map showing island groups
Satellite view of the Aegean Sea and Islands

ഗ്രീസിന്റെ സ്വന്തമായ ഭൂരിഭാഗം ഈജിയൻ ദ്വീപുകളും 9 ഭരണമേഖലകളായി തിരിച്ചിരിക്കുന്നു. ഇമ്പ്രോസ്,ടെനഡോസ് എന്നീ വടക്കു-പടിഞ്ഞാറൻ ദ്വീപുകൾ ടർക്കിയുടെ ഭാഗമാണ്. ടർക്കിയുടെ പടിഞ്ഞാരൻ തീരത്തുള്ള വളരെ ചെറിയദ്വീപുകളും ആ രാജ്യത്തിന്റെ ഭാഗമായി നിലനിൽക്കുന്നു.

ഭൂരിഭാഗം ദ്വീപുകളിലും മെഡിറ്ററേനിയൻ കാലാവസ്ഥയായ ചൂടുള്ള ഉഷ്ണകാലവും തണുത്ത ശീതകാലവും അനുഭവപ്പെടുന്നു.

ദ്വീപുകളുടെ സമൂഹം

തിരുത്തുക

വടക്കുനിന്ന് തെക്കുവരെ ഈജിയൻ ദ്വീപുകളെ പരമ്പരാഗതമായി ഏഴു കൂട്ടങ്ങളായി തിരിച്ചിരിക്കുന്നു:

  • വടക്കു-കിഴക്കൻ ഈജിയൻ ദ്വീപുകൾ
  • ഉത്തരഭാഗത്തുള്ള സ്ഫൊറാഡിസ്
  • യുബോയിയ
  • ആർഗോ-സറോണിക് ദ്വീപുകൾ
  • സൈക്ലാഡിസ്
  • ഡോഡിക്കാനിസ് (തെക്കൻ സ്ഫൊറാഡിസ്)
  • ക്രീറ്റ്

എപ്പിസ്ക്കോപ്പൽ കടലുകൾ

തിരുത്തുക

Annuario Pontificio ൽ പട്ടികപ്പെടുത്തിയ, റോമൻ പ്രവിശ്യയിലെ ഇൻസുലെയിലെ (ഈജിയൻ ദ്വീപുകൾ) പ്രാചീന എപ്പിസ്ക്കോപ്പൽ കടലുകൾ താഴെക്കൊടുക്കുന്നു: [1]

3

Annuario Pontificio ൽ പട്ടികപ്പെടുത്തിയ, റോമൻ പ്രവിശ്യയിലെ ലെസ്ബോസിലെ (ഈജിയൻ ദ്വീപുകൾ) പ്രാചീന എപ്പിസ്ക്കോപ്പൽ കടലുകൾ താഴെക്കൊടുക്കുന്നു:

3

ഇതും കാണുക

തിരുത്തുക
  1. Annuario Pontificio 2013 (Libreria Editrice Vaticana 2013 ISBN 978-88-209-9070-1), "Sedi titolari", pp. 819-1013
  • Aegean Sea, The Columbia Encyclopedia, Sixth Edition. 2001-05.
"https://ml.wikipedia.org/w/index.php?title=ഈജിയൻ_ദ്വീപുകൾ&oldid=2363441" എന്ന താളിൽനിന്ന് ശേഖരിച്ചത്